- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുതര രോഗവുമായെത്തിയ താരത്തെ കിടത്തിയത് രണ്ടാം വാർഡിലെ തറയിൽ; ദുരവസ്ഥ വൈറലായിട്ടും സിനിമക്കാർ ആരും തിരിഞ്ഞു നോക്കിയില്ല; കലാഭവൻ സാജൻ ഇനി ഓർമ്മ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചത് മിമിക്രി-ഡബിങ് രംഗത്തെ പ്രമുഖ കലാകാരൻ
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര-മിമിക്രി ഡബ്ബിങ് താരം കലാഭവൻ സാജൻ അന്തരിച്ചു. ഗുരുതരമായ അസുഖബാധിച്ചാണ് കലാഭവൻ സാജനെ(50) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെ രണ്ടാം വാർഡിൽ തറയിൽ കിടത്തിയിരിക്കുന്ന സാജന്റെ ഫോട്ടോ വൈറലായിരുന്നു. ഭാര്യ അനിതയോടൊപ്പമുള്ള ഫോട്ടോയാണ് വെറലായിരുന്നത്. ഇരുപത്തിയഞ്ചോളം സിനിമയിൽ ശബ്ദം നൽകിയ കലാകാരനാണ് ഈ ദുർഗതിയുണ്ടായത്. എന്നിട്ടും സിനിമാക്കാർ ആരും അന്വേഷിച്ചെത്തിയില്ല. ഒടുവിൽ മരണവുമെത്തി. ഇന്ന് രാവിലെയായിരുന്നു മരണം. തിരുവല്ലം ചിത്രാഞ്ജലിക്കടുത്തുള്ള വീട്ടിലേക്ക് മൃതദേഹം മാറ്റി. അവിടുന്ന് കലാഭവനിൽ അന്ത്യാഞ്ജലിക്ക് വച്ചശേഷം സ്വദേശമായ കൊച്ചിയിലേക്ക് കൊണ്ടുപോകും. ഗുരുരമായ കരൾ രോഗത്തെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസിയുവിൽ തീവ്ര പരിചരണത്തിലായിരുന്നു കലാഭവൻ സാജൻ. രോഗികളുടെ ബാഹുല്യം കാരണം സാജന് തുടക്കത്തിൽ വാർഡിൽ ചികിത്സയിൽ കഴിയേണ്ടി വന്നു. രോഗം അതീവ ഗുരതരമായതോടെ ശനിയാഴ്ച രാത്രിയോടെ മെഡിക്കൽ ഐസിയുവിൽ മാറ്റുകയും ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റേയും മെഡിസിൻ വിഭാഗത
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര-മിമിക്രി ഡബ്ബിങ് താരം കലാഭവൻ സാജൻ അന്തരിച്ചു. ഗുരുതരമായ അസുഖബാധിച്ചാണ് കലാഭവൻ സാജനെ(50) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെഡിക്കൽ കോളേജിലെ രണ്ടാം വാർഡിൽ തറയിൽ കിടത്തിയിരിക്കുന്ന സാജന്റെ ഫോട്ടോ വൈറലായിരുന്നു. ഭാര്യ അനിതയോടൊപ്പമുള്ള ഫോട്ടോയാണ് വെറലായിരുന്നത്. ഇരുപത്തിയഞ്ചോളം സിനിമയിൽ ശബ്ദം നൽകിയ കലാകാരനാണ് ഈ ദുർഗതിയുണ്ടായത്. എന്നിട്ടും സിനിമാക്കാർ ആരും അന്വേഷിച്ചെത്തിയില്ല. ഒടുവിൽ മരണവുമെത്തി. ഇന്ന് രാവിലെയായിരുന്നു മരണം.
തിരുവല്ലം ചിത്രാഞ്ജലിക്കടുത്തുള്ള വീട്ടിലേക്ക് മൃതദേഹം മാറ്റി. അവിടുന്ന് കലാഭവനിൽ അന്ത്യാഞ്ജലിക്ക് വച്ചശേഷം സ്വദേശമായ കൊച്ചിയിലേക്ക് കൊണ്ടുപോകും. ഗുരുരമായ കരൾ രോഗത്തെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസിയുവിൽ തീവ്ര പരിചരണത്തിലായിരുന്നു കലാഭവൻ സാജൻ. രോഗികളുടെ ബാഹുല്യം കാരണം സാജന് തുടക്കത്തിൽ വാർഡിൽ ചികിത്സയിൽ കഴിയേണ്ടി വന്നു.
രോഗം അതീവ ഗുരതരമായതോടെ ശനിയാഴ്ച രാത്രിയോടെ മെഡിക്കൽ ഐസിയുവിൽ മാറ്റുകയും ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന്റേയും മെഡിസിൻ വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിദഗ്ധ ചികിത്സ നൽകുകയും ചെയ്തിരുന്നു. രോഗി വരുമ്പോൾ തന്നെ കരൾ രോഗം മൂർഛിച്ച അവസ്ഥയിലായിരുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.