- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണ ദിവസം പാടിയിൽ ഉണ്ടായിരുന്ന ഇടുക്കിയിലെ രാജാക്കാട് സ്വദേശിയായ കൂലിപ്പണിക്കാരൻ കസ്റ്റഡിയിൽ; മണിയുടെ അടുപ്പക്കാരനായിരുന്ന കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയെ ചോദ്യം ചെയ്യും: അന്വേഷണം താരത്തിന്റെ സാമ്പത്തിക ഇടപാടുകളെ ചുറ്റിപ്പറ്റി തന്നെ
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവേ മരണ ദിവസം മണിക്കൊപ്പമുണ്ടായിരുന്ന അടിമാലി സ്വദേശിയ പ്രത്യേക അന്വേ,ണ സംഘം കസ്റ്റഡിയിലെടുത്തു. അടിമാലി പടിക്കപ്പു സ്വദേശിയായ കൂലിപ്പണിക്കാരനായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ ഇയാളെ പൊലീസ് ചാലക്കുടയിലേക്ക് വിശദമായ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. മണി മരിച്ചദിവസവും തൊട്ടുമുൻപുള്ള ദിവസങ്ങളിലും ഇയാൾ മണിയുടെ സങ്കേതമായ പാടിയിൽ ഉണ്ടായിരുന്നതായും മണിയുടെ സഹായികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസിനു സംശയമുണ്ട്. ഇടുക്കിയിലെ പൂപ്പാറയിൽ രണ്ടേക്കർ സ്ഥലം വാങ്ങുന്നതിനായി മണി തീരുമാനിച്ചെങ്കിലും പിന്നീടു നടന്നില്ല. രാജാക്കാട്ടുള്ള സുഹൃത്തുമായി ചേർന്നാണു മണി സ്ഥലം വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ വിലയുടെ പേരിൽ തർക്കമുണ്ടായതിനെ തുടർന്നു സ്ഥലം വാങ്ങുന്നത് ഉപേക്ഷിക്കുകയായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത വേളകളിൽ രാജാക്കാട് മേഖലയിലാണു മണി കൂടുതൽ സമയം ചെലവഴിക്കാനെത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. രാ
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവേ മരണ ദിവസം മണിക്കൊപ്പമുണ്ടായിരുന്ന അടിമാലി സ്വദേശിയ പ്രത്യേക അന്വേ,ണ സംഘം കസ്റ്റഡിയിലെടുത്തു. അടിമാലി പടിക്കപ്പു സ്വദേശിയായ കൂലിപ്പണിക്കാരനായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ വൈകുന്നേരത്തോടെ ഇയാളെ പൊലീസ് ചാലക്കുടയിലേക്ക് വിശദമായ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. മണി മരിച്ചദിവസവും തൊട്ടുമുൻപുള്ള ദിവസങ്ങളിലും ഇയാൾ മണിയുടെ സങ്കേതമായ പാടിയിൽ ഉണ്ടായിരുന്നതായും മണിയുടെ സഹായികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസിനു സംശയമുണ്ട്.
ഇടുക്കിയിലെ പൂപ്പാറയിൽ രണ്ടേക്കർ സ്ഥലം വാങ്ങുന്നതിനായി മണി തീരുമാനിച്ചെങ്കിലും പിന്നീടു നടന്നില്ല. രാജാക്കാട്ടുള്ള സുഹൃത്തുമായി ചേർന്നാണു മണി സ്ഥലം വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ വിലയുടെ പേരിൽ തർക്കമുണ്ടായതിനെ തുടർന്നു സ്ഥലം വാങ്ങുന്നത് ഉപേക്ഷിക്കുകയായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത വേളകളിൽ രാജാക്കാട് മേഖലയിലാണു മണി കൂടുതൽ സമയം ചെലവഴിക്കാനെത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
രാജാക്കാട്ടെ സ്വകാര്യ റിസോർട്ടിലും സുഹൃത്തിന്റെ വീട്ടിലുമാണു മണി തങ്ങിയിരുന്നതെന്നും കണ്ടെത്തി. ഈ മേഖലകളിൽ മണിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരുടെ ഫോൺ നമ്പരുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതിനിടെ കലാഭവൻ മണിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരൻ കൂടിയായ കുപ്രസിദ്ധ ഗുണ്ടാത്തലവനെയും പൊലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. മണിയുമായി വളരെ അടുപ്പം പുലർത്തിയ വ്യക്തമായിയായിരുന്നു ഈ ഗുണ്ട. . മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നു വിശേഷിപ്പിക്കാവുന്നത്ര അടുപ്പമുള്ള ഇയാൾക്ക് മണിയുടെ സമ്പാദ്യങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടാകുമെന്ന് അന്വേഷണസംഘം കരുതുന്നു.
ചോദ്യംചെയ്യാൻ ഉദ്ദേശിക്കുന്ന ഗുണ്ടാനേതാവ് കൊച്ചി സിറ്റി പൊലീസ് പരിധിയിൽ നടന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. മണിയുടെ മരണാനന്തര ചടങ്ങുകളിൽ മുൻനിരയിലുണ്ടായിരുന്ന ഇയാൾ ഇപ്പോൾ സംസ്ഥാനത്തിനു പുറത്താണെന്നാണു വിവരം. നേരത്തേ മണിയും വനപാലകരും തമ്മിൽ വാക്കുതർക്കമുണ്ടായ അവസരത്തിൽ സുഹൃത്തിന്റെ ഭാര്യയും ഇയാളും ഒപ്പമുണ്ടായിരുന്നു. അയൽ സംസ്ഥാനങ്ങളിലടക്കം മണി നടത്തിയ റിയൽ എസ്‌റ്റേറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഗുണ്ടാത്തലവനുമായുള്ള ബന്ധം പൊലീസ് കണ്ടെത്തിയത്. ഇയാൾ രണ്ടു തവണ പൊലീസിന്റെ പിടിയിലായപ്പോഴും പുറത്തിറക്കാൻ മണിയുടെ ഇടപെടലുകളുണ്ടായി. അടിപിടിക്കേസുകളിലൂടെ കുപ്രസിദ്ധി നേടിയ ഇയാളെ വൻതോക്കുകൾക്കിടയിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കുന്ന ഇടനിലക്കാരനായി വളർത്തിയെടുത്തതു മണിയാണ്. നിലവിൽ സംസ്ഥാനത്തെ സ്വർണവ്യാപാരികളുടെയും വൻകിട റിയൽ എസ്‌റ്റേറ്റുകാരുടെയും തർക്കങ്ങൾ പരിഹരിക്കുന്നത് ഇയാളാണ്.
മണിയുടെ ആരാധകനായ ഇയാളുടെ വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉൽസവത്തിന് മണി മുടങ്ങാതെ എത്തിയിരുന്നു. ഈ ക്ഷേത്രത്തിനുവേണ്ടി തയാറാക്കിയ ഭക്തിഗാന കാസറ്റിൽ മണി പാടിയിട്ടുമുണ്ട്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാൽ കഴിഞ്ഞ ഉൽസവത്തിന് മണി എത്തിയിരുന്നില്ല. മണിയുടെ മരണവാർത്തയറിഞ്ഞ് ഇയാൾ സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് പൊട്ടിക്കരഞ്ഞതായും പറയപ്പെടുന്നു. പലപ്പോഴും മണിയുടെ ആഡംബര കാർ ഇയാളാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
മണിക്ക് ബിനാമി നിക്ഷേപങ്ങൾ ഉണ്ടായിരുന്നു എന്ന സൂചനയും അന്വേഷണ സംഘം നൽകുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ മണിക്കുണ്ടായിരുന്നു. മണിക്ക് ഏകദേശം 30 കോടിയുടെ സ്വത്തുണ്ടെന്നു വിലയിരുത്തുമ്പോഴും അത് എവിടെയെന്നു വ്യക്തമല്ല. അതു കണ്ടെത്തലാണ് പൊലീസിന്റെ ലക്ഷ്യം. സഹായികളുടെ അക്കൗണ്ടിലൂടെ നടത്തിയ പണമിടപാടുകൾ, മണിയുടെ റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ, നിക്ഷേപങ്ങൾ എന്നിവ വിശദമായി പരിശോധിക്കും. മണിയുടെ സ്വത്തും പണവും ആരെങ്കിലും തട്ടിയെടുത്തോ എന്നും അന്വേഷിക്കും. സഹായികളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും.
അതിനിടെ ഇന്നലെ മണിയുടെ ഭാര്യാപിതാവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭാര്യാപിതാവ് സുധാകരനെ നാലു തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സംഘത്തെ ആറു സ്‌ക്വാഡുകളായി ഐജി എം.കെ. അജിത് കുമാർ തിരിച്ചിട്ടുണ്ട്. മണിയുടെ സാമ്പത്തിക സ്രോതസും പണവിനിയോഗവും അന്വേഷിക്കുകയാണ് ഒരു സ്‌ക്വാഡിന്റെ മുഴുവൻ സമയ ഉത്തരവാദിത്തം. കീടനാശിനിയുടെ ഉറവിടം, ആരു വാങ്ങി, എങ്ങനെ എത്തിച്ചു തുടങ്ങിയ വിവരങ്ങൾ മറ്റൊരു സ്‌ക്വാഡ് പരിശോധിക്കും. സംശയമുള്ളവരെ ചോദ്യം ചെയ്യ!ാനും സൈബർ വിവരങ്ങൾ ശേഖരിക്കാനും പ്രത്യേകം സ്‌ക്വാഡുകളെ നിയോഗിച്ചു. ഇതുവരെ ഇരുന്നൂറിലേറെപ്പേരെ ചോദ്യംചെയ്തു കഴിഞ്ഞു.
അതേസമയം, മണിയുടെ മരണദിവസം അദ്ദേഹത്തിന്റെ ഔട്ട്ഹൗസ് ആയ പാടിയിൽനിന്നു സഹായികൾ രണ്ടു ചാക്കുകളിലായി കൊണ്ടുപോയതു തേങ്ങയും പച്ചക്കറിയുമാണെന്നു കണ്ടെത്തി. കേസന്വേഷണത്തിനു സഹായകരമായ എന്തെങ്കിലും വിവരങ്ങൾ ലഭിക്കാനുള്ള സാധ്യത പരിഗണിച്ചു പാടിയുടെ മുൻഭാഗത്തെ ചാലക്കുടിപ്പുഴക്കടവിൽ പൊലീസ് വള്ളത്തിൽ പരിശോധന നടത്തി. രാവിലെ ഒൻപതിനാരംഭിച്ച തിരച്ചിൽ ഏഴു മണിക്കൂർ നീണ്ടു. പക്ഷേ, ഒഴിഞ്ഞ ചില കുപ്പികളല്ലാതെ അന്വേഷണത്തിനു സഹായകരമാകുന്ന മറ്റൊന്നും ലഭിച്ചില്ല. പ്രദേശവാസിയായ തൊഴിലാളിയുടെ സഹായത്തോടെ മുങ്ങൽ പരിശോധനയും നടത്തി. പാടിയിലുണ്ടായിരുന്ന തേങ്ങയും പച്ചക്കറിയുമാണു ഭാര്യയുടെ ബന്ധുവായ വിപിൻ ചാക്കിലാക്കി മരണദിവസം സ്വന്തം വീട്ടിലേക്കു കൊണ്ടുപോയത്. ഇവ വിപിന്റെ വീട്ടിൽനിന്നു കണ്ടെടുത്തു. വിപിൻ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.
ഇതിനിടെ, ആശുപത്രി റിപ്പോർട്ടിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും രാസപരിശോധനാ ഫലത്തിലും പരസ്പരവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയതോടെ അന്വേഷണസംഘം ആശയക്കുഴപ്പത്തിലാണ്. കൂടുതൽ പരിശോധനയ്ക്കായി മണിയുടെ ആന്തരാവയവങ്ങൾ, വസ്ത്രങ്ങൾ, ആശുപത്രിയിലെ കിടക്കവിരി, തലയിണ എന്നിവയടക്കം 25 വസ്തുക്കൾ പരിശോധനയ്ക്കായി കാക്കനാട് റീജനൽ അനലിറ്റിക്കൽ ലാബിൽ എത്തിച്ചു. ഇതിന്റെ ഫലം കിട്ടുന്നതോടെ പരിശോധനാഫലങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം നീങ്ങുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
അമൃത ആശുപത്രിയിൽനിന്നു ശേഖരിച്ച മണിയുടെ രക്തം, മൂത്രം എന്നിവയും ഗ്യാസ്ട്രിക് ആസ്പിരേറ്റുമാണു വീണ്ടും പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചത്. അമൃത ആശുപത്രിയിലെ ടോക്‌സികോളജി പരിശോധനയിൽ മണിയുടെ ശരീരത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം ശേഖരിച്ച ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഇത് അന്വേഷണസംഘത്തിന് ആശയക്കുഴപ്പത്തിനു കാരണമായി. കോടതിയിലെത്തിയാലും പ്രത്യക്ഷത്തിലുള്ള ഈ രണ്ടു വ്യത്യാസങ്ങൾ ചോദ്യംചെയ്യപ്പെടും. ഇതിനാലാണു ഡൽഹിയിലെ കേന്ദ്ര ലാബിൽ പരിശോധനയ്ക്കുള്ള സാധുത പരിഗണിക്കുന്നത്.
മണിയുടെ ഔട്ട് ഹൗസായ പാടിയിലും വീടിനോടു ചേർന്ന കൃഷിസ്ഥലത്തുമായി കണ്ടെത്തിയ 25 കുപ്പികൾ കാക്കനാട്ടെ ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചു. ഇവയിൽ മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനി ഉണ്ടോ എന്നാണ് അറിയാനുള്ളത്. മണിയുടെ ശരീരത്തിൽ കീടനാശിനി സാന്നിധ്യം ഉണ്ടെന്നു കാക്കനാട്ടെ ലാബിൽനിന്നുള്ള റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇവ എത്ര അളവിലാണുള്ളത് എന്ന് അറിയാനായിട്ടില്ല.