കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ ബി യൂണിറ്റ് കൺവീനർ സുരേഷ് ചവറക്ക് അബ്ബാസിയ കല സെന്ററിൽ വച്ച് യാത്രയയപ്പ് നൽകി.

കല അബ്ബാസിയ മേഖല പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മൈക്കിൽ ജോൺസൺ സ്വാഗതം പറഞ്ഞു. കലയുടെ സ്‌നേഹോപഹാരം ജനറൽ സെക്രട്ടറി സി കെ നൗഷാദ് സുരേഷിന് നൽകി. കല കുവൈറ്റ് അബ്ബാസിയ മേഖലയിലെ പ്രവർത്തകർ സ്വരൂപിച്ച സാമ്പത്തിക സഹായം മേഖല സെക്രട്ടറി മൈക്കിൽ ജോൺസൺ ചടങ്ങിൽ വച്ച് കൈമാറി. കല കുവൈറ്റ് പ്രസിഡന്റ് നാഗനാഥൻ, മുതിർന്ന പ്രവർത്തകരായ സാം പൈനുംമൂട്, തോമസ് മാത്യു കടവിൽ, ആൽബെർട്ട്, എൻ. അജിത് കുമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ് എം ജോർജ്, അനിൽ കുമാർ, നുസ്രത് സക്കറിയ എന്നിവരും മേഖലയിലെ പ്രധാന പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

കലയുടെ പ്രവർത്തകൻ ശ്രീകുമാർ വരച്ച സുരേഷിന്റെ ചിത്രം ചടങ്ങിൽ വച്ച് സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ കല കുവൈറ്റ് പ്രവർത്തകർ നൽകിയ സ്‌നേഹാദരവുകൾക്ക് സുരേഷ് ചവറ നന്ദി പറഞ്ഞു. സജീവൻ അരൂർ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.