- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹജീവനക്കാരനെ ഭക്ഷണം വാങ്ങാൻ പറഞ്ഞു വിട്ട് മോഷ്ടാക്കളെ വിളിച്ചു വരുത്തി; സിസിടിവി ഓഫ് ചെയ്ത് കവർച്ച സുഗമമാക്കി; പിന്നെ ചോരയൊഴിക്കി നിലത്ത് കിടന്ന് മൽപ്പിടിത്ത നാടകം; ഒടുവിൽ സെക്യൂരിറ്റിക്കാരനിലൂടെ സത്യം കണ്ടെത്തി പൊലീസ്; കല്ലായിയിലെ സ്വർണ്ണ വ്യാപാരിയുടെ ഫ്ളാറ്റിലെ മോഷ്ടാക്കൾ ജിതേന്ദ്ര സിംഗും കൂട്ടുകാരും
കോഴിക്കോട്; കോഴിക്കോട് കല്ലായിയിലെ സ്വർണ്ണ വ്യാപാരിയുടെ ഫ്ളാറ്റിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. സ്വർണ്ണ വ്യാപാരിയുടെ സ്ഥാപനത്തിലെ ജീവനക്കാരടനടക്കം മൂന്ന് രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശികളായ ജിതേന്ദ്രസിങ്, പങ്കജ് സിങ്, പർവീൺ സിങ് എന്നിവരാണ് പിടിയിലായത്. ഇതിൽ ജിതേന്ദ്ര സിങ് സ്വർണ്ണവ്യാപാരിയുടെ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റു രണ്ട് പേർ ജിതേന്ദ്ര സിങിന്റെ സുഹൃത്തുക്കളുമാണ്. ജീവനക്കാരന്റെ സഹായത്തോടെയാണ് മോഷണം നടന്നിട്ടുള്ളത്. പ്രതികളിൽ നിന്ന് പത്ത് കിലോയിലധികം വരുന്ന സ്വർണ്ണവും പൊലീസ് പിടിച്ചെടുത്തു. കസബ സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. സ്വർണ്ണവ്യാപാരിയുടെ കോഴിക്കോട് കല്ലായിയിലുള്ള ഫ്ളാറ്റിൽ വെച്ച് ജീവനക്കാരനെ കുത്തിപരിക്കേൽപിച്ച് സ്വർണം കവർന്നു എന്ന് പറഞ്ഞായിരുന്നു പരാതി. പരിക്കേറ്റ ജീനക്കാരൻ ജിതേന്ദ്രസിങ് ആശുപത്രിയിൽ ചികിത്സയിലായതിനാൽ തുടക്കത്തിൽ കേസ് അന്വേഷണം കാര്യമായി നടന്നിരുന്നില്ല. എന്നാൽ ഇയാൾ ചികിത്സ പൂർത്തിയാക്കി പുറത്തിറങ്ങിയതോടെ പൊലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ജിതേന്ദ്രസിംങിന്റെ സഹായമില്ലാതെ പുറത്ത് നിന്ന് മറ്റൊരാൾക്ക് ഫ്ളാറ്റിൽ കയറാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജീവനക്കാരനായ ജിതേന്ദ്രസിങിനെ നിരീക്ഷിച്ചു വന്നത്. ചികിത്സ പൂർത്തിയാക്കി പുറത്തിറങ്ങിയ ജിതേന്ദ്ര സിങിനെ പൊലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും തുടക്കത്തിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല.
പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ തന്റെ സഹായത്തോടെയാണ് കവർച്ച നടത്തിയതെന്നും തന്റെ രണ്ട് സുഹൃത്തുകളാണ് മറ്റു പ്രതികളെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു. കവർച്ചക്കായി തന്റെ രണ്ട് സുഹൃത്തുക്കളെയും ഫ്ളാറ്റിന് സമീപത്ത് തന്നെ ലോഡ്ജ് എടുത്ത് താമസിപ്പിച്ചിരുന്നതായും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നകായും ജിതനേദ്രസിങ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. കവർച്ച നടക്കുന്ന ദിവസം ജിതേന്ദ്ര സിങ് ഫ്ളാറ്റിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെ ഭക്ഷണം വാങ്ങാനായി പുറത്തേക്ക് പറഞ്ഞയക്കുകയും ഈ സമയത്ത് തന്നെ ലോഡ്ജിലുണ്ടായിരുന്ന പ്രതികളെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു.
ഒരാളെ പുറത്ത് കാവൽ നിർത്തി ജിതേന്ദ്രസിങ്ങിനൊപ്പം മറ്റൊരു പ്രതി 11ാം നിലയിലുള്ള ഫ്ളാറ്റിലേക്ക് പോവുകയുമായിരുന്നു. ഫ്ളാറ്റിലെത്തിയ ഉടൻ ജിതേന്ദ്ര സിങ് സിസിടിവി ഓഫ് ചെയ്ത് കവർച്ചക്കുള്ള സൗകര്യം ചെയ്ത് നൽകി. തുടർന്ന് രഹസ്യ അറകൾ തുറന്ന് നൽകി സ്വർണം കാണിച്ച് കൊടുക്കുകയും ചെയ്തു. സ്വർണ്ണാഭരണങ്ങൾ എടുത്ത് മറ്റ് രണ്ട് പ്രതികളും പോയിക്കഴിഞ്ഞതിന് ശേഷം ജിതന്ദ്രസിങ് സ്വയം കത്തികൊണ്ട് ശരീരരത്തിൽ മുറിവുണ്ടാക്കുകയും മൽപിടുത്തം നടന്നതിന്റെ അടയാളങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ചോരയൊഴുകി മൽപ്പിടുത്തം നടത്തി കവർച്ച ചെയ്തതാണെന്ന് വരുത്തിതീർക്കുകയും ബോധരഹിതനായി അഭിനയിച്ച് തറയിൽ കിടക്കുകയും ചെയ്തു. രാജസ്ഥാൻ സ്വദേശികളാണ് പ്രതികളെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം പ്രതികളെ പിടികൂടാനായി രാജസ്ഥാനിലേക്ക് പുറപ്പെടുകയായിരുന്നു. രാജസ്ഥാൻ ഗുജറാത്ത് അതിർത്ഥിയിൽ പ്രതികളുടെ വീടുകൾ കണ്ടെത്തിയെങ്കിലും പ്രതികൾ വീട്ടിലുണ്ടായിരുന്നില്ല.
പ്രതികൾ മുംബൈയിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മുംബൈയിലെത്തിയെങ്കിലും പൊലീസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ പ്രതികൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. മുംബൈയിൽ നിന്നും പ്രതികൾ ഗോവയിലേക്കാണ് രക്ഷപ്പെട്ടത് എന്ന സൂചന ലഭിച്ച പൊലീസ് ഗോവയിലെത്തിയാണ് പ്രതികളെ പിടികൂടിത്. ഗോവയിൽ വെ്ച്ച് അതിസാഹസികമായാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. ഗോവയിൽ നിന്നും പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് സ്വർണ്ണാഭരങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങൾ കണ്ടെത്തി. പ്രതികളിലൊരാളായ പങ്കജ് സിങ് രജപുതിന്റെ മുംബൈയിലുള്ള ഭാര്യ വീടിനടുത്തുള്ള ഗാട്ട് കോപ്പർ എന്ന സ്ത്ഥലത്തുള്ള വിശാൽ ഘട്ട് എന്ന മലമുകളിൽ സ്ഥിതിചെയ്യുന്ന പത്തോളം കുടുംബ സുഹൃത്തുക്കളുടെ വീട്ടിൽ എട്ടു കിലോയോളം സ്വർണാഭരണങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ച പൊലീസ് പ്രതികളുമായ അങ്ങോ്ട്ട് പോവുകയായിരുന്നു.
മുംബൈയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിലും സ്വർണ്ണാഭരണം എടുക്കാൻ വന്ന വിവരം അറിഞ്ഞ് ഗ്രാമത്തിലുള്ളവർ പ്രശനമുണ്ടാക്കുമെന്നുള്ളതിനാലും രാത്രിയിലാണ് അന്വേഷണ സംഘം അവിടെത്തിയത്. രാത്രി 1ം മണിക്ക് ആരംഭിച്ച് തിരച്ചിൽ പുലർച്ചെ അഞ്ച് മണിക്ക് അവസാനിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ അഞ്ച് വീടുകളിൽ നിന്നായി എട്ട് കിലോയിലധികം വരുന്ന സ്വർണ്ണാഭരങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ബാക്കിയുള്ള സ്വർണം മറ്റൊരു പ്രതിയായ പർവീൺ സിങ്ങിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്. കസബ സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ ശ്രീജേഷ്, ഡാൻസാഫ് അംഗങ്ങളായ എഎസ്ഐമാരായാ മുഹമ്മദ് ഷാഫി, സജി എം,എസ്സിപിഒമാരായ അഖിലേഷ്,ജോമോൻ സിപിഒ ജിനേഷ്,കസബ സ്റ്റേഷനിലെ എസ് സിപിഒമാരായ രതീഷ്,ശിവദാസൻ സി,രഞ്ജീഷ്,ഷറീന,സിപിഒ വിഷ്ണു തുടങ്ങിയവരും ഉണ്ടായിരുന്നു.