- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് മണിച്ചേട്ടന്റെ ശവക്കുഴി തോണ്ടുന്നതിന് തുല്യം; യാതൊരു പ്രകോപനവുമില്ലാത്ത ഈ അവസരത്തിൽ ഇങ്ങനെ അവഹേളിച്ചതിന് പിന്നിൽ ആരോ ഉണ്ട്; എന്താണ് അവരുടെ ലക്ഷ്യം എന്നറിയില്ലെന്ന് കലഭാവൻ മണിയുടെ കുടുംബം; ശാന്തിവിള ദിനേശിനെതിരെ നിയമ നടപടിയെടുക്കും; വാട്സാപ്പിൽ മമ്മൂട്ടിക്കും പരാതി നൽകി സഹോദരനും; കലാഭവൻ മണി അഹങ്കാരിയോ? മിണ്ടാട്ടമില്ലാതെ സിനിമാക്കാരും
തൃശൂർ: കലാഭവൻ മണിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ കലാഭവൻ മണിയുടെ കുടുംബം രംഗത്ത് എത്തി. ശാന്തിവിള ദിനേശിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബം. സാംസ്‌കാരിക വകുപ്പിന് രേഖാമൂലം പരാതി നൽകിയതായി കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ഇതു സംബന്ധിച്ചു മന്ത്രി എ കെ ബാലനു നേരിട്ടു പരാതി നൽകാനും മണിയുടെ കുടുംബം തീരുമാനിച്ചു. ചോാദിക്കാനും പറയാനും ആരും ഇല്ല എന്ന ചിന്തയാണ് ഇത്തരം അവഹേളനങ്ങൾക്കു പിന്നിൽ. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രാമകൃഷ്ണൻ പറയുന്നു. ഇല്ലെങ്കിൽ യാതൊരു പ്രകോപനവുമില്ലാത്ത ഒരു അവസരത്തിൽ ഇങ്ങനെ അവഹേളിക്കേണ്ട കാര്യം എന്താണ്. ഇതിന് പിന്നിൽ ആരോ ഉണ്ട്. എന്താണ് അവരുടെ ലക്ഷ്യം എന്നറിയില്ല. സിനിമാ സംഘടനയായ അമ്മയിലും പരാതി നൽകി. മമ്മൂട്ടിക്കു വാട്ട്‌സാപ്പിലൂടെയും പരാതി നൽകി എന്ന് മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പറയുന്നു. കേരളം സ്നേഹിക്കുന്ന ഒരു മനുഷ്യനെ പറ്റി ഇത്തരത്തിൽ മോശമായ സംസാരിക്കാൻ അയാൾക്ക് എങ്ങനെ സാധിക്കുന്നു. ജീവിച്ചിരുന്നപ്പോ
തൃശൂർ: കലാഭവൻ മണിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ കലാഭവൻ മണിയുടെ കുടുംബം രംഗത്ത് എത്തി. ശാന്തിവിള ദിനേശിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് കുടുംബം. സാംസ്‌കാരിക വകുപ്പിന് രേഖാമൂലം പരാതി നൽകിയതായി കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ഇതു സംബന്ധിച്ചു മന്ത്രി എ കെ ബാലനു നേരിട്ടു പരാതി നൽകാനും മണിയുടെ കുടുംബം തീരുമാനിച്ചു.
ചോാദിക്കാനും പറയാനും ആരും ഇല്ല എന്ന ചിന്തയാണ് ഇത്തരം അവഹേളനങ്ങൾക്കു പിന്നിൽ. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രാമകൃഷ്ണൻ പറയുന്നു. ഇല്ലെങ്കിൽ യാതൊരു പ്രകോപനവുമില്ലാത്ത ഒരു അവസരത്തിൽ ഇങ്ങനെ അവഹേളിക്കേണ്ട കാര്യം എന്താണ്. ഇതിന് പിന്നിൽ ആരോ ഉണ്ട്. എന്താണ് അവരുടെ ലക്ഷ്യം എന്നറിയില്ല. സിനിമാ സംഘടനയായ അമ്മയിലും പരാതി നൽകി. മമ്മൂട്ടിക്കു വാട്ട്‌സാപ്പിലൂടെയും പരാതി നൽകി എന്ന് മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ പറയുന്നു. കേരളം സ്നേഹിക്കുന്ന ഒരു മനുഷ്യനെ പറ്റി ഇത്തരത്തിൽ മോശമായ സംസാരിക്കാൻ അയാൾക്ക് എങ്ങനെ സാധിക്കുന്നു. ജീവിച്ചിരുന്നപ്പോഴോ മണിച്ചേട്ടനെതിരെ കേസുകൾ വന്നപ്പോഴോ പ്രതികരിക്കാതിരുന്ന ഒരാൾ ഈ സമയത്ത് ഇത്തരത്തിൽ ഒരു അവഹേളനം നടത്തിയത് എന്തിനാണെന്നാണ് കുടുംബം ചോദിക്കുന്നത്.
മണിച്ചേട്ടന്റെ ശവകുഴി തോണ്ടുന്നതിന് സമമാണ് ഇപ്പോൾ വരുന്ന ആരോപണങ്ങൾ എന്നും രാമകൃഷണൻ പറഞ്ഞു.ചോദിക്കാനും പറയാനും ആരും ഇല്ല എന്ന ചിന്തയാണ് ഇത്തരം അവഹേളനങ്ങൾക്കു പിന്നിൽ. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. കേരളം സ്നേഹിക്കുന്ന ഒരു മനുഷ്യനെ പറ്റി ഇത്തരത്തിൽ മോശമായ സംസാരിക്കാൻ അയാൾക്ക് എങ്ങനെ സാധിക്കുന്നു. ജീവിച്ചിരുന്നപ്പോഴോ മണിച്ചേട്ടനെതിരെ കേസുകൾ വന്നപ്പോഴോ പ്രതികരിക്കാതിരുന്ന ഒരാൾ ഈ സമയത്ത് ഇത്തരത്തിൽ ഒരു അവഹേളനം നടത്തിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.
കലാഭവൻ മണി അഹങ്കാരിയായിരുന്നെന്നും പൊതുവേദിയിൽ ദാരിദ്ര്യം പ്രസംഗിച്ച് സമ്പന്നതയിൽ അഹങ്കരിച്ചയാളാണെന്നുമായിരുന്നു ശാന്തിവിള ദിനേശിന്റെ പരാമർശം. മംഗളം ടി.വിയുടെ അഭിമുഖത്തിലായിരുന്നു ദിനേശിന്റെ പരാമർശങ്ങൾ. എന്നാൽ സിനിമാ ലോകത്തെ ആരും ശാന്തിവിള ദിനേഷിനെതിരെ രംഗത്ത് വന്നില്ല. കലാഭവൻ മണിയെ അനുകൂലിച്ചതുമില്ല. ഈ സാഹചര്യത്തിൽ കലാഭവൻ മണിയുടെ കുടുംബാംഗങ്ങൾ നിരാശരാണ്. കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം സിബിഐ നടത്തുന്നുണ്ട്. ഇത് നിർണ്ണായക ഘട്ടത്തിലാണ്. അതിനിടെയാണ് മണിയെ അപമാനിച്ച് ശാന്തിവിള ദിനേശൻ രംഗത്ത് വന്നത്.
ദിലീപിന് ഏറ്റവും അടുപ്പമുള്ള സിനിമാക്കാരനാണ് ശാന്തിവിള ദിനേഷൻ. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണയ്ക്കുന്ന സിനിമാക്കാരൻ. ദിലീപും കലാഭവൻ മണിയും അടുത്ത സുഹൃത്തുക്കളാണ്. മിമിക്രിയിൽ ഒരുമിച്ച് പ്രവർത്തിച്ചവർ. അതുകൊണ്ട് കൂടിയാണ് ദിലീപിന്റെ വിശ്വസ്തനായ ശാന്തിവിള ദിനേഷന്റെ വിമർശനങ്ങൾ സിനിമാ ലോകത്തെ മണിയുടെ സുഹൃത്തുക്കളേയും കുടുംബക്കാരേയും ഞെട്ടിക്കുന്നത്. ശാന്തിവിള ദിനേഷന്റെ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മണിയുടെ കുടുംബം പറയുന്നത്.
മാക്ടയുടെ ജനറൽ ബോഡിയിൽ സൂപ്പർ താരങ്ങൾക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവൻ മണി തനിക്കെതിരായതെന്നായിരുന്നു ദിനേശിന്റെ ആരോപണം. വെട്ടം എന്ന സിനിമയുടെ ക്രൈമാക്സിനെടെയാണ് മണിയോടെ കഥ പറഞ്ഞത്. നിർമ്മാതാക്കൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നായിരുന്നു ഞാൻ പറഞ്ഞത്. മാക്ടയിലെ അന്നത്തെ എന്റെ അഭിപ്രായ പ്രകടനം സംവിധായകൻ ഷാജി കൈലാസാണ് ഹൈദരാബാദിലായിരുന്ന മണിക്ക് ഫോണിലൂടെ കേൾപ്പിച്ചു കൊടുത്തത്. തുടർന്ന് എന്നോട് വളരെ മോശമായാണ് മണി സംസാരിച്ചത്, ഊഴം എന്ന സിനിമയിൽ താൻ സഹസംവിധായകനായി എത്തിയത് ചാലക്കുടിയിൽ നിന്ന് ഓട്ടോ ഓടിച്ച് ഒരാൾ വരുമെന്ന് വിചാരിച്ചല്ലെന്ന മറുപടിയാണ് അതിന് നൽകിയതെന്നായിരുന്നു ദിനേശ് ചാനൽ ചർച്ചയിൽ പറഞ്ഞത്.
സിബി മലയിൽ താങ്കളുടെ സഹോദരി ഭർത്താവല്ല. അതുകൊണ്ടല്ല താങ്കൾക്ക് സിബി മലയിൽ സിനിമ തന്നതെന്നും പറഞ്ഞു. ഇത് കേട്ട് പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞു. ഇതോടെ താൻ കലാഭവൻ മണിയെ തന്റെ സിനിമയിൽ നിന്ന് ഒഴിവാക്കി. സ്റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല. ഫോറസ്റ്റ് ഓഫീസർമാരെ തല്ലിയത് അത്തരം ഒരു സംഭവത്തിന് ഉദാഹരണമാണ്. അന്ന് ജാതിയുടെ പേരു പറഞ്ഞ് ഡി.ജി.പി സെൻകുമാർ മണിയെ ന്യായീകരിക്കുകയായിരുന്നു. സത്യത്തിൽ സെൻകുമാറിനോട് പുച്ഛമാണ് തോന്നിയത്- ദിനേശ് വ്യക്തമാക്കി. കലാഭവൻ മണി ഫോറസ്റ്റ് ഗാർഡുമാരെ ആക്രമിച്ചതിനേയും ശാന്തിവിള ദിനേശ് ചർച്ചയാക്കി.
ഇക്കാര്യത്തിൽ കലാഭവൻ മണിയെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സെൻകുമാർ പിന്തുണച്ചതിനേയും വിമർശിക്കുന്നു. ഇതോടെ സെൻകുമാറിനോട് പുച്ഛം തോന്നിയെന്നും ശാന്തിവിള ദിനേഷൻ പറയുന്നു. യൂണിഫോം ഇട്ടിരുന്ന പൊലീസുകാരേയും മണി തല്ലിയെന്ന് ശാന്തിവിള പറയുന്നു. ഡാമിലേക്ക് ഡോക്ടറേയും കുക്കിനേയും സ്ത്രീയേയും ആയി പോകാൻ പാടില്ലാത്ത ഡാമിലേക്ക് പോകാനാണ് മണി ശ്രമിച്ചത്. ഇതിനെ തടഞ്ഞ വാർഡന്മാരെ കലാഭവൻ മണി ക്രൂരമായി തല്ലിയെന്നും ശാന്തിവിള ദിനേഷൻ ആരോപിക്കുന്നു.