- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർബുദരോഗിയായ വീട്ടമ്മയുടെ ചികിത്സാ സഹയത്തിനായി കോവിഡ് കാലത്തും സർവീസ് നടത്തി കളത്തിൽ ബസ്; മൂന്ന് ദിവസത്തെ കളക്ഷൻ വീട്ടമ്മയുടെ ചികിത്സയ്ക്കായി മാറ്റി കാരുണ്യയാത്രയും; അകമഴിഞ്ഞ് സഹായിച്ച് യാത്രക്കാരും; വാട്‌സ് ആപ്പ് കൂട്ടാഴ്മയക്കും ബസ് ഓണർക്കും അഭിനന്ദനം അറിയിച്ച് നാട്ടുകാരും
കോട്ടയം: കോവിഡ് കാലത്തും സ്വകാര്യബസുകൾ നഷ്ടം സഹിച്ച സർവീസ് നിർത്തുമ്പോൾ കാരുണ്യപ്രവർത്തനത്തിനായി മൂന്ന് ദിവസത്തെ സർവീസ് നടത്തി കോട്ടയത്തെ കളത്തിൽ ട്രാവത്സ്. അർബുദ രോഗിയായ വീട്ടമ്മയ്ക്ക് സാമ്പത്തിക സഹായം നൽകാൻ ലക്ഷ്യമിട്ടാണ് നമ്മൾ ഒന്നാണ് വാട്‌സ് ആപ്പ് കൂട്ടാഴ്മയും കളത്തിൽ ട്രാവൽസും സംയുക്തമായി ഊ ഉദ്ധ്യമത്തിന് മുതിർന്നത്. മൂന്ന് ദിവസം ബസ് ഓടി കിട്ടുന്ന തുകയും യാത്രക്കാരുടെ അകമഴിഞ്ഞ സംഭാവനയുമാണ് ഈ യ്ത്രയിലൂടെ ലക്ഷ്യമിട്ടത്. മണർക്കാട് എസ്‌ഐ വർഗീസ് എബ്രാഹീമാണ് ആദ്യ സംഗീത് സന്തോഷിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചത്.
തീർത്തും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ബസിന്റെ സർവീസ് നടന്നത്. അർബുദരോഗത്താൽ അവശത നേരിടുന്ന കോട്ടയം മുരിയക്കനാട് സ്വദേശി വിജയമ്മയ്ക്ക് ചികിത്സാ സഹായം ലക്ഷ്യമിട്ടായിരുന്നു യാത്ര. അര നൂറ്റാണ്ടായി വാടാവാതൂരിന്റെ ഹൃദയസ്പന്ദനാണ് ഈ ബസ് സർവീസ്. കോട്ടയം -വടവാതൂർ സർവീസ് നടത്തുന് ബസിൽ രാവിലെ മുതൽ ആർക്കും ടിക്കറ്റ് ലഭിച്ചിരുന്നില്ല. പകരം ഒരു ബക്കറ്റും ഹൃദയം നിറഞ്ഞ സഹായവുമായിരുന്ന ആവശ്യപ്പെട്ടിരുന്നത്.
തങ്ങളാൽ ആകാവുന്ന രീതിയിൽ അകമഴിഞ്ഞ് സഹായിച്ചാണ് യാത്രക്കാരും രംഗത്തെത്തിയത്. കിട്ടുന്ന തുക എത്രയായാലും അത് വീട്ടമ്മയെ സഹായിക്കാനായി വിനിയോഗിക്കുമെന്നാണ് സന്തോഷ് കുന്നത്തൂർ പറഞ്ഞത്.ബാങ്ക് അക്കൗണ്ട് വഴിയും സഹായം തേടുന്നുണ്ട്.
വടവാതൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ അടുത്ത് താമസിക്കുന്ന രാജന്റെ ഭാര്യ വിജയമ്മ ക്യാൻസർ രോഗത്താൽ മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ഇതോടെ കളത്തിൽ ബസ് ഉടമ രംഗത്തെത്തുന്നത്. ബസ് സർവീസ് നടത്താൻ സന്നദ്ധമാണെന്ന് അറിയിച്ചതോടെ വാട്‌സ് ആപ്പ് കൂട്ടായ്മയിലെ മറ്റ് അംഗങ്ങളും രംഗത്തെത്തുകയായിരുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ സർവീസാണ് ചികിത്സാ ധനസഹായത്തിനായി നടത്തിയത്.
സഹായിക്കാനായി ബന്ധപ്പെടാം:-
Account No :- 30201794648
IFSC Code - SBIN0008633
SBI, Thirunakkara
Google Pay :- 8124420487
മറുനാടന് ഡെസ്ക്