മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ വർക്കിങ് പ്രസിഡന്റും പണ്ഡിതനുമായ കാളാവ് സൈതലവി മുസ്ലിയാർ നിര്യാതനായി. രോഗബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യു.എ.ഇയിൽ ഔഖാഫ് മസ്ജിദിലെ ചീഫ് ഇമാമായി സേവനമനുഷ്ഠിച്ചിരുന്നു.