കൽബ (ഷാർജ ): ഇന്ത്യൻ സാമൂഹ്യ സംഘടനകളുടെ ഇടപെടലുകളും അവർ നൽകുന്ന സേവനങ്ങളും സാധാരണക്കാർക്കു ആശ്വാസകരവും ശ്ലാഘനീയവുമാണെന്ന് ഇന്ത്യൻ കോൺസൽ ജനറൽ HE വിപുൽ അഭിപ്രായപ്പെട്ടു. കോൺസുലേറ്റിന്റെ സേവനങ്ങൾ സമൂഹത്തിന്റെ താഴെ തട്ടിലെത്തിക്കുന്നതിനും സംഘടകളുടെ പ്രവർത്തനം സഹായകരമാകുന്നുണ്ട്. സാമൂഹ്യ പ്രതിബദ്ധതായുള്ള എല്ലാ നല്ല പ്രവർത്തനകൾക്കും കോൺസുലേറ്റിന്റെ പൂർണ പിന്തുണയുമുണ്ടാകും.

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ 30 താമത് വാർഷികാഘോഷവും കുടുംബ സംഗമവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാർജ ഭരണാധികാരിയുടെ ഓഫീസ് വൈസ് ചീഫ് ആയ HH ഷെയ്ഖ് ഹൈത്തം ബിൻ സഖർ അൽ ഖാസിമി മുഖ്യാതിഥി ആയി പങ്കെടുത്തു.

ക്ലബ്ബ് പ്രസിഡണ്ട് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകി കൊണ്ടാണ് ക്ലബ്ബ് പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധിക മായി പൊതു സമൂഹത്തിൽ നിന്നും നിസ്സീമമായ സഹകരണവും പ്രോത്സാഹനവും ലഭിക്കുന്നതുകൊണ്ടാണ് പ്രശംസനീയമായ പല പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്താൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്ലബ് ജനറൽ സെക്രട്ടറി എൻ എം അ ബ്ദുൽ സമദ് ആമുഖ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ്, ട്രഷറർ ആന്റണി സി എക്‌സ്, കൾച്ചറൽ സെക്രട്ടറി കെ സുബൈർ , സ്പോർട്‌സ് സെക്രട്ടറി പി എം സൈനുദ്ധീൻ, ആർട്‌സ് കൺവീനർ വി അഷ്റഫ്, തുടങ്ങിയവർ പ്രസംഗിച്ചു. പവിഴ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലും ഷട്ടിൽ ടൂൺമന്റിലും വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

മികച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ ഡഗ്ലസ് ജോസഫിനെ ചടങ്ങിൽ ആദരിച്ചു. നാല് പതിറ്റാണ്ടിന്റെ സേവനത്തിനു ശേഷം നാട്ടിലേക്കു തീരിക്കുന്ന ക്ലബ്ബ് മുൻ വൈസ് പ്രസിഡന്റും / ജനറൽ സെക്രട്ടറിയുമായിരുന്ന എൻ എം അബ്ദുൽ റസാഖിന് ഉപഹാരവും യാത്രയയപ്പും നൽകി. ക്ലബ്ബിന്റെ വിവിധ പരിപാടികളുടെ മുഖ്യ പ്രായോജകരായ സംരംഭകരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ആകർഷകമായ കലാപരിപാടികളും ഉണ്ടായിരുന്നു.

ശിവദാസൻ പി ആർ , കെ എൽ ജെയിംസ്, ഗോപി ബാബു, അഷ്റഫ് പൊന്നാനി, അഹമ്മദ് അജ്മൽ, , നിസാർ അഹ്മദ്, ജോൺസൺ വനിതാ വിഭാഗം ഭാരവാഹികളായ ഷൈല വാദ് , ജയശ്രീ മോഹൻദാസ്, ഹസീന അബൂബക്കർ, റസിയ സൈനുദ്ധീൻ , തുടങ്ങിയവർ നേതൃത്വം നൽകി. ബാലവേദി ഭാരവാഹികളായ ഫാത്തിമ മെഹ്റിൻ , ഫാത്തിമ സവാദ്, എന്നിവർ അതിഥികൾക്ക് ബൊക്കെ നൽകി സ്വീകരിച്ചു. അമൽ സൈനുദ്ധീൻ ഖുർആൻ പാരായണത്തിനു പരിഭാഷ നൽകി.