- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ജാഫറും ചാലക്കുടിയിലെ പീറ്ററുമായി എന്തു ബന്ധം? ചേട്ടന്റെ മരണം ചതിയാണെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവു വേണമെന്ന് ചോദിച്ച് കലാഭവൻ മണിയുടെ സഹോദരൻ; തെളിവായി ഫോട്ടോയും പോസ്റ്റ് ചെയ്ത് രാമകൃഷ്ണൻ
തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി സഹോദരൻ ആർഎൽവി രാമകൃഷ്ണൻ വീണ്ടും രംഗത്ത്. നടനും അവതാരകനുമായ തരികിട സാബുവിന് പിന്നാലെ കോമഡി താരമായ ജാഫർ ഇടുക്കിക്കെതിരെയും കലാഭവൻ മണിയുടെ സഹോദരൻ രംഗത്തു വന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫറിനും സാബുമോനും സുഹൃത്തുക്കളും പങ്കുണ്ടെന്ന് പറയുന്ന സഹോദരൻ ആർഎൽവി രാമകൃഷ്ണൻ സംശയത്തിന് ആധാരമായി തെളിവും പുറത്തുവിട്ടു. നേരത്തെ സാബുവിനെയും ജാഫറിനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യം ഹരികൃഷ്ണൻ ഉന്നയിച്ചിരുന്നു. ഫേസ്‌ബുക്കിൽ മണിയുടെ ചില സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ജാഫർ ഇടുക്കിയുടെ ചിത്രം ഫേസ്‌ബുക്കിൽ രാമകൃഷ്ണൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ചതിയായിരുന്നു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവു വേണം എന്ന് രാമകൃഷ്ണൻ ചോദിക്കുന്നു. മണിയുടെ സഹായി പീറ്ററിനെതിരെയും രാമകൃഷ്ണൻ ആരോപണം ഉന്നയിക്കുന്നുണ്ട്. ചാലക്കുടി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ ജാഫറിനെ കൊണ്ടുവന്ന് സൽക്കരിക്കുന്ന ഫോട്ടായാണെന്ന് പറഞ്ഞാണ് രാമകൃഷ്ണൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി സഹോദരൻ ആർഎൽവി രാമകൃഷ്ണൻ വീണ്ടും രംഗത്ത്. നടനും അവതാരകനുമായ തരികിട സാബുവിന് പിന്നാലെ കോമഡി താരമായ ജാഫർ ഇടുക്കിക്കെതിരെയും കലാഭവൻ മണിയുടെ സഹോദരൻ രംഗത്തു വന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫറിനും സാബുമോനും സുഹൃത്തുക്കളും പങ്കുണ്ടെന്ന് പറയുന്ന സഹോദരൻ ആർഎൽവി രാമകൃഷ്ണൻ സംശയത്തിന് ആധാരമായി തെളിവും പുറത്തുവിട്ടു. നേരത്തെ സാബുവിനെയും ജാഫറിനെയും വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യം ഹരികൃഷ്ണൻ ഉന്നയിച്ചിരുന്നു.
ഫേസ്‌ബുക്കിൽ മണിയുടെ ചില സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ജാഫർ ഇടുക്കിയുടെ ചിത്രം ഫേസ്‌ബുക്കിൽ രാമകൃഷ്ണൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ചതിയായിരുന്നു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവു വേണം എന്ന് രാമകൃഷ്ണൻ ചോദിക്കുന്നു. മണിയുടെ സഹായി പീറ്ററിനെതിരെയും രാമകൃഷ്ണൻ ആരോപണം ഉന്നയിക്കുന്നുണ്ട്. ചാലക്കുടി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ ജാഫറിനെ കൊണ്ടുവന്ന് സൽക്കരിക്കുന്ന ഫോട്ടായാണെന്ന് പറഞ്ഞാണ് രാമകൃഷ്ണൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പീറ്ററും സുഹൃത്തുക്കൾക്കൊപ്പമുണ്ട്. പുണ്യാളൻ ഹോംലി ഫുഡ്‌സ് എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് ഈ ചിത്രം വന്നത്. ഇതാണ് രാമകൃഷ്ണൻ ഉയർത്തിക്കാണിക്കുന്നത്. ഇവിടെ എത്താൻ മാത്രം ബന്ധം ജാഫറിന് എങ്ങനെ വന്നു എന്ന ചോദ്യമാണ് രാമകൃഷ്ണൻ ഉയർത്തുന്നത്.
മണിയുടെ ഡ്രൈവറായിരുന്ന പീറ്ററിനെതിരെയാണ് രാമകൃഷ്ണൻ ആരോപണങ്ങൾ പ്രധാനമായും ഉന്നയിക്കുന്നത്. മണി മരിച്ച പാഡിയോട് ചേർന്നുള്ള വീട്ടിലായിരുന്നു ഈ സത്കാരമെന്നും പൊലീസ് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയുമാണെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തുന്നു. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ പേരുകൾ സഹിതം മൂന്നു ഊമ കത്തുകൾ തനിക്കു ലഭിച്ചതായി രാമകൃഷ്ണൻ മറുനാടന് അനുവദിച്ച അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു. സാമ്പത്തികമായി മണി സഹായിച്ച പലരുമാണ് ഇതിന്റെ പിന്നിൽ എന്ന് സംശയം ബലപ്പെടുന്ന രീതിയിലാണ് തനിക്കു കിട്ടിയ കത്തുകളിൽ ഇതിവൃത്തം എന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങൾക്ക് കരുത്ത് പകരുന്നതാണ് പുതിയ ഫോട്ടോ.
രാമകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇപ്രകാരമാണ്. 'ഇത് ചതിയായിരുന്നു എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവു വേണം.മണി ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് സംശയി ക്കു ന്ന ജാഫറിനെ മണി ചേട്ടന്റെ മറ്റു സുഹൃത്തുക്കൾ ചേർന്ന് ആശൂപത്രിക്കു സമീപമുള്ള ഒരു വീട്ടിൽ കൊണ്ടുവന്ന് സൽക്കരിക്കുന്ന ഫോട്ടോ ആണിത്, സഹായി പീറ്റർ സമീപം.' രാമകൃഷ്ണൻ കുറിക്കുന്നു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാവുകയാണ്. നേരത്തെ രാമകൃഷ്ണനെതിരെ തരികിട സാബുവും
പാഡിയിൽ വച്ചു തന്റെ ചേട്ടന് സഡേഷൻ കൊടുത്തതും, തുടർന്ന് ആരോടും പറയാതെ അമൃതയിൽ എത്തിച്ചതും പിന്നീട് തന്നോടൊ കുടുംബത്തിലെ ആരോടും ചോദിക്കാതെ തന്റെ ചേട്ടന്റെ പോസ്റ്റ്മാർട്ടം നടത്തിയതും ഒരു ആസൂത്രണമാണെന്നും സംശയിക്കുന്നതായും ഇതെല്ലം ചെയ്തത് ഡോ സുമേഷിന്റെ നേതൃത്വത്തിൽ ആയിരുന്നുവെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു. ബന്ധുക്കളെ അറിയിക്കാതെ ഈ കാര്യത്തിൽ ഇവർ ഭയങ്കരമായി അധികാരം കാണിച്ചു. തുടർന്നു മണിയെ അമൃതയിൽ കൊണ്ട് പോകുന്ന വഴിക്കാണ് താൻ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്. അവിടെ താൻ ഉണ്ടായിട്ടും കാര്യങ്ങൾ തന്നെ അറിയിച്ചില്ല എന്നും രാമകൃഷ്ണൻ ആരോപിച്ചിരുന്നു.
ഡോ സുമേഷ് സഡേഷൻ കൊടുതതാണ് തന്റെ ചേട്ടന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. കരൾ രോഗം മുള്ള ഒരാൾക്ക് ആന്റി ബയോട്ടിക് പോലും നൽകാൻ പാടില്ല. അത് ഡോ സുമേഷിനു വളരെ വ്യക്തമായി അറിയാം. അങ്ങനെയാണ് ചേട്ടൻ അബോധവസ്ഥയിലേക്കും മരണത്തിലേക്കും പോയത് എന്നും രാമകൃഷ്ണൻ ആരോപിക്കുന്നു. പാഡിയിൽ ഒരു നാലുകെട്ട് പണിയണം എന്ന് മണിക്ക് പ്ലാൻ ഉണ്ടായിരുന്നതായും, അതിന്റെ പ്രാരംഭ ഘട്ടം എന്നോണം കിണർ നിർമ്മാണം പൂർത്തി ആയിരുന്നതായും രാമകൃഷ്ണൻ പറഞ്ഞു. അതിനുള്ള പണത്തിനായി മണിയുടെ കൈയിൽ നിന്ന് പലപോഴായി വാങ്ങിച്ച പണം തിരിച്ചു ചോദിച്ചതാവാം തന്റെ ചേട്ടന്റെ മരണത്തിന് കാരണമെന്നാണ് രാമകൃഷ്ണൻ ആരോപിക്കുന്നത്.
പിണറായി സർക്കാർ അധികാരത്തിലേറിയതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നൽകി. പൊലീസ് അന്വേഷണത്തിൽ വിശ്വ ാസമില്ലാത്തതും കൊണ്ടാണിതെന്നും വിശദീകരിക്കുന്നു. അതിനിടെ കലാഭവൻ മണിയുടെ ശരീരത്തിൽ ക്ലോറോ പൈറിപോസ് എന്ന കീടനാശിനി എങ്ങനെയെത്തി എന്നതിനെകുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും നിർദ്ദേശം നൽകിയിട്ടുമുണ്ട്. രാമകൃഷ്ണനും മണിയുടെ ഭാര്യ നിമ്മിയും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് ഈ നടപടി.
സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ സിബിഐ പോലുള്ള ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്നും പരാതിക്കാർ കമ്മീഷനിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. മണിയുടെ ഘാതകരെ കണ്ടെത്താൻ പൊലീസ് വേണ്ടത്ര ജാഗ്രതയോടെ പ്രവർത്തിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മണിയെ സാമ്പത്തികമായി സുഹൃത്തുക്കൾ ചൂഷണം ചെയ്തിനെ കുറിച്ച് അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. മണിയുടെ മരണം കൊലപാതകം തന്നെയാണെന്നും ജീവിതത്തെ പ്രത്യാശയോടെ കണ്ടിരുന്ന മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പരാതിയിൽ പറയുന്നു.