- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശ്ശേരി മാലിന്യ യാർഡ് അടച്ച് പൂട്ടൽ; ആം ആദ്മി പാർട്ടി പിടി മുറുക്കുന്നു
കൊച്ചി: ഹൈക്കോടതി വിധി ലംഘിച്ച് പ്രവർത്തിക്കുന്ന കളമശ്ശേരി മാലിന്യയാർഡിനു സമീപം ആം ആദ്മി പാർട്ടി പ്രവർത്തകർ നടത്തിയ ജനകീയ സമരം, കളമശ്ശേരി മുനിസിപ്പൽ ചെയർപേർസനും സെക്രട്ടറിയും ഉൾപ്പെടെയുമുള്ളവരുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകളെ തുടർന്ന് താൽകാലികമായി പിൻവലിച്ചു. തൂമ്പുങ്കൽ തോട്ടിലെയ്ക്ക് മലിനജലമിറങ്ങുന്ന തരത്തിലുള്ള പൊളിഞ്ഞ ചുറ്റുമതിൽ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം ഓഗസ്റ്റ് 30 ന് അകം പുനർനിർമ്മിക്കാമെന്ന് സമര വേദിയിൽ എത്തിച്ചേർന്ന ചെയർപേഴ്‌സനും സെക്രട്ടറിയും മറ്റ് ജനപ്രതിനിധികളും ഉറപ്പുനൽകി. പ്രസ്തുത ചുറ്റുമതിൽ ചോർച്ച രഹിതമാക്കുന്ന പ്രവർത്തി 15 ദിവസത്തിനുള്ളിൽ ചെയ്തുതീർക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടെങ്കിലും 30 അല്ലെങ്കിൽ 45 ദിവസത്തിനുള്ളിൽ ചെയ്തുതീർക്കാമെന്ന് ഏറ്റിട്ടുണ്ട്. മാലിന്യം നീക്കാൻ ചുമതലപ്പെടുത്തുന്ന കമ്പനിക്കുള്ള കരാർ വ്യവസ്ഥകളും അതിനുള്ള സംവിധാനവും ഒരു ജനകീയ നിരീക്ഷണകമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കണമെന്ന സമരക്കാരുടെ ആവശ്യം നിയമപ്രകാരം സാധിക്കുമെങ്കിൽ പരിഗ
കൊച്ചി: ഹൈക്കോടതി വിധി ലംഘിച്ച് പ്രവർത്തിക്കുന്ന കളമശ്ശേരി മാലിന്യയാർഡിനു സമീപം ആം ആദ്മി പാർട്ടി പ്രവർത്തകർ നടത്തിയ ജനകീയ സമരം, കളമശ്ശേരി മുനിസിപ്പൽ ചെയർപേർസനും സെക്രട്ടറിയും ഉൾപ്പെടെയുമുള്ളവരുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകളെ തുടർന്ന് താൽകാലികമായി പിൻവലിച്ചു.
തൂമ്പുങ്കൽ തോട്ടിലെയ്ക്ക് മലിനജലമിറങ്ങുന്ന തരത്തിലുള്ള പൊളിഞ്ഞ ചുറ്റുമതിൽ ആം ആദ്മി പാർട്ടി പ്രവർത്തകരുടെ ആവശ്യപ്രകാരം ഓഗസ്റ്റ് 30 ന് അകം പുനർനിർമ്മിക്കാമെന്ന് സമര വേദിയിൽ എത്തിച്ചേർന്ന ചെയർപേഴ്‌സനും സെക്രട്ടറിയും മറ്റ് ജനപ്രതിനിധികളും ഉറപ്പുനൽകി. പ്രസ്തുത ചുറ്റുമതിൽ ചോർച്ച രഹിതമാക്കുന്ന പ്രവർത്തി 15 ദിവസത്തിനുള്ളിൽ ചെയ്തുതീർക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടെങ്കിലും 30 അല്ലെങ്കിൽ 45 ദിവസത്തിനുള്ളിൽ ചെയ്തുതീർക്കാമെന്ന് ഏറ്റിട്ടുണ്ട്.
മാലിന്യം നീക്കാൻ ചുമതലപ്പെടുത്തുന്ന കമ്പനിക്കുള്ള കരാർ വ്യവസ്ഥകളും അതിനുള്ള സംവിധാനവും ഒരു ജനകീയ നിരീക്ഷണകമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കണമെന്ന സമരക്കാരുടെ ആവശ്യം നിയമപ്രകാരം സാധിക്കുമെങ്കിൽ പരിഗണിക്കാമെന്നും ഉറപ്പുലഭിച്ചു. വരുന്നയാഴ്ച പ്രദേശവാസികളും സമരക്കരുമടങ്ങുന്ന സംഘത്തോട് തുടർച്ചർച്ച നടത്തി യാർഡിലെ മാലിന്യം പൂർണ്ണമായും നീക്കം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും അധികൃതർ ഉറപ്പു നൽകി. ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി അരുൺ ജോസഫ്,ട്രഷറർ പോൾ ജോസഫ്, സംസ്ഥാനസമിതിയംഗം ഷൗക്കത്ത് അലി, ജില്ലാ കൺവീനർ ഷക്കീർ അലി, മണ്ഡലം കൺവീനർ പോൾ തോമസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. കളമശ്ശേരിയിൽ നടത്തുന്ന ചൂൽ വിപ്ലവത്തിന്റെ ഭാഗമായി നടത്തിയ ജനകീയ സമരമാണിത്.