കുവൈറ്റ്: കേരള സംഗീത നാടക അക്കാദമി ഇന്ത്യയിലും ഗൾഫിലുമുള്ള പ്രവാസി കലാകാരന്മാർക്ക് ഏർപ്പെടുത്തിയ കലാശ്രീ അവാർഡിന്റെ തിളക്കത്തിലാണ് കവിയും സാഹിത്യകാരനും നാടക പ്രവർത്തകനും സാമൂഹിക സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവുമായ അഷ്റഫ് കാളത്തോട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോബാങ്ക് ഓഡിറ്റോറിയത്തൽ നടന്ന ചടങ്ങിൽ വച്ചു 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരുന്നു കേരള സംഗീത നാടക അക്കാദമി അവാർഡ്.

പ്രവാസ ലോകത്തുള്ള കലാപ്രതിഭകളെ കണ്ടെത്തി അവർക്ക് അക്കാദമി നൽകുന്ന അംഗീകാരത്തിലും കലാശ്രീ ആകാൻ കഴിഞ്ഞതിലും ഉള്ള സന്തോഷവും കൃതഞ്ജതയും അദ്ദേഹം അറിയിച്ചു. ഇതിനുമുൻപ് ബാബു ചാക്കോളയ്ക്കും, കെ. പി. ബാലകൃഷ്ണനും ഗൾഫ് കലാശ്രീ അവാർഡ് ലഭിച്ചിരുന്നു.