- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി എഴു നാൾ കണ്ണൂർ കൗമാരകലയുടെ ലോക തലസ്ഥാനം; കലയുടെ കൈവിളക്കുകൾ തെളിച്ച് സ്‌കൂൾ പ്രതിഭകൾ കണ്ണൂരിലേക്ക് ഒഴുകുന്നു; സ്‌കൂൾ യുവജനോൽസവത്തെ ഉൽസവമാക്കി മാറ്റാൻ ഉറച്ച് കണ്ണൂർ
കണ്ണൂർ : ഇനി ഏഴുനാൾ കൗമാരകലയുടെ തലസ്ഥാനമാകും കണ്ണൂർ. നദികളുടെ പേരിട്ട 20 വേദികളിലേക്കു മലയാളിയുടെ ശ്രദ്ധയെത്തും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കണ്ണൂർ ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട് നാലിനു പ്രധാനവേദിയായ പൊലീസ് മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 2.30ന് ഘോഷയാത്ര. ഉദ്ഘാടന ചടങ്ങിൽ ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാവും. 57 സംഗീതാധ്യാപകർ സ്വാഗതഗാനം ആലപിക്കും. നൂറോളം പ്രതിഭകൾ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരവുമുണ്ടാകും. 20 വേദികളിലായി 232 കലാ ഇനങ്ങൾ അരങ്ങേറുന്ന പ്രകൃതി സൗഹൃദ കലോത്സവത്തിനാണ് കണ്ണൂർ കണ്ണെഴുതി പൊട്ടുതൊട്ടത്. പകൽ രണ്ടരക്ക് സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയിൽ ഭിന്നലിംഗക്കാരും പങ്കാളികളാവുന്നുവെന്ന പ്രത്യേകതയുമുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വേദികളും വിധി കർത്താക്കളും കുട്ടികളും രക്ഷിതാക്കളും വിജിലൻസ് നിരീക്ഷണത്തിലാണ്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റിന്റെയും വിജിലൻസ് ഡയറക്ടറുടെ കിഴിലുള്ള റിസർച്ച് ആൻഡ് അനാല
കണ്ണൂർ : ഇനി ഏഴുനാൾ കൗമാരകലയുടെ തലസ്ഥാനമാകും കണ്ണൂർ. നദികളുടെ പേരിട്ട 20 വേദികളിലേക്കു മലയാളിയുടെ ശ്രദ്ധയെത്തും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കണ്ണൂർ ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട് നാലിനു പ്രധാനവേദിയായ പൊലീസ് മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. 2.30ന് ഘോഷയാത്ര.
ഉദ്ഘാടന ചടങ്ങിൽ ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാവും. 57 സംഗീതാധ്യാപകർ സ്വാഗതഗാനം ആലപിക്കും. നൂറോളം പ്രതിഭകൾ ഒരുക്കുന്ന ദൃശ്യാവിഷ്‌കാരവുമുണ്ടാകും. 20 വേദികളിലായി 232 കലാ ഇനങ്ങൾ അരങ്ങേറുന്ന പ്രകൃതി സൗഹൃദ കലോത്സവത്തിനാണ് കണ്ണൂർ കണ്ണെഴുതി പൊട്ടുതൊട്ടത്. പകൽ രണ്ടരക്ക് സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയിൽ ഭിന്നലിംഗക്കാരും പങ്കാളികളാവുന്നുവെന്ന പ്രത്യേകതയുമുണ്ട്.
മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വേദികളും വിധി കർത്താക്കളും കുട്ടികളും രക്ഷിതാക്കളും വിജിലൻസ് നിരീക്ഷണത്തിലാണ്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റിന്റെയും വിജിലൻസ് ഡയറക്ടറുടെ കിഴിലുള്ള റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെയും സംസ്ഥാന വിജിലൻസ് സെല്ലിന്റെയും സ്‌ക്വാഡുകൾ കലോത്സവ നടപടികൾ നിരീക്ഷിക്കും. സൈബർ സെല്ലിന്റെ സഹായവും ഏർപ്പെടുത്തും. വിധികർത്താക്കളുടെ താമസസ്ഥലവും ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരും നിരീക്ഷണ പരിധിയിലാണ്.
കലോൽസവത്തിൽ 232 ഇനങ്ങളിൽ 12,000 വിദ്യാർത്ഥികൾ മത്സരിക്കും. സമാപന സമ്മേളനം 22നു വൈകിട്ട് നാലിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എത്തിയവരെ പ്രധാന വേദിക്കു മുന്നിൽ ഐആർപിസി വൊളന്റിയർമാർ 10000 ദീപങ്ങൾ തെളിയിച്ചാണ് വരവേറ്റത്. കലോൽസ നടത്തിപ്പിനായി സർക്കാർ വകയിരുത്തിയത് 2.10 കോടിരൂപയാണ്.
നോട്ട് അസാധുവാക്കൽ കലോൽസവത്തേയും ചെറുതായി ബാധിച്ചിട്ടുണ്ട്. കലോൽസത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് 2000 രൂപയാണ് സമ്മാനം. 1600 രൂപ രണ്ടാംസ്ഥാനക്കാരനും 1200 രൂപ മൂന്നാംസ്ഥാനക്കാരനും ലഭിക്കും. 232 മത്സര ഇനങ്ങളുള്ളതിൽ ഒന്നാം സ്ഥാനക്കാർക്കുള്ള 4,64,000 രൂപയുൾപ്പെടെ 11 ലക്ഷം രൂപ സമ്മാനത്തിനായി മാത്രം കണ്ടെത്തണം. പങ്കെടുക്കുന്ന കുട്ടികളോടെല്ലാം ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് അക്കൗണ്ടില്ലെങ്കിൽ രക്ഷകർത്താവിന്റെ അക്കൗണ്ടിലേക്ക് സമ്മാനത്തുക കൈമാറും. ഇതിനു മാത്രമായി ഒരു പ്രത്യേക വിഭാഗവും രൂപീകരിച്ചിട്ടുണ്ട്.
കറൻസിയായി വിദ്യാഭ്യാസവകുപ്പിന്റെ കൈവശമുള്ളത് 33 ലക്ഷംരൂപമാത്രം. 20 കമ്മറ്റികൾക്കും വേണ്ട പണം ഡിഡിയുടെ അക്കൗണ്ടിലേക്ക് വിദ്യാഭ്യാസവകുപ്പ് കൈമാറിയിട്ടുണ്ട്. ഇതാണ് ഇത്തരമൊരു സാഹചര്യം ഒരുക്കുന്നത്. പ്രധാനവേദി ഒരുക്കുന്നത് 35,000 ചതുരശ്രഅടിയിലാണ്. 50,000 ചതുരശ്ര അടിയിലാണ് ഊട്ടുപുര. കഴിഞ്ഞവർഷത്തെക്കാൽ വലുത്. കഴിഞ്ഞ അഞ്ചുവർഷമായി കലോൽസവത്തിന് പന്തലൊരുക്കുന്ന താനൂർ സ്വദേശിയായ യു.പി. ഉസ്മാനാണ് ഇത്തവണയും പന്തലിന്റെമേൽനോട്ടം. 28.5 ലക്ഷംരൂപയ്ക്ക് 60 പണിക്കാരാണ് പന്തലൊരുക്കുന്നത്.