- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളല്ലേ എന്നു കരുതി ചോദിച്ചറിഞ്ഞത് വനിതാ പൊലീസുകാർ; രാത്രി മുഴുവൻ രണ്ടു പൊലീസുകാരെയും സുരക്ഷക്കായി നിയോഗിച്ചു; എന്നിട്ടും പഴി പൊലീസിന്; 'ഫിഷ് കറി മീൽസ് വാങ്ങിക്കൊടുത്തു, എന്റെ പണി പോയാലും വേണ്ടില്ല, ഫോട്ടോ ഞാനിടും' എന്നു പറഞ്ഞ് പോസ്റ്റിട്ട് പൊലീസുകാരും; കളമശ്ശേരിയിലെ കുത്തിത്തിരിപ്പ് പൊളിഞ്ഞത് മറുനാടൻ വാർത്തയിൽ
കൊച്ചി: കളമശേരി ഗ്ലാസ് ഫാക്ടറി കോളനിയിൽ ലഹരി ഉപയോഗിച്ചതു വീട്ടിൽ പറഞ്ഞതിനു യുവാവിനെ മർദിച്ച സംഘത്തിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ പൊലീസിനെ ഉന്നം വെച്ചുള്ള വാർത്തകൾ ആസൂത്രിതകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. കുട്ടികളെ ഒരു ചാനലിൽ കൊണ്ടിരുത്തി പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പോലും പരാതി പറഞ്ഞു. ഇതെല്ലാം കേട്ടപ്പോൾ നെഞ്ചുപൊട്ടിയത് ആ കുട്ടികളെ നാട്ടുകാരുടെ കൈയിൽ നിന്നും രക്ഷിച്ചു മീൻ കറി ഊൺ വാങ്ങി നൽകിയ പൊലീസുകാർക്കായിരുന്നു.
ജനവികാരം പൊലീസിന് എതിരാക്കുന്ന വിധത്തിൽ വാർത്തകൾ വന്ന ഘട്ടത്തിലാണ് മറുനാടൻ മലയാളിയോട് സംഭവത്തിന്റെ സത്യാവസ്ഥ പൊലീസുകാർ പറഞ്ഞത്. പൊലീസ് കുട്ടികളെ മർദ്ദില്ലെന്നും അത്തരത്തലുള്ള പ്രചരണം തെറ്റാണെന്നും മറുനടൻ വ്യക്തമാക്കിയതോടെ പിനാനലെ വിഷയം മറ്റു മാധ്യങ്ങളും ഏറ്റുപിടിച്ചു. ഇതോടെ പൊലീസിനെ പ്രതിക്കൂട്ടിൽ കേറ്റാനുള്ള കുത്തിത്തിതിപ്പും പൊളിയുകായായിരുന്നു.
പൊലീസിനെതിരെ ആരോപണം ഉയയർന്നതോടെ സ്റ്റേഷനിൽ സംഘം ഭക്ഷണം കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. 'പട്ടിണിക്കിട്ടു പോലും, ഞങ്ങളുടെ എസ്എച്ച്ഒ പോക്കറ്റിൽനിന്നു കാശ് കൊടുത്തു ഫിഷ് കറി മീൽസ് വാങ്ങിക്കൊടുത്തു.. എന്റെ പണി പോയാലും വേണ്ടില്ല, ഫോട്ടോ ഞാനിടും' എന്ന കുറിപ്പോടെയാണ് ചിത്രം സൈബർ ഇടത്തിൽ പ്രചരിച്ചത്.
പൊലീസ് സ്റ്റേഷനിൽ പ്രതികളെ നിരത്തി നിർത്തി ഫോട്ടോ എടുത്തെന്നും ഇത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാ ശ്രമമെന്നുമായിരുന്നു ആദ്യ പ്രചാരണം. ഔദ്യോഗികമായി പൊലീസ് പടമെടുത്തതല്ലാതെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല എന്നു വ്യക്തമായതോടെ മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പട്ടിണിക്കിട്ടെന്നുമായി പ്രചാരണം. അതേസമയം, സംഘത്തിലെ ഒരാളെ പോലും മർദിച്ചിട്ടില്ലെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ വനിതാ പൊലീസിനെ ഉപയോഗിച്ചാണ് ഇവരോടു സംസാരിച്ചതെന്നും കളമശേരി സിഐ സന്തോഷ് പറഞ്ഞത്.
സഹപാഠിയായ വിദ്യാർത്ഥി ആക്രമണത്തിന് ഇരയായി തൊട്ടടുത്ത ദിവസം അക്രമിക്കപ്പെട്ട കുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ളവർ ഇവരോടു ചോദിക്കാൻ എത്തിയത് അടിപിടിയിൽ കലാശിച്ചിരുന്നു. നാട്ടുകാരും ഇവർക്കെതിരായിരുന്നു. ഇതോടെ ഔദ്യോഗിഗിക നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു. നാട്ടുകാർ ഈ സമയവും പ്രതികൾക്ക് എതിരെ ആയിരുന്നതിനാൽ രാത്രി മുഴുവൻ രണ്ടു പൊലീസുകാരെ ഇവരുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതായും സിഐ സന്തോഷ് വ്യക്തമാക്കി.
21 നാണ് 17 കാരനെ സുഹൃത്തുക്കൾ വളഞ്ഞിട്ട് ക്രൂരമായി തല്ലിയത്. പരാതിയുടെ അടിസ്ഥാനത്തിൽ 22 ന് 11 മണിയോടെയാണ് മർദ്ദനം നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്തുകൊണ്ടു വരുമ്പോൾ തന്നെ ഇവരുടെ മാതാപിതാക്കളും സ്റ്റേഷനിലേക്കെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് കുട്ടികൾക്ക് പ്രായ പൂർത്തിയാകാത്തതിനാൽ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചത്. ഒപ്പമുണ്ടായിരുന്ന 18 കാരനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. അന്നേ ദിവസം വൈകുന്നേരം തന്നെ പൊലീസ് വിട്ടയച്ച കുട്ടികൾ എറണാകുളം ജനറൽ ആശുപത്രിയിൽ പൊലീസ് മർദ്ദിച്ചു എന്നാരോപിച്ച് ചികിത്സ തേടി. എന്നാൽ ഡോക്ടറുടെ പരിശോധനയിൽ മർദ്ദനമേറ്റതായുള്ള ലക്ഷണങ്ങൾ കണ്ടെത്തിയില്ല. സി.ടി സ്ക്കാനും എക്സറെയും എടുത്തിരുന്നു.
ഇന്ന് രാവിലെ സംഭവത്തിലുൾപ്പെട്ട 17 കാരൻ ആത്മഹത്യ ചെയ്തതോടെയാണ് പൊലീസിനെതിരെ വ്യാജ ആരോപണങ്ങളുമായി ബന്ധുക്കളും കുട്ടികളും മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്. സംഭവം വിവാദമായതോടെയാണ് പൊലീസുകാർ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്. അതേസമയം സംഭവം നടന്ന കളമശ്ശേരി ഗ്ലാസ്സ് ഫാക്ടറി കോളനി നിവാസികളുടെ പോടി സ്വപ്നമാണ് കേസിലുൾപ്പെട്ട കുട്ടികൾ എന്ന് നാട്ടുകാർ നേരത്തെ മറുനാടനോട് വ്യക്തമാക്കിയിരുന്നു. ക്യാമറയുടെ മുന്നിൽ പറയാനുള്ള പേടി കൊണ്ടാണ് അവർ പരസ്യമായി പ്രതികരിക്കാതിരുന്നത്. ഇവർക്കെതിരെ ആരെങ്കിലും ശബ്ദമുയർത്തിയാൽ ജീവിക്കാൻ കഴിയില്ല എന്നാണ് അവർ രഹസ്യമായി പറഞ്ഞത്. ഈ സാഹചര്യത്തിൽ പൊലീസിനെതിരെ പറയുന്നത് വ്യാജമാണെന്ന് വ്യക്തമാകുകയാണ്.
പൊലീസ് സ്റ്റേഷനിൽ പ്രതികളെ നിരത്തി നിർത്തി ഫോട്ടോ എടുത്തെന്നും ഇത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാ ശ്രമമെന്നുമായിരുന്നു ആദ്യ പ്രചാരണം. ഔദ്യോഗികമായി പൊലീസ് പടമെടുത്തതല്ലാതെ ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല എന്നു വ്യക്തമായതോടെ മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പട്ടിണിക്കിട്ടെന്നുമായി പ്രചാരണം. അതേസമയം, സംഘത്തിലെ ഒരാളെ പോലും മർദിച്ചിട്ടില്ലെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളായതിനാൽ വനിതാ പൊലീസിനെ ഉപയോഗിച്ചാണ് ഇവരോടു സംസാരിച്ചതെന്നും കളമശേരി സിഐ സന്തോഷ് പറഞ്ഞു. അക്രമി സംഘത്തിലെ കുട്ടികളിൽ ഒരാളുടെ ബന്ധുവാണ് പൊലീസ് മർദിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്.
അതേസമയം നാട്ടുകാരുടെ പ്രതിഷേധം മനസിലാക്കി ബന്ധുക്കൾ ആത്മഹത്യ ചെയ്ത കുട്ടിയെ മറ്റൊരു ബന്ധു വീട്ടിലേക്കു മാറ്റിയിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് താമസിച്ചിരുന്ന സ്ഥലത്തെ ആളുകളും എതിരായതോടെ ഇന്നലെ രാത്രി പിതാവ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. നാട്ടുകാർ ആക്രമിക്കുമെന്ന ഭീതിയുണ്ടായിരുന്നത് പിതാവിനോടു പങ്കുവച്ചതായും പറയുന്നു. തുടർന്ന് ഇന്നു രാവിലെ എട്ടരയോടെ മൂത്രമൊഴിക്കാൻ ബാത്ത്റൂമിൽ കയറി തൂങ്ങുകയായിരുന്നു. സംശയം തോന്നി മാതാവ് വാതിൽ തള്ളിത്തുറന്നപ്പോഴാണ് തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ പിതാവെത്തി കാലിൽ ഉയർത്തിപ്പിടിച്ചു രക്ഷപെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ