- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്ക് സാമ്പത്തിക പ്രതിസന്ധിയെന്നത് കെട്ടുകഥ; പത്തോളം വീടുകളും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും; ഇൻഷുറൻസ് പോളിസിയിൽ മാത്രം കിട്ടാനുള്ളത് മൂന്നര കോടി; എല്ലാം നോക്കി നടത്തിയത് ഭാര്യാപിതാവ്
തൃശ്ശൂർ: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള കെട്ടുകഥകളും കിംവതന്ദികളും വ്യാപകമായി പടർന്നിരുന്നു. ഇതിൽ ഒരു കഥയായിരുന്നു അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നുവെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നതും. എന്നാൽ, ഇത്തരം കിംവതന്ദികൾ പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. മണിയുടെ മരണവനുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തുമ്പോൾ വ്യക്തമാകുന്നത് മണിക്ക് യാതൊരു സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും മറിച്ച്, അദ്ദേഹത്തിന് കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്നുമാണ്. പത്ത് വീടും ഏക്കർ കണക്കിന് പുരയിടവും മണിക്ക് ഉണ്ടെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. കോടിക്കണക്കിന് വരുന്ന ഈ വഹകൾ നോക്കി നടത്തുന്നത് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് സുധാകരനാണ്. മണിക്ക് രൂക്ഷമായ സാമ്പത്തിക പ്രശ്‌നം ഉണ്ടെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. രജിസ്ട്രാർ ഓഫീസിലും വില്ലേജ് ഓഫീസുകളിലും നടത്തിയ പരിശോധനയി
തൃശ്ശൂർ: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള കെട്ടുകഥകളും കിംവതന്ദികളും വ്യാപകമായി പടർന്നിരുന്നു. ഇതിൽ ഒരു കഥയായിരുന്നു അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നുവെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നതും. എന്നാൽ, ഇത്തരം കിംവതന്ദികൾ പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. മണിയുടെ മരണവനുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് അന്വേഷണം നടത്തുമ്പോൾ വ്യക്തമാകുന്നത് മണിക്ക് യാതൊരു സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും മറിച്ച്, അദ്ദേഹത്തിന് കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്നുമാണ്.
പത്ത് വീടും ഏക്കർ കണക്കിന് പുരയിടവും മണിക്ക് ഉണ്ടെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. കോടിക്കണക്കിന് വരുന്ന ഈ വഹകൾ നോക്കി നടത്തുന്നത് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് സുധാകരനാണ്. മണിക്ക് രൂക്ഷമായ സാമ്പത്തിക പ്രശ്‌നം ഉണ്ടെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. രജിസ്ട്രാർ ഓഫീസിലും വില്ലേജ് ഓഫീസുകളിലും നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ ഭൂമിയുണ്ടെന്ന് തെളിഞ്ഞു. നിലവിലുള്ള പത്ത് വീടുകളിൽ കൂറ്റൻ ബംഗ്ലാവുകൾ ഉൾപ്പെടെയാണ് പത്തുവീടുകളുള്ളത്. ഇതിൽ കൂടുതലും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. പലയിടത്തുമായി ഏക്കർ കണക്കിനാണ് ഭൂമി. പാടി സ്ഥിതി ചെയ്യുന്ന സ്ഥലം മാത്രം ഒരേക്കറാണ്. ഇതിന് രണ്ടു കോടി രൂപയോളം വിലമതിക്കും.
ചേനത്തുനാട് സെന്ററിൽ മറ്റൊരു വലിയ പറമ്പും മണിയുടെ പേരിലുണ്ട്. ഇരുപതിനും അമ്പതിനും ഇടയ്ക്ക് സെന്റുകളിലായി മറ്റു പലയിടത്തും വേറെയും ഭൂമികളുണ്ട്. അടിമാലിയിൽ ഒരു തോട്ടമുണ്ട്. പാടിയുടെ തൊട്ടടുത്തുള്ള മൂന്നേക്കർ ജാതിത്തോട്ടം വാങ്ങാൻ കലാഭവൻ മണി തീരുമാനിച്ചിരുന്നു. ചാലക്കുടിയിലെ ഒരു പ്രമുഖ വിദ്യാഭ്യാസസ്ഥാപന ഉടമയുടേതാണ് ഈ ഭൂമി. അഞ്ച് കോടി രൂപയ്ക്ക് വാങ്ങുന്നതിന് രണ്ടുമാസം മുമ്പ് ടോക്കണും നൽകിയിരുന്നു. ചാലക്കുടി പ്രാന്തപ്രദേശത്ത് വലിയൊരു ഫ്ളാറ്റ് പണിയുന്നതിനുള്ള ഒരുക്കത്തിലുമായിരുന്നു.
കലാഭവൻ മണി സ്വന്തം പേരിൽ എടുത്തിട്ടുള്ള ഇൻഷ്വറൻസ് പോളിസികൾ തന്നെ കോടികളുതേടാണ്. ഇവയുടെ കാലാവധിയും പൂർത്തിയായിട്ടുണ്ട്. ഈയിനത്തിൽ മൂന്നരക്കോടിയാണ് മണിയുടെ കുടുംബത്തെ കാത്തുകിടന്നിരുന്നത്. മൂന്നുമാസം കൂടുമ്പോൾ മൂന്നര ലക്ഷം രൂപ പുതിയ പോളിസികൾക്കായി അടയ്ക്കുന്നുമുണ്ട്. ഇത്തരത്തിൽ നോക്കുമ്പോൾ മണിക്ക് സാമ്പത്തിക പ്രശ്‌നം ഉള്ളതായി കരുതാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇത്തരം പ്രചരണങ്ങളെ മുളയിലെ നുള്ളുകയാണ് അന്വേഷണ സംഘം.
അതിനിടെ, മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ ചാലക്കുടി പുഴയിൽ തെരച്ചിൽ നടത്തി. ഔട്ട് ഹൗസായ പാടിയുടെ തൊട്ടുതാഴെയുള്ള ഭാഗത്തായിരുന്നു പരിശോധന. വഞ്ചിയിലെത്തിയ അന്വേഷണ സംഘത്തോടൊപ്പം പരിസരത്തെ മുങ്ങൽ വിദഗ്ദ്ധരും ഉണ്ടായിരുന്നു. ഇരുപത്തിയഞ്ച് അടിയോളം ആഴമുള്ള പുഴയിൽ മുങ്ങി പരിശോധിച്ചെങ്കിലും പറയത്തക്ക തെളിവുകളൊന്നും ലഭിച്ചില്ല. പെർഫ്യൂം അടക്കമുള്ള കുപ്പികൾ കണ്ടെത്തിയെങ്കിലും അന്വേഷണത്തിന് അനുകൂലമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. രാവിലെ ആരംഭിച്ച പുഴയിലെ തെരച്ചിൽ വൈകിട്ട് മൂന്നോടെയാണ് അവസാനിപ്പിച്ചത്. ഒട്ടേറെ കുപ്പികൾ തീരത്തും പുഴയിലുമായി കണ്ടെത്തി. ഇതിൽ രാസ വസ്തുക്കൾ അടങ്ങിയ കുപ്പികളുമുണ്ട്. ഇവയെല്ലാം വിദഗ്ദ്ധ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ശേഖരിച്ചു.
മണിയുടെ തറവാട് വീടിനോട് ചേർന്ന് വാഴത്തോപ്പിൽ നിന്നാണ് ക്ലോർപൈറിഫോസ് കീടനാശനിയുടെ രണ്ടു പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തിയത്. 100മില്ലിയുടെ രണ്ട് കുപ്പികളാണ് ഇവിടെനിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇവ കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള കീടനാശിനി ചാലക്കുടിയിലെ നാല് വ്യാപാര സ്ഥാപനങ്ങളിൽ വില്പന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇവ ചാലക്കുടിയിൽ നിന്നുതന്നെ വാങ്ങിയതാണോ എന്നത് സംബന്ധിച്ചും വ്യക്തതായായിട്ടില്ല.
അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കയാണ്. അന്വേഷണത്തലവനായ എസ് പി പി എൻ ഉണ്ണിരാജന്റെ നേതൃത്വത്തിൽ സംഘം തെക്കൻ ജില്ലകളിൽ അന്വേഷണം നടത്തി. അന്വേഷണ സംഘത്തെ ആറായി തിരിച്ചിട്ടുണ്ട്.