- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലൂർ പോക്സോ കേസ്: പെൺകുട്ടികൾ യുവാക്കൾക്ക് ഒപ്പം പോയത് മാതാപിതാക്കളെ കബളിപ്പിച്ച്; കുട്ടികളിൽ പീഡനത്തിന് ഇരയായത് ഒരാൾ മാത്രം; കേസിൽ കൂടുതൽ കുട്ടികൾ ഇരയായോ എന്ന് പരിശോധിക്കുന്നു; സ്‌കൂളുകൾ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: കലൂർ പോക്‌സോ കേസിൽ കൂടുതൽ കുട്ടികൾ ഇരയായോ എന്ന് പൊലീസ് പരിശോധിക്കുന്നു. സ്‌കൂളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് തീരുമാനം. കാറിനുള്ളിലുണ്ടായിരുന്ന പെൺകുട്ടികൾ മാതാപിതാക്കളെ കബളിപ്പിച്ചാണ് യുവാക്കൾക്കൊപ്പം പോയതെന്നും കുട്ടികളിൽ ഒരാൾ മാത്രമാണ് പീഡനത്തിനിരയായതെന്നും ഡിസിപി പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് കലൂരിൽ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിർത്താതെപോയ കാർ പീന്നീട് നാട്ടുകാർ പിടികൂടി നോർത്ത് പൊലീസിന് കൈമാറി. അപകടത്തിന് പിറകെ കാറിൽ നിന്നും യൂണിഫോമിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെയും മാറ്റുകയായിരുന്നു.
മറ്റ് രണ്ട് വാഹനങ്ങളിലും ഇടിച്ച് നിർത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ, കഞ്ചാവ് ബീഡി അടക്കം കണ്ടെത്തുന്നത്. കാറിൽ ഉണ്ടായിരുന്ന പെൺകുട്ടികളെ ചോദ്യം ചെയ്തതോടെയാണ് യുവാക്കൾ തങ്ങളെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായി മൊഴി നൽകിയത്. പെൺകുട്ടികളിൽ ഒരാളുടെ വീട്ടിൽവച്ചായിരുന്നു എംഡിഎംഎ, എൽഎസ്ഡി അടക്കം ഉപയോഗിച്ചത്.
ഇതിനുശേഷം കാറിൽ അമിതവേഗതയിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ എരൂർ സ്വേദശി ജിത്തു, തൃപ്പൂണിത്തുറ സ്വദേശി സോണി സെബാസ്റ്റ്യൻ എന്നിവരുടെ അറസ്റ്റ് നോർത്ത്് പൊലീസ് രേഖപ്പെടുത്തി. നിലവിൽ റിമാൻഡിലുള്ള പ്രതികൾ മയക്കുമരുന്ന് വിൽപ്പനയിൽ പങ്കാളികളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് സൗജന്യമായി മയക്കുമരുന്ന് നൽകി മയക്കുമരുന്ന് വിൽപ്പന റാക്കറ്റിൽ പങ്കാളികളാക്കാൻ ആയിരുന്നു പ്രതികളുടെ നീക്കമെന്നാണ് പൊലീസ് സംശയിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കലൂർ പാവക്കുളം ക്ഷേത്രത്തിനു സമീപത്തു വച്ച് ഗുഡ്സ് ഓട്ടോറിക്ഷ, ഇലക്ട്രിക് സ്‌കൂട്ടർ, ഉന്തുവണ്ടി എന്നിവ ഇടിച്ചു തെറിപ്പിച്ചു പാഞ്ഞത്. കലൂർ ദേശാഭിമാനി ജങ്ഷനിൽ വച്ചു പൊലീസും നാട്ടുകാരും വാഹനം തടഞ്ഞു പ്രതികളെ പിടികൂടി. അപകടത്തിൽ ഉന്തുവണ്ടിയുമായി പോകുകയായിരുന്ന മാലിന്യശേഖരണ തൊഴിലാളി കടവന്ത്ര ഗാന്ധിനഗർ ഉദയ കോളനി നിവാസി വിജയൻ(40) ആണ് മരിച്ചത്. സ്‌കൂട്ടർ യാത്രക്കാരൻ പരുക്കേറ്റ് ചികിത്സയിലാണ്. കാറിൽ യാത്ര ചെയ്ത യുവാക്കൾ മദ്യപിച്ചിരുന്നില്ല എന്നതിനാൽ മനഃപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. എന്നാൽ കാറിൽ നിന്നും വാഹനത്തിൽ നിന്നു കഞ്ചാവ് ബീഡി ഉൾപ്പടെയുള്ള ലഹരികൾ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിലാണ് കാറിൽ രണ്ടു യൂണിഫോം ധരിച്ച പെൺകുട്ടികൾ ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്.
തുടർന്ന് പൊലീസ് പ്രതികളെ ചോദ്യം ചെയ്തതോടെ പെൺകുട്ടികളെ കണ്ടെത്തി. ഇവരെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയിുന്നത്. കഴിഞ്ഞ മൂന്നുമാസമായി പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെ പ്രതികൾക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാ കേസിനു പുറമേ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടികൾക്കു ലഹരി നൽകി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സമാന രീതിയിൽ വൻ മാഫിയ സംഘങ്ങൾ തന്നെ കൊച്ചിയിലുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ. പെൺകുട്ടികളെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലാക്കുകയും പിന്നീട് ലഹരി നൽകി ലൈംഗികമായി പീഡിപ്പിക്കുകയുമാണ് പ്രതികൾ ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ