കുവൈറ്റ് സിറ്റി: വർഗീയതക്കും അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ വിധിയെഴുത്താണ് ഇടതു പക്ഷത്തിനു കേരള ജനത നൽകിയ വിജയമെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രകടന പത്രികയിലൂടെ എൽ.ഡി.എഫ് മുന്നോട്ടു വച്ച വികസന നയങ്ങൾക്കുള്ള അംഗീകാരമാണിത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രതീക്ഷകൾ തരുന്നതാണ് ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം. ഇടതു മുന്നണിക്ക് ഈ ഐതിഹാസിക വിജയം നൽകിയ കേരളത്തിലെ മുഴുവൻ ജനാധിപത്യ വാദികളെയും പ്രവാസി കുടുംബങ്ങളേയും അഭിവാദ്യം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് നാഗനാഥൻ, ആക്ടിങ് സെക്രട്ടറി സൈജു ടി.കെ. എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.