- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശ്ശേരി മാലിന്യ യാർഡ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയമായി അടച്ചു
കൊച്ചി: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കളമശ്ശേരി അപ്പോളോ ടയേഴ്‌സിനു സമീപമുള്ള മാലിന്യ യാർഡ് ജനങ്ങൾ പ്രതീകാത്മകമായി അടച്ചുപൂട്ടി. മാലിന്യ യാർഡിന്റെ പരിസര വാസികളായ ജോളി ഡേവിസും ഭവാനിയും അടച്ചുപൂട്ടൽ കർമം നിർവഹിച്ചു. ദേശീയ പാതയോരത്തുള്ള ഈ മാലിന്യ കൂമ്പാരം പെരിയാറിനെ വൻതോതിൽ മലിനീകരിക്കുന്നതു കൂടാതെ പരിസരവാസികൾക്കും അതുവഴി കടന്നുപോകുന്ന യാത്രക്കാർക്കും ദുരിതം വിതയ്ക്കുന്നു. സുപ്രീം കോടതി നിയോഗിച്ച അൽമിത്ര കമ്മീഷൻ ഉത്തരവിൽ പറയുന്നത്, ശ്മശാനം, ഹൈവേകൾ, ജലസ്രോതസ്സുകൾ എന്നിവയ്ക്കടുത്ത് മാലിന്യശേഖരണയാർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്നാണ്. ഇതെല്ലാം ലംഘിക്കുന്നതാണ് കളമശ്ശേരിയിലെ മാലിന്യസംഭരണ കേന്ദ്രം. ഇത് അടച്ചുപൂട്ടുകയോ മാലിന്യങ്ങൾ നീക്കുകയോ ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാൻ നഗരസഭ തയ്യാറായിട്ടില്ല. ഈ നിയമലംഘനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതുമായാണ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജനങ്ങള് അണിനിരന്നത്. പ്രതിഷേധ പരിപാടിയിലൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ, പുരുഷൻ ഏലൂർ, ഡോ: സി എ
കൊച്ചി: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കളമശ്ശേരി അപ്പോളോ ടയേഴ്‌സിനു സമീപമുള്ള മാലിന്യ യാർഡ് ജനങ്ങൾ പ്രതീകാത്മകമായി അടച്ചുപൂട്ടി. മാലിന്യ യാർഡിന്റെ പരിസര വാസികളായ ജോളി ഡേവിസും ഭവാനിയും അടച്ചുപൂട്ടൽ കർമം നിർവഹിച്ചു.
ദേശീയ പാതയോരത്തുള്ള ഈ മാലിന്യ കൂമ്പാരം പെരിയാറിനെ വൻതോതിൽ മലിനീകരിക്കുന്നതു കൂടാതെ പരിസരവാസികൾക്കും അതുവഴി കടന്നുപോകുന്ന യാത്രക്കാർക്കും ദുരിതം വിതയ്ക്കുന്നു. സുപ്രീം കോടതി നിയോഗിച്ച അൽമിത്ര കമ്മീഷൻ ഉത്തരവിൽ പറയുന്നത്, ശ്മശാനം, ഹൈവേകൾ, ജലസ്രോതസ്സുകൾ എന്നിവയ്ക്കടുത്ത് മാലിന്യശേഖരണയാർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്നാണ്. ഇതെല്ലാം ലംഘിക്കുന്നതാണ് കളമശ്ശേരിയിലെ മാലിന്യസംഭരണ കേന്ദ്രം. ഇത് അടച്ചുപൂട്ടുകയോ മാലിന്യങ്ങൾ നീക്കുകയോ ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാൻ നഗരസഭ തയ്യാറായിട്ടില്ല.
ഈ നിയമലംഘനങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതുമായാണ് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജനങ്ങള് അണിനിരന്നത്. പ്രതിഷേധ പരിപാടിയിലൽ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠൻ, പുരുഷൻ ഏലൂർ, ഡോ: സി എം ജോയ്, മാർട്ടിൻ ഗോപുരത്തിങ്കൽ, ജില്ലാ കണ്വീനർ ഷക്കീർ അലി, ജില്ലാ സെക്രട്ടറി ജെബിൻ ജോസ് , രാഷ്ട്രീയകാര്യ സമിതി കൺവീനർ ഷാജഹാൻ പെരുമ്പാവൂർ, കളമശ്ശേരി മണ്ഡലം കൺവീനർ പോൾ തോമസ്, തുടങ്ങിയവർ നേതൃത്വം നല്കി.