കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങൾക്കയി എല്ലാ വർഷവും സംഘ്ടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണ്ണമെന്റിൽ എതിരില്ലാത്ത ഒരു ഗോളിന് ഖൈത്താൻ യൂണിറ്റിനെ പരാജയപ്പെടുത്തി മംഗഫ് സെൻട്രൽ യൂണിറ്റ് ഈ വർഷത്തെ ജേതാക്കളായി. മാർച്ച് 4 ന് രാവിലെ 7:00 മണിക്ക് ആരംഭിച്ച മത്സരങ്ങൾ കെഫാക് ജനറൽ സെക്രട്ടറി ഗുലാം മുസ്തഫ ഉത്ഘാടനം ചെയ്തു.

കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ടി.കെ. സൈജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കായിക വിഭാഗം സെക്രട്ടറി അരുൺ കുമാർ സ്വാഗതം പറഞ്ഞു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, കെഫാക് ട്രഷറർ ഒ.കെ റസാഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി പ്രസീദ് കരുണാകരൻ നന്ദി രേഖപ്പെടുത്തി.

ഫഹാഹീൽ സൂക്ക് സബ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ കല കുവൈറ്റിന്റെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 20 ടീമുകളാണ് പങ്കെടുത്തത്. മികച്ച താരമായി മംഗഫ് സെൻട്രൽ യൂണിറ്റിലെ മനുവും മികച്ച ഗോൾകീപ്പറായി ഇതേ യൂണിറ്റിലെ കൊച്ചുമോനും തിരഞ്ഞെടുക്കപ്പെട്ടു. അബു ഹലീഫ സി യൂണിറ്റിലെ സേവ്യറാണ് ടൂർണ്ണമെന്റിലെ ടോപ്‌സ്‌കോറർ. മികച്ച ഡിഫന്ററായി ഖൈത്താൻ യൂണിറ്റിലെ മഷ്‌റൂക്കിനെ തിരഞ്ഞെടുത്തു.

സഫറുള്ള, ബഷീർ, അസ്വദ് അലി, ടി.വി. ഹിക്മത്ത് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കെഫാക് ജനറൽ സെക്രട്ടറി ഗുലാം മുസ്തഫ, കല കുവൈറ്റ് കേന്ദ്ര ഭാരവാഹികളായ അനിൽ കൂക്കിരി, സുഗതകുമാർ, ടി.കെ സൈജു, ജിജൊ ഡൊമിനിക്, അരുൺ കുമാർ, പ്രസീദ് കരുണാകരൻ, മുസ്ഫർ, രമേഷ് കണ്ണപുരം, മൈക്കിൾ ജോൺസൺ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

അരുൺ കുമാർ, പ്രസീദ് കരുണാകരൻ, ജിജൊ ഡൊമിനിക്, ഷംസുദ്ധീൻ, സജീവ് എബ്രഹാം, രെഘു പേരാമ്പ്ര, ജ്യോതിഷ് പി.ജി, സുജിത്ത് ഗോപിനാഥ്, വിനോദ് പ്രകാശ്, ജയകുമാർ സഹദേവൻ, രജീഷ് നായർ, തോമസ് എബ്രഹാം, രെഹിൽ കെ. മോഹൻദാസ്, ജിതിൻ പ്രകാശ്, റൊണാൾഡ്, ധർമ്മാനന്ദൻ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.