- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദികൾ മത്സരച്ചൂടിന്റെ നിറവിൽ; കലോത്സവ നഗരിയിലേക്ക് കാണികളുടെ നിലയ്ക്കാത്ത പ്രാവാഹം; റവന്യൂ കലോത്സവത്തെ ആഘോഷമാക്കി മൂവാറ്റുപുഴ
മൂവാറ്റുപുഴ: വേദികൾ മത്സരച്ചൂടിന്റെ നിറവിൽ. കലോത്സവ നഗരിയിലേക്ക് കാണികളുടെ നിലയ്ക്കാത്ത പ്രാവാഹം. ഇന്നലെ ഇവിടെ ആരംഭിച്ച 30-മാത് റവന്യൂജില്ലാ സ്കൂൾ കലോത്സവം നഗരത്തെ താള-വാദ്യ-ലയങ്ങളുടെ സംഗമഭൂമിയാക്കി മാറ്റിക്കഴിഞ്ഞു. നഗരത്തെച്ചുറ്റി തയ്യാറാക്കിയിട്ടുള്ള 18 വേദികളിലായി 8000 ത്തോളം പ്രതിഭകളാണ് മികവ് തെളിയിക്കാൻ അങ്കംകുറിച്ചിരിക്കുന്നത്. പരിഷ്കരിച്ച മാന്വൽ പ്രകാരമായിരുന്നു ഇക്കുറി മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്.അതുകൊണ്ട് തന്നെ സാധാരണ വിരസമായി കടന്നുപോകാറുള്ള കലോത്സവത്തിന്റെ ആദ്യദിനം ഇക്കൂറി ഗ്ലാമർ മത്സര ഇനങ്ങളാൽ സമ്പുഷ്ടമായി. കലാമേളകളിലെ ആകർഷ മത്സര ഇനങ്ങളായ കുച്ചിപ്പുടിയും ഭരതനാട്യവുമൊക്കെ ഇന്നലെ അരങ്ങിലെത്തിയത് ആസ്വാദകരുടെ ഒഴുക്കിന് ആക്കംകൂട്ടി. മൂന്നാം വേദിയായ മേള ഓഡിറ്റോറിയത്തിലും അഞ്ചാം വേദിയായ വെള്ളൂർക്കുന്നം ക്ഷേത്രം മെയിൻ ഹാളിലുമാണ് ഇന്ന് പ്രധാന നൃത്ത ഇനങ്ങളിൽ മത്സരം നടക്കുന്നത്.മേള ഓഡിറ്റോറിയത്തിൽ എച്ച് എസ് എസ് വിഭാഗത്തിന്റെ ഭരതനാട്യമത്സരവും ക്ഷേത്രം മെയിൻ ഹാളിൽ എച്ച് എസ് എസ് വ
മൂവാറ്റുപുഴ: വേദികൾ മത്സരച്ചൂടിന്റെ നിറവിൽ. കലോത്സവ നഗരിയിലേക്ക് കാണികളുടെ നിലയ്ക്കാത്ത പ്രാവാഹം. ഇന്നലെ ഇവിടെ ആരംഭിച്ച 30-മാത് റവന്യൂജില്ലാ സ്കൂൾ കലോത്സവം നഗരത്തെ താള-വാദ്യ-ലയങ്ങളുടെ സംഗമഭൂമിയാക്കി മാറ്റിക്കഴിഞ്ഞു.
നഗരത്തെച്ചുറ്റി തയ്യാറാക്കിയിട്ടുള്ള 18 വേദികളിലായി 8000 ത്തോളം പ്രതിഭകളാണ് മികവ് തെളിയിക്കാൻ അങ്കംകുറിച്ചിരിക്കുന്നത്. പരിഷ്കരിച്ച മാന്വൽ പ്രകാരമായിരുന്നു ഇക്കുറി മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്.അതുകൊണ്ട് തന്നെ സാധാരണ വിരസമായി കടന്നുപോകാറുള്ള കലോത്സവത്തിന്റെ ആദ്യദിനം ഇക്കൂറി ഗ്ലാമർ മത്സര ഇനങ്ങളാൽ സമ്പുഷ്ടമായി.
കലാമേളകളിലെ ആകർഷ മത്സര ഇനങ്ങളായ കുച്ചിപ്പുടിയും ഭരതനാട്യവുമൊക്കെ ഇന്നലെ അരങ്ങിലെത്തിയത് ആസ്വാദകരുടെ ഒഴുക്കിന് ആക്കംകൂട്ടി. മൂന്നാം വേദിയായ മേള ഓഡിറ്റോറിയത്തിലും അഞ്ചാം വേദിയായ വെള്ളൂർക്കുന്നം ക്ഷേത്രം മെയിൻ ഹാളിലുമാണ് ഇന്ന് പ്രധാന നൃത്ത ഇനങ്ങളിൽ മത്സരം നടക്കുന്നത്.മേള ഓഡിറ്റോറിയത്തിൽ എച്ച് എസ് എസ് വിഭാഗത്തിന്റെ ഭരതനാട്യമത്സരവും ക്ഷേത്രം മെയിൻ ഹാളിൽ എച്ച് എസ് എസ് വിഭാഗം കുച്ചിപ്പുടി മത്സരവുമാണ് നടക്കുക.പത്താം വേദിയായ നിർമ്മല എച്ച് എസ് എസിലാണ് സംഘനൃത്തം അരങ്ങേറുന്നത്.
കോതമംഗലം പെരുമ്പാവൂർ വിദ്യാഭ്യാസ ജില്ലകളിലെ 12 സംഗീത അദ്ധ്യാപകതർ ചേർന്ന് ആലപിച്ച മൂവാറ്റുപുഴയുടെ ചരിത്ര -സാംസ്കാരിക പാരമ്പര്യത്തെ പരാമർശിച്ചുകൊണ്ടുള്ള സ്വാഗതഗാനം കെ എം ജോർജ്ജ് മെമോറിയൽ ടൗൺ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിനെ സംഗീത സാന്ദ്രമാക്കി. പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ സംഗീതാദ്ധ്യപകൻ പി സി രാജേഷാണ് ഗാനത്തിന്റെ വരികളും ഈണവും ചിട്ടപ്പെടുത്തിയത് .