കൊച്ചി: മിമിക്രി താരവും സിനിമാ നടുമായ കാലാഭവൻ അബി അന്തരിച്ചു. രക്തസമ്മർദ്ദമായിരുന്നു മരണ കാരണം. കുറച്ചു ദിവസമായി വീട്ടിൽ ചികിൽസയിലായിരുന്നു. ദിലീപ്, കലാഭവൻ മണി എന്നിവർക്കൊപ്പമാണ് മിമിക്രിയിൽ നിറഞ്ഞത്. കാൻസർ രോഗവും അബിയെ അലട്ടിയിരുന്നു. രാവിലെ അസുഖം കൂടിയപ്പോൾ ആശുപത്രിയിലേക്ക് കൊണ്ടു വന്നു. കൊച്ചി അമൃതാ ആശുപത്രിയിലെത്തിയപ്പോഴേക്കും താരം മരിച്ചിരുന്നു. രക്തത്തിലെ അണുബാധയെ തുടർന്നായിരുന്നു മരണം. രാവലെ 10:30നായിരുന്നു അന്ത്യം. മൃതദേഹം ഇപ്പോൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലാണ്.

രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്ന അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഈ അസുഖത്തെ തുടർന്നാണ് അഭി സിനിമയിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും വിട്ടു നിന്നത്. മൂവാറ്റുപുഴ സ്വദേശിയായ ഹബീബ് മുഹമ്മദ് അബി എന്ന പേരിലാണ് മിമിക്രി വേദികളിലും സിനിമയിലും ശ്രദ്ധേയനായത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന കറുത്ത സൂര്യനാണ് അദ്ദേഹം അഭിനയിച്ച അവസാനത്തെ ചിത്രം. സുനിലയാണ് ഭാര്യ. അഹാന, അലീന, ഷൈൻ നിഗം എന്നിവരാണ് മക്കൾ.

മലയാളത്തിൽ മിമിക്രി കസെറ്റുകൾക്കു സ്വീകാര്യത നൽകിയ അബി അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ, മെഗാ സ്റ്റാർ മമ്മൂട്ടി എന്നിവരുടെ ശബ്ദം തന്മയത്വത്തോടെ അനുകരിച്ചതിലൂടെയായിരുന്നു അബി മലയാളികൾക്ക് പ്രിയപ്പെട്ട മിമിക്രിതാരമായി മാറിയത്. മലയാളികൾ നെഞ്ചേറ്റിയ 'ആമിന താത്ത' എന്ന ഹാസ്യ കഥാപാത്രത്തിന്റെ ഉപജ്ഞാതാവ് അബിയായിരുന്നു.

മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രിയിലേക്ക് ചുവട് വെയ്ക്കുന്നത്. മുംബൈയിൽ സാനിട്ടറി ഇൻസ്‌പെക്ടർ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിച്ച് പ്രശംസ നേടിയിട്ടുണ്ട്. കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്സ് ആക്ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഭാര്യ സുനില. മക്കൾ: ഷെയ്ൻ നിഗം, അഹാന, അലീന.

കിസ്മത്ത് എന്ന സിനിമയിലൂടെ നായകനായി ശ്രദ്ധേയനാണ് ഷെയ്ൻ നിഗം. അജിത് കുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഈട'യിലും നായകനാണ് ഷെയ്ൻ.