- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണ കാരണം കീടനാശിനിയും മെഥനോളും; കരൾ രോഗത്തെ സംശയിക്കേണ്ടതില്ല; വിഷാംശം പച്ചക്കറിയിലൂടെ അകത്ത് ചെല്ലാൻ സാധ്യതയുമില്ല; ദുരൂഹതകൾ ശക്തമാക്കി കലാഭവൻ മണിയുടെ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടും
തൃശൂർ:കലാഭവൻ മണി മരണത്തിലെ ദുരൂഹത ശക്തമാക്കി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മണി മരിച്ചതു ക്ളോർപൈറിഫോസ് കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നതുകൊണ്ടാണെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനു റിപ്പോർട്ട് നൽകി. ഡോക്ടർമാർ രേഖാമൂലം നൽകുന്ന ആദ്യ റിപ്പോർട്ടാണിത്. രാസപരിശോധനയ്ക്കുശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് നൽകിയത്. മണിക്കുണ്ടായിരുന്ന കരൾരോഗം മരണം വേഗത്തിലാക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ, കരൾരോഗം മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മണിയെ ചികിത്സിച്ച കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ പരിശോധനയിൽ രാസവസ്തു സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇതു കണ്ടെത്താനുള്ള കൂടുതൽ വിദഗ്ധ പരിശോധന വേണമെന്ന് അമൃതയിലെ ലാബ് റിപ്പോർട്ടിലുണ്ട്. രോഗിയുടെ നില മോശമായതിനാലാകാം അതു നടത്തിയിട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. സ്വാഭാവിക മരണമായി മണിയുടെ മരണത്തെ എഴുതി തള്ളരുതെന്ന സൂചനയാണ് ഇതിലുള്ളത്. മണിയുടെ ആന്തരികാവയവങ്ങൾ കാക്
തൃശൂർ:കലാഭവൻ മണി മരണത്തിലെ ദുരൂഹത ശക്തമാക്കി പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മണി മരിച്ചതു ക്ളോർപൈറിഫോസ് കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നതുകൊണ്ടാണെന്നു പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനു റിപ്പോർട്ട് നൽകി. ഡോക്ടർമാർ രേഖാമൂലം നൽകുന്ന ആദ്യ റിപ്പോർട്ടാണിത്. രാസപരിശോധനയ്ക്കുശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് നൽകിയത്.
മണിക്കുണ്ടായിരുന്ന കരൾരോഗം മരണം വേഗത്തിലാക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ, കരൾരോഗം മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മണിയെ ചികിത്സിച്ച കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ പരിശോധനയിൽ രാസവസ്തു സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇതു കണ്ടെത്താനുള്ള കൂടുതൽ വിദഗ്ധ പരിശോധന വേണമെന്ന് അമൃതയിലെ ലാബ് റിപ്പോർട്ടിലുണ്ട്. രോഗിയുടെ നില മോശമായതിനാലാകാം അതു നടത്തിയിട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. സ്വാഭാവിക മരണമായി മണിയുടെ മരണത്തെ എഴുതി തള്ളരുതെന്ന സൂചനയാണ് ഇതിലുള്ളത്.
മണിയുടെ ആന്തരികാവയവങ്ങൾ കാക്കനാട്ടെ ലാബിലാണ് പരിശോധിച്ചത്. ഇതിലെ നിഗമനങ്ങൾ മുഖവിലയ്ക്ക് എടുത്താണ് റിപ്പോർട്ട്. മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീർ ഹുസൈൻ എന്നിവരാണു പൊലീസിന് അന്തിമ റിപ്പോർട്ട് നൽകിയത്. മദ്യത്തിലെ വിഷാംശം അപകടകരമായ തോതിലല്ലെന്നാണു റിപ്പോർട്ടിലെ സൂചന. മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം രാസവിഷംതന്നെയാണ്. എന്നാൽ ഇതു പച്ചക്കറിയിലൂടെ അകത്തെത്തിയതാണോ നേരിട്ട് അകത്തെത്തിയതാണോ എന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനാകില്ല.
പച്ചക്കറിയിലൂടെ അകത്തെത്തുന്ന വിഷാംശം ഇങ്ങനെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താവുന്ന അളവിൽ രക്തത്തിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിഗമനം. കാർഷിക സർവകലാശാലയിലെ പഠന റിപ്പോർട്ടുകളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പഠനറിപ്പോർട്ടിലെ വിവരവും പൊലീസ് ശേഖരിക്കും. ഈ സാഹചര്യത്തിൽ ഹൈദരാബാദിലെ ലാബിലെ കണ്ടെത്തലും നിർണ്ണായകമാകും. കീടനാശിനി സാന്നിധ്യം അവിടേയും സ്ഥിരീകരിച്ചാൽ മണിയുടെ മരണം അസ്വാഭാവികമെന്ന നിഗമനത്തിൽ പൊലീസിന് എത്തേണ്ടിയും വരും.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് 200 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഈ മൊഴികളിൽ ഒന്നും അസ്വാഭാവിക മരണത്തിന്റെ കാരണങ്ങൾ പൊലീസിന് കണ്ടെത്താനായില്ല. കരൾ രോഗം മൂലം മണി മരിച്ചതിന്റെ സൂചനയാണ് ലഭിച്ചത്. എന്നാൽ ഇതിന് വിരുദ്ധമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മണിയുടെ മരണവുമായി ബന്ധപ്പെട്ടവരെ വീണ്ടും ചോദ്യം ചെയ്തു. മണിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കുടുംബ ആരോപിക്കുന്ന സാഹചര്യത്തിൽ കരുതലോടെ മാത്രമേ അന്തിമ നിഗമനത്തിൽ പൊലീസ് എത്തൂ.
മണിയുടെ രക്തം പിരശോധിക്കാൻ ആശുപത്രി അധികൃതർ വൈകിയിത് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന പോസ്റ്റമോർട്ടം റിപ്പോർട്ടും.