- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയുടെ മരണത്തിന് പിന്നിൽ പുറത്തുനിന്നുള്ള ആരുമില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്; കരൾ രോഗം ഉണ്ടായിരിക്കവേ മദ്യപിച്ചത് ദുരന്തകാരണം; അന്വേഷണം ഈ ആഴ്ച അവസാനിപ്പിക്കും
തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കടുത്ത കരൾരോഗാവസ്ഥയിലും മദ്യം കഴിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റൈ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മണിയുടെ ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവന്നാൽ അന്വേഷണം അവസാനിപ്പിക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ചോദ്യം ചെയ്യലിൽ കണ്ടെത്തിയ കാര്യങ്ങളും കണക്കിലെടുത്താണ് മരണം സ്വാഭാവികമാണെന്ന നിഗമനത്തിൽ അന്വേഷണ സംഘമെത്തിയത്. മദ്യപാനം മൂലമോ അല്ലാതെയോ ഉള്ള കരൾ രോഗത്തിന്റെ മൂർച്ഛിച്ച അവസ്ഥയിലായിരുന്നു മണിയെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. മെഥനോളിന്റെ അംശം ശരീരത്തിലെത്തിയത് ചാരായം കഴിച്ചതുമൂലമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ മാത്രമാണ് ദുരൂഹത അവശേഷിക്കുന്നത്. മണി ചാരായം കഴിച്ചിട്ടില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമേ ശരീരത്തിൽ മെഥനോളിന്രെ അംശം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്
തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. കടുത്ത കരൾരോഗാവസ്ഥയിലും മദ്യം കഴിച്ചതാവാം മരണത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റൈ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ മണിയുടെ ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവന്നാൽ അന്വേഷണം അവസാനിപ്പിക്കും.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ചോദ്യം ചെയ്യലിൽ കണ്ടെത്തിയ കാര്യങ്ങളും കണക്കിലെടുത്താണ് മരണം സ്വാഭാവികമാണെന്ന നിഗമനത്തിൽ അന്വേഷണ സംഘമെത്തിയത്. മദ്യപാനം മൂലമോ അല്ലാതെയോ ഉള്ള കരൾ രോഗത്തിന്റെ മൂർച്ഛിച്ച അവസ്ഥയിലായിരുന്നു മണിയെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. മെഥനോളിന്റെ അംശം ശരീരത്തിലെത്തിയത് ചാരായം കഴിച്ചതുമൂലമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ മാത്രമാണ് ദുരൂഹത അവശേഷിക്കുന്നത്.
മണി ചാരായം കഴിച്ചിട്ടില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമേ ശരീരത്തിൽ മെഥനോളിന്രെ അംശം ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കൂ എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കാട്ടനാട്ടെ ലാബിലെ ആന്തരികാവയവ പരിശോധനാ ഫലം ഒരാഴ്ചയ്ക്കകം ലഭിക്കുമെന്നാണ് സൂചന. ഇതിലൂടെ മെഥനോളിന്റെ സാന്നിധ്യമില്ലെന്ന സ്ഥിരീകരണമെത്തിയാൽ മണിയുടെ അന്വേഷണത്തിലെ ദുരൂഹത പൂർണ്ണമായും മാറും. മണിയുടെ കുടുംബാഗംങ്ങൾക്കും മരണത്തിൽ ദുരൂഹതയൊന്നും കാണാനാവുന്നില്ല. മണിയോട് കരൾ രോഗത്തിന്റെ ഗുരുതരാവസ്ഥയും മദ്യപിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളും ഡോക്ടർമാർ വിശദീകരിച്ചിരുന്നു. ഇത് വകവയ്ക്കാതെയും മദ്യപിച്ചതാണ് മരണ കാരണമായതെന്ന് പൊലീസ് കരുതുന്നു.
വീടിനോട് ചേർന്നുള്ള പാഡി എന്ന ഔട്ട് ഹൗസിൽ മറ്റെന്തെങ്കിലും ദുരൂഹമായും കാണാൻ കഴിയുന്നില്ല. മണി ആത്മഹത്യ ചെയ്തതാണെന്ന് വീട്ടുകാരും കരുതുന്നില്ല. രോഗാവസ്ഥയാണ് മണിയുടെ ജീവനെടുത്തതെന്ന് അവരും കരുതുന്നു. സംഭവത്തിൽ ചോദ്യം ചെയ്തവർക്കും മറ്റ് സംശയങ്ങളില്ല. ഇവരുടെ മൊഴിയിലും പൊലീസിന് വൈരുദ്ധ്യമൊന്നും കാണാനാകുന്നില്ല. ജാഫർ ഇടുക്കിയെന്ന നടൻ അടക്കമുള്ളവരുടെ മൊഴികൾ പൂർണ്ണമായും വിശ്വസനീയമാണെന്നാണ് പൊലീസ് വിലയിരുത്തലും. ഇതോടെയാണ് കേസ് അവസാനിപ്പിക്കാമെന്ന പൊതുധാരണയിൽ പൊലീസ് എത്തുന്നത്.
എന്നാൽ ആന്തരികാവയവ പരിശോധനയിൽ ദുരൂഹത കണ്ടെത്തിയാൽ അന്വേഷണം വീണ്ടും ശക്തമാക്കും. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ചോദ്യം ചെയ്തവരെ വീണ്ടും കസ്റ്റഡിയിൽ എടുക്കും. അതിനിടെ മണി കഴിച്ച മദ്യത്തിന്റെ ഉറവിടം കണ്ടെത്താനും ശ്രമിക്കും. വാറ്റ് ചാരയാ മണി കഴിച്ചിരുന്നോ എന്നാണ് പരിശോധിക്കുന്നത്.