ഫിലഡെൽഫിയ : ചിരിയുടെയും  ചിന്തയുടെയും ആസ്വാദ്യകതയുടെയും അലകൾ ഉയർത്തി കേരള ആർട്‌സ് ആൻഡ് ലിറ്റററി  അസോസിയേഷന്റെ (KALAA) ഫാമിലി ബാങ്ക്വറ്റ് സമ്മേളനവും ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും  സംയുക്തമായി  നിറഞ്ഞ  സദസ്സിന്റെ സാന്നിധ്യത്തിൽ  റ്റിഫനി ഡൈനറിൽ വച്ച് നടത്തപ്പെട്ടു. ജനറൽ  സെക്രടറി അലക്‌സ് ജോൺ
സ്വാഗതം  ആശംസിച്ചു. പ്രസിഡന്റ് ഡോ.കുര്യൻ  മത്തായി, ട്രഷറർ  ജോജി  ചെറുവേലിൽ എന്നിവർ  പരിപാടികൾക്ക്  നേതൃത്വം നല്കി .

കലാ ന്യൂസ്  ലെറ്റർ  ചീഫ് എഡിറ്റർ  ഡോ. ജെയിംസ് കുറിച്ചി റിപ്പബ്ലിക് ദിന സന്ദേശം  നല്കി. തുടർന്ന്  അദ്ദേഹത്തിൽ നിന്നും വാർഷികപ്പതിപ്പിന്റെ പ്രഥമ  കോപ്പി ഫോമാ  റീജണൽ വൈസ്  പ്രസിഡന്റ് ജിബി തോമസ്  ഏറ്റു വാങ്ങി പ്രകാശനം  ചെയ്തു. ഫോമാ  ദേശീയ  കൗണ്‌സിൽ  അംഗങ്ങളായ  സണ്ണി  എബ്രഹാം, ബിനു  ജോസഫ്  എന്നിവർ  സന്നിഹിതരായിരുന്നു. അലക്‌സ് ജോൺ  നയിച്ച  ചിരിയരങ്ങ്, സാബു  പാമ്പാടി  നയിച്ച  സംഗീതവിരുന്ന്, തോമസ് എബ്രഹാം  നേതൃത്വം  നല്കിയ  ജെപ്പടി  എന്നിവയോടൊപ്പം  വിഭവസമൃദ്ധമായ ഡിന്നറും   ആഘോഷങ്ങൾക്ക്  കൊഴുപ്പേകി.

തുടർന്ന്  തോമസ്  എബ്രഹാം, രേഖാ ഫിലിപ്പ്  എന്നിവർ  നേതൃത്വം  നൽകുന്ന  പുതിയ  ഭരണസമിതി  ഔദ്യോ ഗികമായി അധികാരമേറ്റു. സ്ഥാപക നേതാക്കളുടെ ദീർഘ വീക്ഷണത്തിനും അകമഴിഞ്ഞ പിന്തുണയ്ക്കും  നന്ദി  പറഞ്ഞു കൊണ്ടും പോയ വർഷം  കാലയവനികയ്ക്കു പിന്നിൽ  മറഞ്ഞ  കലയുടെ  പ്രവർത്തകരെ സ്‌നേഹപൂർവ്വം  സ്മരിച്ചു  കൊണ്ടും ത്രേസ്യാമ്മ  മാത്യൂസിന്റെ   മാതാവ് മേരി  ജോസഫ്  ഇടശ്ശേരിപ്പറമ്പിലിന്റെ ദേഹവിയോഗത്തിൽ അനുശോചനം  രേഖപ്പെടുത്തിക്കൊണ്ടും ജോജോ കോട്ടൂർ എല്ലാവർക്കും  കൃതജഞ്ഞത പ്രകാശിപ്പിച്ചു. ഇന്ത്യൻ  ദേശീയ ആലാപനത്തോടെ  പരിപാടികൾ  സമാപിച്ചു.