- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരികിട സാബുവിനേയും ജാഫർ ഇടുക്കിയേയും നുണപരിശോധനയിൽ നിന്ന് ഒഴിവാക്കി; പാടിയിൽ മണിയെ നോക്കിയ ഡോക്ടറേയും വെറുതെ വിടുന്നു; കലാഭവൻ മണിയുടെ കുടുംബത്തിന്റെ ആശങ്കകൾക്ക് പരിഹാരമില്ല
തൃശൂർ: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബന്ധുക്കൾക്ക് ഇപ്പോഴും നിരാശ. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ നുണപരിശോധനയിൽ നിന്ന് ചിലരെ ഒഴിവാക്കിയെന്ന് ആരോപണം. മരണത്തിനുമുമ്പ് മണി സമയം ചെലവഴിച്ച അദ്ദേഹത്തിന്റെ ഔട്ട്ഹൗസായ പാഡിയിൽ ഒപ്പമുണ്ടായിരുന്ന ആറു പേരുടെ നുണപരിശോധനയാണ് കഴിഞ്ഞദിവസം പൂർത്തിയായത്. മാനേജർ ജോബി, ഡ്രൈവർ പീറ്റർ, സഹായികളും സുഹൃത്തുക്കളുമായ മുരുകൻ, അരുൺ, വിപിൻ, അനീഷ് എന്നിവരെയാണ് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്കു വിധേയരാക്കിയത്. എന്നാൽ അന്നേദിവസം അവിടെയെത്തിയ ചിലരെക്കൂടി നുണ പരിശോധനയ്ക്ക് വിധേയമാക്കാത്തതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരോപണത്തിൽപ്പെട്ട തരികിട സാബു, ജാഫർ ഇടുക്കി തുടങ്ങിവരെ ഒഴിവാക്കി. അയൽപക്കക്കാരനായ ഡോക്ടറുടേയും നുണപരിശോധന നടത്തിയില്ല. ഇവർക്കെതിരെ ചില സംശയങ്ങൾ മണിയുടെ കുടുംബം ഉയർത്തിയിരുന്നു. മണിയുടെ സഹോദരൻ രാമകൃഷ്ണനും സാബുവുമായി ആരോപണ പ്രത്യാരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പരസ്പര വെല്ലവിളികളും നടത്തി. ഈ
തൃശൂർ: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ബന്ധുക്കൾക്ക് ഇപ്പോഴും നിരാശ. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ നുണപരിശോധനയിൽ നിന്ന് ചിലരെ ഒഴിവാക്കിയെന്ന് ആരോപണം. മരണത്തിനുമുമ്പ് മണി സമയം ചെലവഴിച്ച അദ്ദേഹത്തിന്റെ ഔട്ട്ഹൗസായ പാഡിയിൽ ഒപ്പമുണ്ടായിരുന്ന ആറു പേരുടെ നുണപരിശോധനയാണ് കഴിഞ്ഞദിവസം പൂർത്തിയായത്.
മാനേജർ ജോബി, ഡ്രൈവർ പീറ്റർ, സഹായികളും സുഹൃത്തുക്കളുമായ മുരുകൻ, അരുൺ, വിപിൻ, അനീഷ് എന്നിവരെയാണ് തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിൽ പരിശോധനയ്ക്കു വിധേയരാക്കിയത്. എന്നാൽ അന്നേദിവസം അവിടെയെത്തിയ ചിലരെക്കൂടി നുണ പരിശോധനയ്ക്ക് വിധേയമാക്കാത്തതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരോപണത്തിൽപ്പെട്ട തരികിട സാബു, ജാഫർ ഇടുക്കി തുടങ്ങിവരെ ഒഴിവാക്കി.
അയൽപക്കക്കാരനായ ഡോക്ടറുടേയും നുണപരിശോധന നടത്തിയില്ല. ഇവർക്കെതിരെ ചില സംശയങ്ങൾ മണിയുടെ കുടുംബം ഉയർത്തിയിരുന്നു. മണിയുടെ സഹോദരൻ രാമകൃഷ്ണനും സാബുവുമായി ആരോപണ പ്രത്യാരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പരസ്പര വെല്ലവിളികളും നടത്തി. ഈ സാഹചര്യത്തിൽ തരികിട സാബുവിന്റെ നുണപരിശോധന നടത്തുമെന്നായിരുന്നു വിലയിരുത്തൽ. ഇടുക്കി ജാഫറുമൊത്താണ് മണിയെ കാണാൻ സാബു എത്തിയത്.
മാർച്ച് ആറിനാണ് കലാഭവൻ മണി കൊച്ചി അമൃത ആശുപത്രിയിൽ മരിച്ചത്. തുടർന്ന് വ്യത്യസ്ത ലാബുകളിൽ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയപ്പോൾ ഫലങ്ങളിൽ വ്യത്യാസം കണ്ടത് വിവാദമായിരുന്നു. ഇതിനിടെ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാഡിയിലുണ്ടായിരുന്നവരുടെ നുണ പരിശോധന നടത്തിയത്.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ 21ന് ആരംഭിച്ച നുണപരിശോധന വെള്ളിയാഴ്ചയാണ് പൂർത്തിയായത്. ഫലത്തിന് 15 ദിവസമെടുക്കും. മരണത്തിൽ ദുരൂഹതയുണ്ടെന്നും മൂന്ന് മാസത്തെ ഗൂഢാലോചനക്ക് ശേഷം ക്രമേണ മരണത്തിലേക്ക് നയിക്കുന്ന എലിവിഷം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നുമുള്ള സഹോദരൻ ആർ.എൽ.വി രാമകൃഷ്ണന്റെ പ്രതികരണം അഭിമുഖമെന്ന പേരിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് നേരത്തെ പറഞ്ഞതാണെന്നും കോടതിയിൽ കേസും അന്വേഷണവും നടക്കുന്നതിനാൽ അത്തരം പ്രതികരണത്തിനില്‌ളെന്നും രാമകൃഷ്ണൻ പറഞ്ഞു.
യഥാർഥ പ്രതികളെ കണ്ടത്തൊൻ പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായില്ലെന്നും മണി ആത്മഹത്യ ചെയ്യില്ലെന്നും രാമകൃഷ്ണൻ ആവർത്തിച്ചു. സംഭവദിവസം പാഡിയിലേക്ക് അനീഷ് ചാരായം കൊണ്ടു വന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ മരിക്കുന്ന സമയത്ത് മണി ചാരായം കഴിച്ചിരുന്നില്ലെന്നും സമീപ ദിവസങ്ങളിലൊന്നും പാഡിയിലേക്ക് ചാരായം കൊണ്ടുവന്നിട്ടില്ലെന്നുമാണ് അനീഷ് മൊഴി നൽകിയത്. മണിയുടെ ആന്തരികാവയവങ്ങളിലും പോസ്റ്റ്‌മോർട്ടത്തിലും വ്യാജമദ്യ അംശം കണ്ടത്തെിയിരുന്നു.
ആത്മഹത്യ, സ്വാഭാവിക മരണം, കൊലപാതകം എന്നീ സാധ്യതകളറിയാൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയെന്നും കൊലപാതകമെന്നും സാധൂകരിക്കാവുന്ന തെളിവുകളൊന്നും കണ്ടത്തെിയില്ലെന്നാണ് പറഞ്ഞത്. കൊലപ്പെടുത്താൻ വിധമുള്ള ശത്രുക്കൾ ഉണ്ടായിരുന്നിലല്ലെന്നും പൊലീസ് പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരനും മണിയുടെ ഭാര്യയും ആവർത്തിച്ച സാഹചര്യത്തിലാണ് നുണപരിശോധന നടത്തിയത്.
ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ പ്രത്യേക അപേക്ഷയിൽ ഒരു മാസം മുമ്പാണ് നുണപരിശോധനക്ക് അനുമതി ലഭിച്ചത്. പൊലീസ് അന്വേഷണത്തിൽ സംശയത്തത്തെുടർന്ന് കേസ് സിബിഐക്ക് വിട്ടാൻ തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഇത് ഇതുവരെ നടപ്പായിട്ടില്ല.