- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവൻ മണിയുടെ ഗസ്റ്റ് ഹൗസിൽ വൈദ്യുതി ബോർഡിന്റെ വിജിലൻസ് വിഭാഗം റെയ്ഡ് നടത്തി; വൈദ്യുതി മോഷ്ടിച്ച നടൻ ഒന്നര ലക്ഷം പിഴയടച്ച് സിങ്കത്തിന്റെ വലയിൽ നിന്നും തലയൂരിയത് ഒരുവിധം
തിരുവനന്തപുരം: എത്ര ഉന്നതനായാലും സിങ്കം നോട്ടമിട്ടാൽ രക്ഷയില്ല. പടിവീഴും. ഇതു തന്നെയാണ് കലാഭവൻ മണിക്കും സംഭവിച്ചത്. ഉന്നതരുടെ കള്ളത്തരം പിടിച്ചാൽ കാര്യങ്ങൾ നേരെയാകൂ എന്ന സിങ്കത്തിന്റെ തന്ത്രം കലാഭവൻ മണിയേയും കുടുക്കി. നേരത്തെ മുൻ മന്ത്രി ടി എച്ച് മുസ്തഫയുടെ വീട്ടിൽ പോലും കേറി പരിശോധിക്കാൻ വൈദ്യുത ബോർഡിലെ വിജിലൻസിന് കഴിഞ്ഞത് ഋഷ
തിരുവനന്തപുരം: എത്ര ഉന്നതനായാലും സിങ്കം നോട്ടമിട്ടാൽ രക്ഷയില്ല. പടിവീഴും. ഇതു തന്നെയാണ് കലാഭവൻ മണിക്കും സംഭവിച്ചത്. ഉന്നതരുടെ കള്ളത്തരം പിടിച്ചാൽ കാര്യങ്ങൾ നേരെയാകൂ എന്ന സിങ്കത്തിന്റെ തന്ത്രം കലാഭവൻ മണിയേയും കുടുക്കി. നേരത്തെ മുൻ മന്ത്രി ടി എച്ച് മുസ്തഫയുടെ വീട്ടിൽ പോലും കേറി പരിശോധിക്കാൻ വൈദ്യുത ബോർഡിലെ വിജിലൻസിന് കഴിഞ്ഞത് ഋഷിരാജ് സിങ് എന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യം തന്നെയാണ്. മണിയുടെ കള്ളത്തരം പൊളിച്ചതും ഇത്തരം ഇടപെടൽ തന്നെയാണ്.
നടൻ കലാഭവൻ മണിയുടെ വൈദ്യുതി മോഷണവും അങ്ങനെ പുറത്തായി. വൈദ്യുതി ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ ഋഷിരാജ് സിങ് നടത്തിയ അന്വേഷണത്തിലാണ് മണിയുടെ വൈദ്യുതി മോഷണം കണ്ടെത്തിയത്. തുടർന്ന് മണിക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി. ചാലക്കുടിപ്പുഴയുടെ തീരത്ത് കലാഭവൻ മണിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിലാണ് വൻ വൈദ്യുതി മോഷണം കണ്ടെത്തിയത്. വൈദ്യുതി ബോർഡിലെ ചില ഉദ്യോഗസ്ഥരുടെ സഹായവും മണിക്കുണ്ടായിരുന്നു. പക്ഷേ സിങ്കത്തിന് മുന്നിൽ ഒന്നും വിലപ്പോയില്ല. ബോർഡിലെ ചിലർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ്. കൈക്കരുത്തിലൂടെ കാര്യങ്ങൾ തടയുമെന്ന് അറിയാവുന്നതിനാൽ എല്ലാ കരുതലോടെയുമാണ് സിങ്കത്തിന്റെ ചുണക്കൂട്ടികൾ എത്തിയത്. അങ്ങനെ കള്ളം പൊളിഞ്ഞു.
വർഷങ്ങളായി വൈദ്യുതി മോഷണം നടക്കുന്നുണ്ടായിരുന്നെന്ന് ബോർഡ് അധികൃതർ വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് മണിയുടെ ഗസ്റ്റ് ഹൗസിൽ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ തടയാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സ്‌ക്വാഡിനെ തടഞ്ഞാൽ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന് ഋഷിരാജ് അറിയിച്ചതിനെത്തുടർന്ന് ഗസ്റ്റ് ഹൗസിലുണ്ടായിരുന്നവർ പിന്മാറുകയായിരുന്നു. ഇതോടെ റെയ്ഡ് സുഗമമായി. സിങ്കത്തിന്റെ അറസ്റ്റ് ഭീഷണി ഏറ്റു. നേരത്തെ വനപാലകരെ മർദ്ധിച്ച കേസിനേക്കാൾ കുരുക്കായി ഇതുമാറുമെന്ന് മണിക്കും ബോധ്യമായി. ഇതോടെയാണ് പിഴയടച്ച് നല്ലപിള്ളയാകാമെന്ന നിലയിലേക്ക് കലാഭവൻ മണി എത്തിയത്.
വൈദ്യുതി മോഷണം തടയാൻ കെ.എസ്.ഇ.ബി.യും ഋഷിരാജ് സിങും രംഗത്തിറങ്ങിയപ്പോൾ പിടികൂടിയത് മാർച്ച് മാസം വരെ 6475 കേസുകൾ, പിഴയിലൂടെ ബോർഡിലേക്കെത്തിയത് 19.68 കോടി രൂപയും. വൈദ്യുതി മോഷണവും ദുരുപയോഗവും തടയുന്നതിനായി വൈദ്യുതി ബോർഡ് ചീഫ് വിജിലൻസ് ഓഫീസർ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ പതിമൂന്ന് ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡുകൾ, ഇതിന്റെ കീഴിൽ രൂപീകരിച്ച സെക്ഷൻ, ഡിവിഷൻ സ്‌ക്വാഡുകളും റീജണൽ ഫാഡിറ്റ് ഓഫീസിൽ നിന്നുള്ള സ്‌പെഷൽ സ്‌ക്വാഡ് എന്നിവയും ചേർന്നാണ് കോടികൾ ബോർഡിലേക്കെത്തിച്ചത്. ഇവർ തന്നെയാണ് കലാഭവൻ മണിക്കും വിനയായത്.
ആന്റി പവർ തെഫ്റ്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ദക്ഷിണ മേഖലയിൽ നിന്നു് 1289 വൈദ്യുതി മോഷണങ്ങൾ കണ്ടെത്തി, 7.04 കോടി രൂപ ഈടാക്കി. മധ്യമേഖലയിൽ നിന്ന് 1337 മോഷണങ്ങൾ പിടികൂടി, 5.96കോടി രൂപ പിഴ ഈടാക്കി. ഉത്തര മേഖലയിൽ നിന്നും 3715 മോഷണങ്ങളാണ് പിടികൂടിയത് ഇതിന്റെ പിഴയായി 6.68 കോടി രൂപ ബോർഡിലേക്കെത്തി. കൊച്ചി,തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി മോഷണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വ്യാപാരസ്ഥാപനങ്ങളേക്കാൾ വൈദ്യുതി മോഷണം നടത്തുന്നത് ഗാർഹിക ഉപയോക്താക്കളാണ്. പാവപ്പെട്ടവരേക്കാൾ സമ്പന്ന വിഭാഗത്തിൽപ്പെട്ടവരാണ് കുടുങ്ങിയവരിൽ കൂടുതലും.
സ്‌ക്വാഡുകളുടെ രൂപീകരണത്തോടെ ഭീമമായ വൈദ്യുതി മോഷണം തടയാൻ സാധിച്ചിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. വൈദ്യുതി ചോർച്ച തടയുന്നതിനായി മീറ്ററിൽ കൃത്രിമം നടത്തിയാൽ അക്കാര്യം രേഖപ്പെടുത്തുന്ന മീറ്ററുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. മീറ്റർ തുറന്നുള്ള മോഷണം തടയുന്നതിനായി സംസ്ഥാനത്തുള്ള എല്ലാ മീറ്ററുകളും പോളികാർബണേറ്റ് സീലുകൾ ഉപയോഗിച്ച് അടുത്ത മൂന്നുമാസത്തിനുള്ളിൽ സീൽ ചെയ്യും. ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നടക്കുന്ന വൈദ്യുതി മോഷണവും ദുരുപയോഗവും പൂർണമായി തടയാനുള്ള പദ്ധതികളാണ് കെ.എസ്.ഇ.ബി ആസൂത്രണം ചെയ്തിരിക്കുന്നത്.