- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാളിൽ കാണാതായ പാക് മുൻ ചാരനെ ഇന്ത്യ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് പാക്കിസ്ഥാൻ; ഹബീബിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഇന്ത്യയും; ജാദവ് വിഷയത്തിലെ തിരിച്ചെടി മറയ്ക്കാൻ പുതിയ പാക് തിരക്കഥ ഇങ്ങനെ
ന്യൂഡൽഹി: പാക് മുൻ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടുപോയെന്ന് പാക്കിസ്ഥാന്റെ ആരോപണം. ലഫ്. കേണൽ മുഹമ്മദ് ഹബീബ് സാഹിറിനെ നേപ്പാളിൽനിന്ന് കാണാതായെന്നും ഇന്ത്യയാണ് ഇതിനു പിന്നിലെന്നുമാണ് ആരോപണം. കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കുന്നതിന് വഴിയൊരുക്കാനാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ നേതൃത്വത്തിൽ ഏപ്രിൽ ആറിന് സൈനികനെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിന്റെ മോചനത്തിനായി അന്താരാഷ്ട്ര കോടതിയിൽ കേസ് നിലനിൽക്കെ, ഇന്ത്യയ്‌ക്കെതിരായി ഹബീബിന്റെ തിരോധാനം ഉയർത്തിക്കൊണ്ടുവരാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. ഹബീബിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കത്തെഴുതി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ നേരത്തെ ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ആദ്യമായാണ് പാക്കിസ്ഥാൻ ഔദ്യോഗികമായി ഇത്തരമൊരു ആരോപണമുന്നയിക്കുന്നത്. ഹബീബ് സാഹിർ ഇപ്പോൾ റോയുടെ പിടിയിലുണ്ടെന്ന കാര്യം തങ്ങൾ സ്ഥിരീകരിച്ചതായും പാക്കി
ന്യൂഡൽഹി: പാക് മുൻ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടുപോയെന്ന് പാക്കിസ്ഥാന്റെ ആരോപണം. ലഫ്. കേണൽ മുഹമ്മദ് ഹബീബ് സാഹിറിനെ നേപ്പാളിൽനിന്ന് കാണാതായെന്നും ഇന്ത്യയാണ് ഇതിനു പിന്നിലെന്നുമാണ് ആരോപണം.
കുൽഭൂഷൺ ജാദവിനെ മോചിപ്പിക്കുന്നതിന് വഴിയൊരുക്കാനാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ നേതൃത്വത്തിൽ ഏപ്രിൽ ആറിന് സൈനികനെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുൽഭൂഷൺ ജാദവിന്റെ മോചനത്തിനായി അന്താരാഷ്ട്ര കോടതിയിൽ കേസ് നിലനിൽക്കെ, ഇന്ത്യയ്‌ക്കെതിരായി ഹബീബിന്റെ തിരോധാനം ഉയർത്തിക്കൊണ്ടുവരാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ.
ഹബീബിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കത്തെഴുതി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ നേരത്തെ ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും ആദ്യമായാണ് പാക്കിസ്ഥാൻ ഔദ്യോഗികമായി ഇത്തരമൊരു ആരോപണമുന്നയിക്കുന്നത്. ഹബീബ് സാഹിർ ഇപ്പോൾ റോയുടെ പിടിയിലുണ്ടെന്ന കാര്യം തങ്ങൾ സ്ഥിരീകരിച്ചതായും പാക്കിസ്ഥാൻ അവകാശപ്പെടുന്നു. എന്നാല് ഹബീബിനെക്കുറിച്ചു യാതൊരു വിവരവും പക്കലില്ലെന്നു ഇന്ത്യ അറിയിച്ചു.
ഹബീബ് അപ്രത്യക്ഷനായതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്ന് നേപ്പാൾ എംബസി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഹബീബിനെ കണ്ടെത്തുന്നതിന് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തോട് പാക്കിസ്ഥാൻ നേരത്തെ സഹായം അഭ്യർത്ഥിച്ചിരുന്നു.
പാക് ചാരസംഘടനയായ ഐഎസ്‌ഐയിൽ പ്രവർത്തിച്ചിരുന്ന ഹബീബിനെ ലുംബിനിയിൽനിന്നാണ് കാണാതായത്.