- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീടനാശിനിയുടെ ഒഴിഞ്ഞ കുപ്പിയും ഉപയോഗിക്കാത്ത കുപ്പികളും കണ്ടെടുത്തു; അത്മഹത്യാവാദത്തിന് ശക്തികൂടുന്നു; അറസ്റ്റ് ചെയ്തവർക്കുമേൽ ചുമത്തിയത് ചാരായം വിറ്റ കേസ് മാത്രം; ഇതുവരെ ചോദ്യം ചെയ്തത് 140 പേരെ
ചാലക്കുടി: നടൻ കലാഭവൻ മണിയുടെ മരണത്തിലുള്ള അഭ്യൂഹങ്ങൾ ഇനിയും മാറുന്നില്ല. കൊലപാതകത്തിനൊപ്പം ആത്മഹത്യയ്ക്കുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്. ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി ക്ലോർപൈറിഫോസ് കണ്ടെടുത്തു. മണിയുടെ വീട്ടിന് മുന്നിലെ വാഴത്തോട്ടത്തിൽ നിന്നാണ് കീടനാശിനി ലഭിച്ചത്. കണ്ടെടുത്തതിൽ പൊട്ടിക്കാത്ത രണ്ടു കുപ്പി കീടനാശിനികളും ഉണ്ട്. വാഴയ്ക്ക് ഉപയോഗിക്കാൻ വാങ്ങിയാതാണെന്ന് തൊഴിലാളികൾ മൊഴി നൽകി. വീടിന്റെ അടുത്ത് നിന്നും കണ്ടതിനാൽ ഇത് മണി തന്നെ ഉപയോഗിച്ചതാകാം എന്ന നിഗമനത്തിനും ശക്തികൂടി. അല്ലാത്ത പക്ഷം ഈ കുപ്പികൾ അവിടെ നിന്നും മാറ്റുമായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ. അന്വേഷണ ഉദ്യോഗസ്ഥർ കീടനാശിനിക്കുപ്പികൾ കണ്ടെടുത്തിരുന്നു. മണിയുടെ വീടിന് പരിസരത്തുനിന്നാണ് കീടനാശിനിക്കുപ്പികൾ കണ്ടെത്തിയത്. അതേസമയം, മണിയുടെ മരണത്തിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുൺ, വിപിൻ, മുരുകൻ, ജോമോൻ, ജോയ് എന്നിവരടക്കം പ്രതികളാണ്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന
ചാലക്കുടി: നടൻ കലാഭവൻ മണിയുടെ മരണത്തിലുള്ള അഭ്യൂഹങ്ങൾ ഇനിയും മാറുന്നില്ല. കൊലപാതകത്തിനൊപ്പം ആത്മഹത്യയ്ക്കുള്ള സാധ്യതയും പൊലീസ് കാണുന്നുണ്ട്. ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി ക്ലോർപൈറിഫോസ് കണ്ടെടുത്തു. മണിയുടെ വീട്ടിന് മുന്നിലെ വാഴത്തോട്ടത്തിൽ നിന്നാണ് കീടനാശിനി ലഭിച്ചത്. കണ്ടെടുത്തതിൽ പൊട്ടിക്കാത്ത രണ്ടു കുപ്പി കീടനാശിനികളും ഉണ്ട്. വാഴയ്ക്ക് ഉപയോഗിക്കാൻ വാങ്ങിയാതാണെന്ന് തൊഴിലാളികൾ മൊഴി നൽകി. വീടിന്റെ അടുത്ത് നിന്നും കണ്ടതിനാൽ ഇത് മണി തന്നെ ഉപയോഗിച്ചതാകാം എന്ന നിഗമനത്തിനും ശക്തികൂടി. അല്ലാത്ത പക്ഷം ഈ കുപ്പികൾ അവിടെ നിന്നും മാറ്റുമായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ.
അന്വേഷണ ഉദ്യോഗസ്ഥർ കീടനാശിനിക്കുപ്പികൾ കണ്ടെടുത്തിരുന്നു. മണിയുടെ വീടിന് പരിസരത്തുനിന്നാണ് കീടനാശിനിക്കുപ്പികൾ കണ്ടെത്തിയത്. അതേസമയം, മണിയുടെ മരണത്തിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുൺ, വിപിൻ, മുരുകൻ, ജോമോൻ, ജോയ് എന്നിവരടക്കം പ്രതികളാണ്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ തൽകാലം കൊലപാതകത്തിലേക്ക് വിരൽ ചുണ്ടുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതിനാലാണ് ചാരായം വിറ്റത് മാത്രം ചുമത്തിയത്. അതിനിടെ, കലാഭവൻ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്‌പി: പി.എൻ. ഉണ്ണിരാജൻ, ഡിവൈഎസ്‌പി: സോജൻ എന്നിവരെ സംഘത്തിൽ ഉൾപ്പെടുത്തി. നേരത്തേ, പൊലീസ് കസ്റ്റഡിയിലുള്ള നാലു പേരെയും രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. അരുൺ, വിപിൻ, മുരുകൻ, ബിനു എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.
ചേനത്തുനാട്ടിലെ വീടിന് അടുത്തുള്ള കലാഭവൻ മണിയുടെ ഉടമസ്ഥതയിലുള്ള ഏഴുസെന്റ് വാഴത്തോട്ടത്തിൽ നിന്നാണ് ക്ലോർ പൈറിഫോസ് കീടനാശിനിയുടെ ഉൾപ്പെടെ ഏഴ് കുപ്പികൾ കണ്ടെത്തിയത്. ഇതിൽ രണ്ട് കുപ്പികൾ ക്ലോർ പൈറിഫോസിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 100 മില്ലിഗ്രാമിന്റെ ഒരു കുപ്പി പൊട്ടിച്ച നിലയിലാണ്. സാധാരണയായി വാഴക്കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. ഈ കുപ്പിയിലുള്ള വിഷം തന്നെയാണോ മണിയുടെ ശരീരത്തിൽ എത്തിപ്പെട്ടതെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയാണെന്ന് അറിയുന്നു.
കലാഭവൻ മണിയുടെ മരണത്തിന് കാരണമായ കീടനാശിനിയുടെ ഉറവിടം തേടുന്ന പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. സാമ്പത്തിക താത്പര്യത്തിനായി മണിയെ ചിലർ ഉപയോഗിച്ചിരുന്നുവെന്ന സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണന്റെ വെളിപ്പെടുത്തൽ, അവശനിലയിലായ മണിയെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ ചെലവിനായി മാനേജർ പരമാവധി ശ്രമിച്ചിട്ടും 27,000 രൂപ മാത്രമാണ് ലഭിച്ചതെന്ന ഡോ. സുമേഷിന്റെ വെളിപ്പെടുത്തൽ, പണം നഷ്ടപ്പെടുന്നതിൽ മണി ദുഃഖിതനായിരുന്നുവെന്ന ഭാര്യ നിമ്മിയുടെ വെളിപ്പെടുത്തൽ എന്നിവ കണക്കിലെടുത്താണിത്. മണി ആർക്കെങ്കിലും ഭീമമായ തുക വായ്പ നൽകിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. സംശയിക്കുന്നവരുടെ ഫോൺകാൾ വിവരങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.
അന്വേഷണ സംഘം ഇതിനകം 140ൽ അധികം പേരെ ചോദ്യംചെയ്തു. മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ചില നിർണായക വിവരങ്ങൾ സ്ഥിരീകരിക്കാൻ പലരെയും വീണ്ടും ചോദ്യംചെയ്യും. ജാഫർ ഇടുക്കി, തരികിട സാബു എന്നിവരെ ആവശ്യം വന്നാൽ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘത്തലവൻ പറഞ്ഞു. ഇവരെയും കസ്റ്റഡിയിലുള്ളവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. മണിയുടെ രക്തസാമ്പിളുകളും മറ്റും രണ്ടാംഘട്ട രാസപരിശോധനയ്ക്ക് അയയ്ക്കും. പാടിയിലെ റസ്റ്റ് ഹൗസിൽ കീടനാശിനി എത്തിയതെങ്ങനെ, മുരുകനും വിപിനും അരുണും റസ്റ്റ് ഹൗസ് വൃത്തിയാക്കിയതെന്തിന്, പ്‌ളാസ്റ്റിക് കവറുകളിൽ ഇവർ അതിരാവിലെ കടത്തിയതെന്താണ്, മണി കഴിക്കാറില്ലെങ്കിൽ ചാരായം കൊണ്ടുവരാൻ ആരാണ് നിർദ്ദേശം നൽകിയത് തുടങ്ങിയ കാര്യങ്ങളിൽ നല്ല രീതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് റൂറൽ എസ്‌പി കാർത്തിക് പറഞ്ഞു.
കലാഭവൻ മണി മരിച്ചതു ഗുരുതര കരൾ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാൽ കൊച്ചിയിലെ രാസപരിശോധനാ ലാബിൽ നിന്നുള്ള പരിശോധനാ ഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തി. മണിയുടെ ശരീരത്തിൽ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് സർജന്മാരായ ഡോ.പി.എ. ഷീജു, ഡോ. രാഗിൽ, ഡോ. ഷേയ്ക്ക് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ മണിയുടെ ഔട്ട്ഹൗസായ പാടിയിൽ പരിശോധന നടത്തിയിരുന്നു. ഐജിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഇവർ പരിശോധനാ ഫലങ്ങൾ പങ്കുവച്ചു.