കല കുവൈറ്റ്: പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് നിലവിലുള്ള ഫർവാനിയ യൂണിറ്റിനെ വിഭജിച്ച് ഫർവാനിയ ഈസ്റ്റ്,ഫർവാനിയ വെസ്റ്റ്, ഫർവാനിയ സൗത്ത് എന്നീ യൂണിറ്റുകൾ രൂപീകരിച്ചു.

ഇതോടെ കല കുവൈറ്റിന്റെ മൊത്തം യൂണിറ്റുകളുടെ എണ്ണം 54ആയി. ഫർവാനിയ അടയാർ ആനന്ദ് ഭവൻ റെസ്റ്റോറന്റിൽ നടന്ന ഫർവാനിയ യൂണിറ്റ് പ്രത്യേക കൺവെൻഷനിലാണ് പുതിയ യൂണിറ്റുകൾ രൂപീകരിച്ചത്. കൺവെൻഷൻ കല കുവൈറ്റ് വൈസ് പ്രസിഡന്റ് ടി.കെ. സൈജു ഉദ്ഘാടനം ചെയ്തു. എം. ഷംസു അധ്യക്ഷത വഹിച്ച ചടങ്ങിന് കേന്ദ്രക്കമ്മിറ്റി അംഗം കെ.വി. നിസാർ സ്വാഗതം ആശംസിച്ചു.

ഫർവാനിയ ഈസ്റ്റ് യൂണിറ്റിന്റെ കൺവീനറായി ബാലകൃഷ്ണനേയും ജോയിന്റ് കൺവീനർമാരായി ഹർഷദ്, പ്രകാശൻ എന്നിവരേയും തിരഞ്ഞെടുത്തു. ഫർവാനിയ സൗത്ത് യൂനിറ്റ് കൺവീനറായി എഡ്വേർഡ്, ജോയിന്റ് കൺവീനർമാരായി ഗോപാലകൃഷ്ണൻ, രാജീവ്, ഫർവാനിയ വെസ്റ്റ് യൂണിറ്റ് കൺവീനറായി ജനാർദ്ദനൻ, ജോയിന്റ് കൺവീനർമാരായി പ്രമോദ്, സജിൽ എന്നിവരേയും യോഗം തിരഞ്ഞെടുത്തു.

കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി മൈക്കിൾ, പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവർ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു.