ഫിലാഡൽഫിയ: നാലു പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള കേരളാ ആർട്‌സ്  ആൻഡ്  ലിറ്റററി അസോസിയേഷൻ ഭാരവാഹികളെ വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ചു നടന്ന ഇലക്ഷണിലൂടെ തിരഞ്ഞെടുത്തു. യുവ ഗായകനും അറിയപ്പെടുന്ന സംഘാടകനുമായ തോമസ് എബ്രഹാം (ബിജു) പ്രസിഡന്റായും അനുഗ്രഹീത  നർത്തകിയും സാമൂഹിക പ്രവർത്തകയുമായ രേഖ ഫിലിപ്പ് ജനറൽ  സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഡോ. ജയിംസ്  കുറിച്ചി, സണ്ണി എബ്രഹാം, ജോജോ കോട്ടൂർ എന്നിവരാണ് മറ്റു ഭാരവാഹികൾ. ജോസഫ് ചെറിയാൻ, ബിജു സഖറിയ, പി.കെ തങ്കപ്പൻ നായർ, രാജപ്പൻ നായർ , പി കെ പ്രഭാകരൻ , മാത്യു  പി ചാക്കോ, ഡോ .കുര്യൻ  മത്തായി , അലക്‌സ്  ജോൺ എന്നിവരുൾപ്പെട്ട എന്നിവരുൾപ്പെട്ട  എക്‌സിക്യൂട്ടീവ് കമ്മിറ്റി  കലയുടെ ഈ വർഷത്തെ കർമ്മ പരിപാടികൾ  ഏകോപിപ്പിക്കും.