തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി സിബിഐ കണ്ടെത്തിയെന്ന് സൂചന. പാടിയിൽ കലാഭവൻ മണിയുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ പലതും നടന്നിട്ടുണ്ട്. എന്നാൽ ആസൂത്രിതമമായ തെളിവ് നശീകരണം നടന്നതു കൊണ്ട് തന്നെ മരണ കാരണം കൊലപാതകമാണെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. അതിനിടെ നടൻ കലാഭവൻ മണിയുടെ മരണത്തിന് കാരണം ഡോക്ടർ നൽകിയ സഡേഷനെന്ന് താൻ ആരോപിച്ചെന്ന വാർത്ത കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ നിഷേധിച്ചു.

ഒരു സ്വകാര്യ എന്ന ഓൺലൈൻ പത്രത്തിൽ ഞാൻ അഭിപ്രായപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് വന്ന ഒരു ന്യൂസ് കാണാനിടയായി. ഇത് ശരിയായ വാർത്തയല്ല. സിബിഐ അന്വേഷണം ഏറ്റെടുത്ത അന്നു മുതൽ യാതൊരു പത്രമാധ്യമങ്ങൾക്കു മുൻപിൽ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ല'. സോഷ്യൽ മീഡിയായിലൂടെയുള്ള ഇത്തരം പരാമർശങ്ങളുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയില്ല; ദയവായി ഇത് ഒരു അറിയിപ്പായി കരുതണം. സിബിഐയുടെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ എത്തുന്നതു വരെ യാതൊരു അഭിപ്രായ പ്രകടനത്തിന് പ്രസക്തിയില്ല-രാമകൃഷ്ണൻ പറയുന്നു.

ഡോക്ടറെ കുറ്റപ്പെടുത്തി രാമകൃഷ്ണൻ വെളിപ്പെടുത്തൽ നടത്തിയെന്നായിരുന്നു പുറത്തുവന്ന സൂചന. കരൾ രോഗമുള്ള ഒരാൾക്ക് ആന്റി ബയോട്ടിക് പോലും നൽകാൻ പാടില്ലാത്തതാണ്. അത് ഡോക്ടർ സുമേഷിന് വളരെ വ്യക്തമായി അറിയാമായിരുന്നുവെന്നും എന്നിട്ടും തന്റെ ചേട്ടന് സഡേഷൻ നൽകുകയായിരുന്നുവെന്നും രാമകൃഷ്ണൻ ആരോപിച്ചെന്നായിരുന്നു പുറത്തു വന്ന വാർത്ത. മണിയുടെ മരണത്തിൽ തെളിവെടുപ്പും മൊഴിയെടുപ്പും സിബിഐ നടത്തുകയാണ്. സിനിമയുമായി ബന്ധപ്പെട്ട പലർക്കും മരണത്തിൽ പങ്കുള്ളതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് രാമകൃഷ്ണന്റേതായി വന്ന വാക്കുകൾ ചർച്ചയായത്. എന്നാൽ ഇത് രാമകൃഷ്ണൻ നിഷേധിക്കുകയാണ്. അതിനിടെ കേസിൽ സിബിഐയ്ക്ക് ചില വ്യക്തമായ സൂചനകൾ സിബിഐയ്ക്ക് ലഭിച്ചതായി സൂചനയുണ്ട്.

പാഡിയിൽ വച്ച് തന്റെ ചേട്ടന് സഡേഷൻ കൊടുത്തതും തുടർന്ന് ആരോടും പറയാതെ അമൃതയിൽ എത്തിച്ചതും തന്നോടോ കുടുംബത്തിലെ ആരോടും ചോദിക്കാതെ ചേട്ടന്റെ പോസ്റ്റുമോർട്ടം നടത്തിയതും എല്ലാം ഡോ.സുമേഷിന്റെ നേതൃത്വത്തിൽ ആയിരുന്നു. ഇതെല്ലാം ആസൂത്രിതമായിരുന്നുവെന്ന് സംശയിക്കുന്നുവെന്നും രാമകൃഷ്ണൻ ആരോപിച്ചുവെന്നായിരുന്നു തെറ്റായ വാർത്ത. പാഡിയിൽ ഒരു നാലുകെട്ട് പണിയാൻ മണിക്ക് പ്ലാൻ ഉണ്ടായിരുന്നു. അതിന്റെ പ്രാരംഭ ഘട്ടമെന്ന തരത്തിൽ കിണർ നിർമ്മാണം പൂർത്തിയായിരുന്നു. ഇതിനിടെ, മുൻപ് കടമായി വാങ്ങിയിരുന്ന പണം മണി തിരിച്ചു ചോദിച്ചതാകാം ചേട്ടന്റെ മരണ കാരണമെന്ന വിലയിരുത്തലാണ് വാർത്തയിലുണ്ടായിരുന്നത്.

പ്രതികളെന്ന് സംശയിക്കുന്നവരുടെ പേരുകൾ സഹിതം മൂന്ന് ഊമ കത്തുകൾ തനിക്ക് ലഭിച്ചതായി രാമകൃഷ്ണന് ലഭിച്ചിരുന്നു. മണി സാമ്പത്തികമായി സഹായിച്ച പലരുമാണ് കൊലയ്ക്ക് പിന്നിൽ എന്ന സംശയം ബലപ്പെടുന്ന തരത്തിലുള്ളതായിരുന്നു ഈ കത്തുകൾ. ഇതേ കുറിച്ച് കേരളാ പൊലീസ് അന്വേഷണം നടത്തിയിരുന്നില്ല. എന്നാൽ സിബിഐ ഇവയെ കാര്യമായെടുത്തുവെന്നാണ് സൂചന.