കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ബഹറൈൻ എക്‌സ്‌ചേഞ്ച് കമ്പനിയുമായി സഹകരിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബാലകലാമേള-2016, കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ കലാവാസനകൾ മാറ്റുരക്കാനുള്ള സർഗ്ഗവേദിയായി മാറി. ആയിരത്തോളം കുട്ടികൾ ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, പ്രച്ചന്ന വേഷം, പ്രസംഗം, കവിതാ രചന, ഉപന്യാസം, ലളിതഗാനം, മാപ്പിളപ്പാട്ട്, സംഘ നൃത്തം തുടങ്ങിയ വിവിധ ഇനങ്ങളിൽ താളം, ലയം, രാഗം, താനം, നിള, പല്ലവി, നിറം, വർണ്ണം, മേളം എന്നീ സ്റ്റേജുകളിലായി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. എല്ലാ ഇനങ്ങളിലും പോയ വർഷങ്ങളെ അപേക്ഷിച്ച് വലിയ പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. നൃത്ത ഇനങ്ങളിൽ കുട്ടികൾ വർണ്ണ വിസ്മയം തീർത്തു. വിവിധ സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും കുട്ടികളുടെ രക്ഷകർത്താക്കളുടെയും വർദ്ധിച്ച പങ്കാളിത്തം മേളയെ സജീവമാക്കി.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വച്ചു നടന്ന മത്സരങ്ങൾ ഇന്ത്യൻ എംബസ്സി അഡ്‌മിൻ/എഡ്യുക്കേഷൻ ഉപസ്ഥാനപതി ശ്രീ. സഞ്ജീവ് സക്ലാനി ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡണ്ട് ആർ. നാഗനാഥൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതമാശംസിച്ച ചടങ്ങിൽ ബാലകലാമേള ജനറൽ കണ്വീനർ രെഹിൽ കെ. മോഹൻദാസ് നന്ദി രേഖപ്പെടുത്തി. ബി.ഇ.സി. ജനറൽ മാനേജർ മാത്യു വർഗീസ്, വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ്, ബാലവേദി പ്രതിനിധി അഭിനവ് മണികണ്ടൻ എന്നിവർ ആശംസകൾ അര്പ്പിവച്ച് സംസാരിച്ചു.

മത്സരങ്ങൾക്ക് സജീവ് എം. ജോർജ്ജ്, സജി തോമസ് മാത്യു, പ്രസീദ് കരുണാകരൻ, മൈക്കിൾ ജോൻസൻ, വിനോദ് കെ, അനിൽ തമ്പി, സൗമ്യ അനിൽ, സജീവ് അബ്രഹാം, കെ.വി. നിസാർ, ടി.കെ.സൈജു, ജോണ്‌സൻ ജോർജ്ജ്, ജെ.സജി, സുരേഷ് മാസ്റ്റർ, സുനിൽ കുമാർ, സജിത സ്‌കറിയ, കൃഷ്ണകുമാർ, തോമസ് വര്ഗീസ്, ജയകുമാർ, നോബിദാസ്, അനിൽ കൂക്കിരി, സിദ്ധാര്ഥ് സലിംരാജ്, നിമിഷ രാജേഷ്, ജിജോ ഡൊമനിക്, നുസ്രത് സകരിയ, രമ അജിത്ത്, ദേവി സുഭാഷ്, സജിതാ സ്‌കറിയ, ശോഭ സുരേഷ്, ശുഭ ഷൈൻ, ശ്യാമ, സുര്യ, സുരേഷ്, സുദർശൻ, ശ്രീരാജ്, അജിത്, രമേശ് കണ്ണപുരം, മുസ്തഫ, രഘു പേരാമ്പ്ര, രാധാകൃഷ്ണൻ ഓമല്ലൂർ, സജീവൻ, റോണി കുര്യൻ, ജിജു കാലായിൽ, കുഞ്ചെറിയ ജോസഫ്, വിജീഷ് യു.പി, ടി.പി.സലിം, ബിജു വിദ്യാനന്ദൻ, രവീന്ദ്രൻ പിള്ള, ഷേർളി അജിത്ത്, ലിജി, ബിജി, ബ്ലെസ്സി, രാജേഷ് കെ.എം, വിജീഷ്, കിരൺ കാവുങ്കൽ, സുരേഷ്.പി.ബി, ബിജു ജോസ്, അജിത്കുമാർ, സണ്ണി സൈജേഷ്, ടോംജി, ദിലിൻ, ദിപിൻ, തുടങ്ങിയവർ നേതൃത്വം നല്കി.

ഓവറോൾ ചാംബ്യൻഷിപ്പ് കരസ്ഥമാക്കുന്ന സ്‌കൂളിനു എവറോളിങ് ട്രോഫിയും മത്സരങ്ങളിൽ കലാതിലകം കലാപ്രതിഭ പട്ടങ്ങൾ നേടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പുരസ്‌കാരവും, മറ്റു സമ്മാനങ്ങൾ നേടുന്ന കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും മെയ് 27 വെള്ളിയാഴ്‌ച്ച നടക്കുന്ന കലയുടെ സമന്വയം-2016 സാംസ്‌കാരിക മേളയിൽ വച്ച് വിതരണം ചെയ്യും. രചനാ മത്സരങ്ങൾ ഒഴികെയുള്ള മത്സര ഫലങ്ങൾ മത്സര വേദിയിൽ വച്ച് തന്നെ പ്രഖ്യാപിച്ചു. മത്സര ഫലങ്ങൾ www.kalakuwait.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.