കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ഈ വർഷത്തെ ഷട്ടിൽ ടൂർണമെന്റ് ആരംഭിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ്, ട്രഷറർ സി എക്‌സ് ആന്റണി, സ്പോർട്സ് സെക്രട്ടറി പി എം സൈനുദ്ധീൻ , അഹമ്മദ് അജ്മൽ, തുടങ്ങിയവർ പ്രസംഗിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരങ്ങൾ അടുത്ത വ്യഴാഴ്ച സമാപിക്കും 23 നു നടക്കുന്ന മുപ്പതാം വാർഷികാഘോഷ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും .