കുവൈറ്റ് സിറ്റി: പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായിരുന്ന വി.ഡി. രാജപ്പന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. സ്വതസിദ്ധമായ ശൈലിയിൽ നർമ്മത്തിലൂടെ സംവദിച്ച് ജനമനസ്സുകളിൽ ഇടം നേടിയ കലാകാരനായിരുന്നു അദ്ദേഹമെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥനും, ജനറൽ സെക്രട്ടറി സി.കെ. നൗഷാദും അനുശോചന സന്ദേശത്തിൽ പറഞ്ഞു.