കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ബഹറൈൻ എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തഓടെ സംഘടിപ്പിച്ച ഈ വർഷത്തെ ബാലകലാമേളയിൽ 76 പോയിന്റുകൾ കരസ്ഥമാക്കി അമ്മാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.

65 പോയിന്റുകളോടെ ഡൽഹി പബ്ലിക്ക് സ്‌കൂളാണ് രണ്ടാംസ്ഥാനത്തെത്തിയത്. ഉപന്യാസ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. വിജയികളുടെ പേരുവിവരങ്ങൾ കല കുവൈറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മറ്റ് മത്സരങ്ങളുടെ വിജയികളെ മത്സരവേദിയിൽ വച്ച് തന്നെ പ്രഖ്യാപിച്ചിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ കല കുവൈറ്റിന്റെ മെഗസ്സാംസ്‌കാരിക മേളയായ സമന്വയം-2016 ന്റെ വേദിയിൽ വച്ച് മെയ് 27ന് സമ്മാനിക്കുന്നതായിരിക്കും.