ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016 ലെ കലാമേളയുടെ ലോഗോ പ്രകാശനം ചെയ്തു. മൗണ്ട് പ്രോസ്പക്ടിലുള്ള സിഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് ടോമി അമ്പേനാട്ടാണ് മനോഹരമായി ഡിസൈൻ ചെയ്ത ലോഗോ പ്രകാശനം ചെയ്തത്. സെക്രട്ടറി ബിജി സി മാണി, ട്രഷറർ ജോസ് സൈമൺ മുണ്ടപ്ലാക്കൽ, കലാമേള 2016 ചെയർമാൻ രഞ്ചൻ എബ്രഹാം, ഷാബു മാത്യൂ, ജിമ്മി കണിയാലി എന്നിവർ സന്നിഹിതരായിരിന്നു.

ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പള്ളി ഹാളിൽ ഏപ്രിൽ രണ്ടാം തിയതി ശനിയാഴ്ച രാവിലെ എട്ടിനു തിരശീല ഉയരുന്ന കലാമേള നോർത്ത് അമേരിക്കയിൽ ഏറ്റവും കൂടുതൽ മലയാളികൾ അധിവസിക്കുന്ന ഷിക്കാഗോയിലെ ഏറ്റവും വലിയ കലാ മാമാങ്കമാണ്.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ