കൽബ : കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ അദ്ധ്യാപകരെയും പരീശീലകരെയും ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കായി പരീക്ഷകളെ എങ്ങിനെ ആത്മവിശ്വാസത്തോടെ നേരിടാം എന്ന വിഷയത്തിൽ ഏകദിന വിദ്യഭ്യാസപഠനക്യാമ്പും സെമിനാറും സംഘടിപ്പിച്ചു.

ക്ലബ്ബ് പ്രസിഡന്റ് കെ സിഅബൂബക്കർ പരിപാടി ഉൽഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റവും പരിഷ്‌കരണവും അനിവാര്യമാണെങ്കിലും ചരിത്രത്തെ വളച്ചൊടിക്കാനും മാറ്റിയെഴുതാനും തങ്ങളുടെ താൽപര്യങ്ങളെ കുത്തി നിറക്കാനും ഭരണകൂടങ്ങൾ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും ചരിത്ര നായകന്മാരെ പ്രതിനായകന്മാരാക്കാനും വിസ്മൃതിയിലാക്കാനുമുള്ള അനഭിലഷണീയപ്രവണത എതിർക്കപ്പെടണ്ടതാണെന്നും അദ്ദേഹം പാഞ്ഞു.

തുമ്പികളെ കൊണ്ട് കല്ലെടുപ്പക്കുന്നതു പോലെയള്ള പഠനരീതി മാറണം. തുറന്നചിന്തക്കും ബുദ്ധി വികാസത്തിനും ഉതകുന്ന പാഠ്യപദ്ധതികൾ ഉണ്ടാകണം. പരീക്ഷകൾ ബാലികേറാമലകൾ ആകരുതെന്നും കുട്ടികളിൽ രക്ഷകർത്താക്കൾ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കരുതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. പ്രമുഖ എഴുത്തുകാരനും അദ്ധ്യാപകനും പരിശീലകനുമായ ഡഗ്ലസ് ജോസഫ് മാസ്റ്റർ ക്ലാസ് എടുത്തു. ക്ലബ്ബ് ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സംത്, വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ , ട്രഷറർ സി എക്‌സ് ആന്റണി, എന്നിവർ പ്രസംഗിച്ചു. ധാരാളം വിദ്യാർത്ഥികളും രക്ഷകർത്താക്കളുംപരിപാടിയിൽ പങ്കെടുത്തു. വലിയ ആത്മ വിശ്വസത്തോടെയാണ് വിദ്യാർത്ഥികൾ ക്യാമ്പിൽ നിന്നും മടങ്ങിയത്. രക്ഷിതാക്കളും ഉപകാരപ്രദമയ ക്ലാസുകൾ ആയിരുന്നു എന്ന് അഭിപ്രായപ്പെട്ടു.