ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജാമിഅ പത്താമത് എഡിഷൻ സാഹിത്യോത്സവിന് പരിസമാപ്തി കുറിച്ചു . 11 യൂണിറ്റുകളിൽ നിന്നായി 60ലേറെ മത്സരാർത്ഥികൾ മാറ്റുരച്ച വിവിധ ഇനം പരിപാടികളിൽ 172 പോയിന്റ് നേടി എം ഐ എസ് യൂണിറ്റ് ജേതാക്കളായി. 141 പോയിന്റ് നേടി സുലൈമാനിയ യൂണിറ്റ് രണ്ടാം സ്ഥാനവും 96 പോയിന്റ് നേടി വസീരിയ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സെക്ടർ ചെയർമാൻ സൽമാനുൽ ഫാരിസ് സഖാഫിയുടെ അധ്യക്ഷതയിൽ അലി വിളയിൽ ഉദ്ഘാടനം ചെയ്തു ഉദ്ഘാടന സെഷനിൽ സെക്ടർ വിസ്ഡം കൺവീനർ ഇല്യാസ് ചേലേബ്ര സ്വാഗതവും റമീസ് മാസ്റ്റർ നന്ദിയും അറിയിച്ചു സെക്ടർ രിസാല കൺവീനർ ഷൗക്കത്തലി സഖാഫി കൂമണ്ണ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

5 വേദികളിലായി 85 ഇന മത്സരങ്ങൾ പരിപാടിക്ക് ആവേശം പകർന്നു. 24 പോയിന്റ് നേടി വീരാൻ കുട്ടി ചെർപ്പുളശ്ശേരിയെ(യൂണിവേഴ്സിറ്റി ) കലാ പ്രതിഭയായി തെരഞ്ഞെടുത്തു.
29 പോയിന്റുകൾ നേടി വനിത വിഭാഗത്തിൽ ഫൗസിയ ജാസ്മിനെ (കിലോ 10) സർഗ്ഗ പ്രതിഭയായി തിരഞ്ഞെടുത്തു.

സമാപന സാംസകാരിക സമ്മേളനം സ്വാഗത സംഘം ചെയർമാൻ സിദ്ധീഖ് മുസ്ലിയാരുടെ അധ്യക്ഷതയിൽ ജിദ്ധ ഇന്റർനാഷണൽ സ്‌കൂൾ അദ്ധ്യാപകൻ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. നാലു ചുവരുകൾക്കുള്ളിൽ അടച്ചിട്ട പ്രവാസ ലോകത്തെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഇത്തരം പരിപാടികൾ തീർത്തും പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇബ്രാഹീം ഖാസിമി തെന്നല പ്രർത്ഥനക്ക് നേതൃത്വം നൽകി. നവോദയ ജിദ്ധ വൈസ് പ്രസിഡണ്ട് സലാഹുദ്ധീൻ ആശംസയറിയിച്ചു.രിസാല സ്റ്റഡി സർക്കിൾ ജിദ്ധ സെൻട്രൽ ജനറൽ കൺവീനർ മൻസൂർ ചുണ്ടമ്പറ്റ വിജയികളെ പ്രഖ്യാപിച്ചു. അഷ്റഫ് മാസ്റ്റർ പൂനൂർ, മൻസൂർ മാസ്റ്റർ മണ്ണാർക്കാട്, കാസിം മാസ്റ്റർ, റിയാസ് മാസ്റ്റർ, മരക്കാർ മാസ്റ്റർ,ഷൗക്കത്ത് മാസ്റ്റർ, നിയാസ് കൂടരഞ്ഞി, യാസർ ഇന്ത്യനൂർ, സലാം കുവൈസ, സിദ്ധീഖ് മുസ്ലിയാർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. റഷീദ് മാസ്റ്റർ വേങ്ങര, ആഷിഖ് ഷിബിലി കാരിപ്പറമ്പ്, അഷ്‌കർ ആൽപറമ്പ തുടങ്ങിയവർ സംബന്ധിച്ചു. സെക്ടർ കൺവീനർ ഷമീർ കുന്നത്ത് സ്വാഗതവും ഫിനാൻസ്
കൺവീനർ ഫിറോസ് മുണ്ടയിൽ നന്ദിയും പറഞ്ഞു.