- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവൻ മണി ആത്മഹത്യ ചെയ്തെന്ന നിഗമനവുമായി പൊലീസ്; സിബിഐയ്ക്ക് വിടാനുള്ള പ്രഖ്യാപനവും വെറുതെയായി; കൊലപാതക സാധ്യതയിൽ ഉറച്ച് കുടുംബവും;: സർക്കാർ മാറിയിട്ടും ശാപമോക്ഷം കിട്ടാതെ അപൂർവ്വ കലാകാരൻ
തൃശൂർ: കലാഭവൻ മണിയുടെ ദുരൂഹ മരണം ആത്മഹത്യയാകാമെന്ന വാദത്തിലേക്ക് പൊലീസ്. ഏതായാലും ഈ കേസിൽ ഒരു അന്വേഷണവും ഇപ്പോൾ നടക്കുന്നില്ല. സിബിഐയ്ക്ക് വിടാനുള്ള തീരുമാനം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചെങ്കിലും അതും ഒരിടത്തും എത്തിയിട്ടില്ല. ജിഷാ വധക്കേസിലെ പ്രതിയെ പിടിച്ച പൊലീസിന് കലാഭവൻ മണിയുടെ മരണത്തിൽ സത്യം കണ്ടെത്താൻ ഒരു താൽപ്പര്യവുമില്ലെന്നാണ് ആക്ഷേപം. ഇത് കലാഭവൻ മണിയുടെ കുടുംബത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മണിയുടെ കുടുംബം കൊലപാതകമെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ്. ആത്മഹത്യക്കാണ് സാധ്യതയെന്ന നിഗമനത്തിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം അവസാനിപ്പിക്കാനും സിബിഐക്ക് വിടാനും ഒരുങ്ങുമ്പോഴാണ് മരണ കാരണം വിഷമദ്യമാണെന്ന ഹൈദരാബാദിലെ ലാബിലെ റിപ്പോർട്ട് പുറത്തു വന്നത്. ഈ സാഹചര്യത്തിലാണ് തൃശൂർ റൂറൽ എസ്‌പി ആർ. നിശാന്തിനിക്ക് ചുമതല നൽകി തുടരന്വേഷണത്തിന് സർക്കാർ നിർദേശിച്ചത്. എന്നാൽ പുതിയ അന്വേഷണസംഘം ഇതുവരെ ചുമതല ഏറ്റിട്ടില്ല. ഇതുവരെ കേസ് അന്വേഷിച്ച എസ്‌പി പി.എൻ. ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പല
തൃശൂർ: കലാഭവൻ മണിയുടെ ദുരൂഹ മരണം ആത്മഹത്യയാകാമെന്ന വാദത്തിലേക്ക് പൊലീസ്. ഏതായാലും ഈ കേസിൽ ഒരു അന്വേഷണവും ഇപ്പോൾ നടക്കുന്നില്ല. സിബിഐയ്ക്ക് വിടാനുള്ള തീരുമാനം പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചെങ്കിലും അതും ഒരിടത്തും എത്തിയിട്ടില്ല. ജിഷാ വധക്കേസിലെ പ്രതിയെ പിടിച്ച പൊലീസിന് കലാഭവൻ മണിയുടെ മരണത്തിൽ സത്യം കണ്ടെത്താൻ ഒരു താൽപ്പര്യവുമില്ലെന്നാണ് ആക്ഷേപം. ഇത് കലാഭവൻ മണിയുടെ കുടുംബത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. മണിയുടെ കുടുംബം കൊലപാതകമെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ്.
ആത്മഹത്യക്കാണ് സാധ്യതയെന്ന നിഗമനത്തിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം അവസാനിപ്പിക്കാനും സിബിഐക്ക് വിടാനും ഒരുങ്ങുമ്പോഴാണ് മരണ കാരണം വിഷമദ്യമാണെന്ന ഹൈദരാബാദിലെ ലാബിലെ റിപ്പോർട്ട് പുറത്തു വന്നത്. ഈ സാഹചര്യത്തിലാണ് തൃശൂർ റൂറൽ എസ്‌പി ആർ. നിശാന്തിനിക്ക് ചുമതല നൽകി തുടരന്വേഷണത്തിന് സർക്കാർ നിർദേശിച്ചത്. എന്നാൽ പുതിയ അന്വേഷണസംഘം ഇതുവരെ ചുമതല ഏറ്റിട്ടില്ല. ഇതുവരെ കേസ് അന്വേഷിച്ച എസ്‌പി പി.എൻ. ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ പലരും പെരുമ്പാവൂർ ജിഷ വധക്കേസ് അന്വേഷിക്കുന്ന തിരക്കിലായിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ മണിയെ കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്തമാക്കി സഹോദരനും മറ്റും രംഗത്ത് വന്നു. ഇതത്തേുടർന്നാണ് മണിയുടെ സുഹൃത്തുക്കളെ നുണപരിശോധനക്ക് വിധേയരാക്കാനും തുടരന്വേഷണത്തിനും പൊലീസ് തീരുമാനിച്ചത്. നുണപരിശോധനക്ക് സമ്മതമാണെന്ന് മണിയുടെ സുഹൃത്തുക്കൾ പൊലീസിനെ അറിയിക്കുകയും ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ ഇതിനുള്ള അപേക്ഷ പൊലീസ് നൽകുകയും ചെയ്‌തെങ്കിലും പിന്നീട് കാര്യങ്ങൾ നിശ്ചലമായി. ഇതിന് പിന്നിൽ ഉന്നത ഇടപടെൽ ഉണ്ടെന്ന ആരോപണവും സജീവമാണ്. സോഷ്യൽ മീഡിയയിൽ മണിയുടെ കുടുംബത്തെ അവഹേളിക്കുന്ന തരത്തിൽ കാര്യങ്ങളെത്തിയിട്ടും പൊലീസ് നിഷ്‌ക്രിയമായി തുടരുന്നു.
ഹൈദരാബാദിലെ ലാബിലെ റിപ്പോർട്ടിൽ വിഷമദ്യത്തിന്റെ സാധ്യത വ്യക്തമായിരുന്നു. ഇതിന് മുമ്പാണ് സിിബഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്. എന്നാൽ കൊലപാതക സാധ്യതയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ ഒളിച്ചു കളി തുടങ്ങി. സിബിഐ അന്വേഷണം അട്ടിമറിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. എന്നാൽ ആരും ഒന്നും ചെയ്തില്ല. കീടനാശിനിയാണ് മരണ കാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വന്നതോടെയാണ് മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ, എങ്ങനെ കീടനാശിനി അകത്തുചെന്നുവെന്ന് അന്വേഷിക്കണമെന്ന ആവശ്യം അന്വേഷണസംഘം അവഗണിക്കുകയായിരുന്നു.
ഇതിനിടെ, മണിയുടെ സഹോദരൻ മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ പറഞ്ഞ ആരോപണങ്ങളോട് മറുപടിയില്ലാതെ സിബിഐക്ക് വിടാനുള്ള നടപടിയിലാണെന്ന ഒറ്റവരി വിശദീകരണം പൊലീസ് നൽകിയത് കമീഷൻ തള്ളിയിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലേക്കാണ് കലാഭവൻ മണിയുടെ മരണത്തിലെ പൊലീസ് അന്വേഷണം. യുഡിഎഫ് മാറി ഇടതുപക്ഷം അധികാരത്തിലെത്തുമ്പോൾ എല്ലാം ശരിയാകുമെന്ന് മണിയുടെ കുടുംബം കരുതി. എന്നാൽ പിണറായി സർക്കാരും വേണ്ടതൊന്നും ചെയ്യുന്നില്ലെന്നാണ് മണിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ പരാതി.
എത്രയും വേഗം കേസ് സിബിഐയ്ക്ക് വിട്ടില്ലെങ്കിൽ ഇനിയും തെളിവുകൾ നശിക്കപ്പെടുമെന്ന് കലാഭവൻ മണിയുടെ കുടുംബം കരുതുന്നു. അതിനാൽ മുഖ്യമന്ത്രിക്ക് മുന്നിൽ ഈ ആവശ്യം വീണ്ടും ഉന്നയിക്കാനാണ് തീരുമാനം. അതും അംഗീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കാര്യങ്ങളെത്തുമെന്നാണ് കുടുംബം നൽകുന്ന സൂചന.