ന്യൂയോർക്ക്. 2004ൽ സ്ഥാപിതമായ കലാവേദി ഇന്റർനാഷണൽ എന്ന സാമുഹ്യസന്നദ്ധ സംഘടനയുടെ ഭാഗമായി കലാവേദി വിമൻസ് ഫോറം നിലവിൽ വന്നു. ജൂൺ ആറാം തീയതി ന്യൂയോർക്കിൽ വച്ച് നടന്ന കലാവേദിയുടെ ബിസിനസ് മീറ്റിംഗിൽ വച്ച് പ്രശസ്ത സാഹിത്യകാരനും, പ്രഭാഷകനുമായ  ജോയൻ കുമരകം വിമൻസ് ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്ത്രീകളുടെ വ്യക്തിത്വവികാസം, മാനസികവും സംസ്‌ക്കാരികവുമായ വളർച്ച എന്നിവ പരിപോഷിപ്പിക്കുക തുടങ്ങിയവയായിരിക്കും ഈ ഫോറത്തിന്റെ പരമപ്രധാനമായ ലക്ഷ്യങ്ങൾ. കൂടാതെ, സാമുഹ്യരാഷ്ട്രിയ രംഗങ്ങളിൽ സ്ത്രീകൾക്കുള്ള സജീവമായ പങ്കാളിത്തം ലക്ഷ്യമാക്കി പരിപാടികൾ ആവിഷ്‌ക്കരിക്കും.

ന്യൂയോർക്കിലും പരിസരപ്രദേശങ്ങളിലുമുള്ള, സാമുഹ്യസാംസ്‌കാരിക മേഖലകളിൽ താല്പര്യമുള്ള സ്ത്രീകൾക്ക് വിമൻസ്‌ഫോറവുമായി ബന്ധപ്പെടാവുന്നതാണ്. സോമി ജോയി, മഞ്ജു സുരേഷ് എന്നിവർ കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: സോമി ജോയി  516 673 6877, മഞ്ജു സുരേഷ്  917 340 6638,  കലാവേദി ഓൺ ലൈൻ.കോം (www.kalavedionline.com)
സിബി ഡേവിഡ് അറിയിച്ചതാണിത്.