- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സംഘത്തിലുള്ളത് 7 കുട്ടികൾ; അവർക്ക് വേണ്ടത് 5000 വാട്‌സ് ശബ്ദം; ഉള്ളത് ആയിരവും; ആദ്യ ദിനത്തിൽ പരാതികൾ ഉയർന്നെങ്കിലും കാര്യമാക്കാതെ അധികൃതർ; 'മഞ്ചാടി'യിൽ കാത്തിരുന്ന് വലയുന്നത് പാവം കുട്ടികളും; അലംഭാവത്തിന്റെ നേർചിത്രമായി നാടൻ പാട്ട് വേദി; തൃശൂരിലെ കലോത്സവത്തിന്റെ നിറം കെടുത്തുന്ന അനാസ്ഥയുടെ ഒരു കഥ ഇങ്ങനെ
തൃശൂർ: പാട്ടു പാടാനെത്തുന്നത് 7 കുട്ടികൾ. പാട്ട് പൊലിക്കണമെങ്കിൽ കുറഞ്ഞത് വേണ്ടത് 5000 വാട്‌സ് ശബ്ദ സംവിധാനം. ഒരുക്കിയത് 1000വും. കലോത്സവത്തിന്റെ നാടൻ പാട് വേദിയിൽ കേൾക്കുന്നത് പരാധീനതകൾ മാത്രം. ആദ്യ ദിവസം തന്നെ പരാതികൾ ഉയർന്നു. എന്നാൽ തിരുത്തലിന് ആരും തയ്യാറായില്ല. ഇതോടെ പരിപാടി മുടങ്ങി. കുട്ടികൾ കാത്തിരുന്നു. അങ്ങനെ വേദി പന്ത്രണ്ടായ മഞ്ചാടിക്ക് പറയാനുള്ള പരിഭവങ്ങളുടെ നാടൻ പാട്ട്. സബ് ജില്ലാ കലോത്സവത്തിൽ പോലും കുട്ടികൾക്ക് 3000 വാട്‌സിന്റെ ശബ്ദ സംവിധാനം കിട്ടി. ജില്ലയിൽ അതിലും മികച്ചതായിരുന്നു. ഇവിടെ ഏറെ മോശമായി. ആയിരം വാട്‌സിൽ പാടുക പ്രസായകരമാണെന്ന് കുട്ടികൾ പറയുന്നു. അങ്ങനെ മഞ്ചാടിയിലെ നാടൻ പാട്ട് വിവാദത്തിന്റേത് കൂടിയാകുന്നു. ആർക്കാണ് പിഴച്ചതെന്നതിൽ സംഘാടകർക്കും ഉത്തരമില്ല. രാവിലെ 9 മണിക്കാണ് മഞ്ചാടിയെന്ന വേദിയിൽ മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ പതിനൊന്നരയായിട്ടും ഒന്നും ആരംഭിച്ചില്ല. ശബ്ദ സംവിധാനത്തിന്റെ പിഴവ് പരിഹരിക്കാനുള്ള പ്രശ്‌നമാണ് ഇതിന് കാരണം. തുടച്ചയായ പന്ത്രണ്ടാം കലാകിര
തൃശൂർ: പാട്ടു പാടാനെത്തുന്നത് 7 കുട്ടികൾ. പാട്ട് പൊലിക്കണമെങ്കിൽ കുറഞ്ഞത് വേണ്ടത് 5000 വാട്‌സ് ശബ്ദ സംവിധാനം. ഒരുക്കിയത് 1000വും. കലോത്സവത്തിന്റെ നാടൻ പാട് വേദിയിൽ കേൾക്കുന്നത് പരാധീനതകൾ മാത്രം. ആദ്യ ദിവസം തന്നെ പരാതികൾ ഉയർന്നു. എന്നാൽ തിരുത്തലിന് ആരും തയ്യാറായില്ല. ഇതോടെ പരിപാടി മുടങ്ങി. കുട്ടികൾ കാത്തിരുന്നു. അങ്ങനെ വേദി പന്ത്രണ്ടായ മഞ്ചാടിക്ക് പറയാനുള്ള പരിഭവങ്ങളുടെ നാടൻ പാട്ട്.
സബ് ജില്ലാ കലോത്സവത്തിൽ പോലും കുട്ടികൾക്ക് 3000 വാട്‌സിന്റെ ശബ്ദ സംവിധാനം കിട്ടി. ജില്ലയിൽ അതിലും മികച്ചതായിരുന്നു. ഇവിടെ ഏറെ മോശമായി. ആയിരം വാട്‌സിൽ പാടുക പ്രസായകരമാണെന്ന് കുട്ടികൾ പറയുന്നു. അങ്ങനെ മഞ്ചാടിയിലെ നാടൻ പാട്ട് വിവാദത്തിന്റേത് കൂടിയാകുന്നു. ആർക്കാണ് പിഴച്ചതെന്നതിൽ സംഘാടകർക്കും ഉത്തരമില്ല.
രാവിലെ 9 മണിക്കാണ് മഞ്ചാടിയെന്ന വേദിയിൽ മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ പതിനൊന്നരയായിട്ടും ഒന്നും ആരംഭിച്ചില്ല. ശബ്ദ സംവിധാനത്തിന്റെ പിഴവ് പരിഹരിക്കാനുള്ള പ്രശ്‌നമാണ് ഇതിന് കാരണം. തുടച്ചയായ പന്ത്രണ്ടാം കലാകിരീടം ലക്ഷ്യമിട്ട് തൃശ്ശരിലെത്തിയ കോഴിക്കോട് കുതിപ്പ് തുടരുകയാണ്. അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിന് കൊടിയിറങ്ങിയപ്പോൾ 195 പോയിന്റുമായി ഒറ്റയ്ക്ക് ലീഡ് പിടിച്ചുകഴിഞ്ഞു കോഴിക്കോട്. ആദ്യ ദിനം തുടക്കം മുതൽ തന്നെ ലീഡ് ചെയ്തിരുന്ന പാലക്കാട് രണ്ടാം സ്ഥാനതുണ്ട്. ആതിഥേയരായ തൃശ്ശൂർ മൂന്നാം സ്ഥാനത്താണ്.
രണ്ടാം ദിവസത്തെ പരിപാടികൾ കാലത്ത് ഒൻപത് മണിക്ക് തന്നെ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഒൻപത് മണിക്ക് പ്രധാന വേദിയായ നീർമാതളത്തിൽ ഹൈസ്‌കൂൾ ആൺകുട്ടികളുടെ ഭരതനാട്യമാണ് ആദ്യ മത്സരയിനം. ലളിതഗാനം, ഓടക്കുഴൽ, നാടൻപാട്ട്, കഥാപ്രസംഗം, മാപ്പിളപ്പാട്ട്, വൃന്ദവാദ്യം, പഞ്ചവാദ്യം, പദ്യംചൊല്ലൽ, കൂടിയാട്ടം, എണ്ണച്ചായം, കഥകളി, ഉപന്യാസമത്സരം, കോൽക്കളി, ബാന്റ്‌മേളം എന്നിവയും കാലത്ത് ഒൻപത് മണിക്ക് തന്നെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എന്നാൽ പലതും വൈകി. അതിൽ നാടൻ പാട്ടിലാണ് ഗുരുതര വീഴ്ച ഉണ്ടായത്.
ഒന്നാം ദിനം ആദ്യമത്സരങ്ങൾ മുതൽ വൈകിയത് മത്സരാർഥികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. വേദി ഒന്നിൽ 11 മണിക്ക് ആരംഭിക്കേണ്ട മോഹിനിയാട്ടം രണ്ടു മണിക്കൂറിലേറെ വൈകിയാണ് തുടങ്ങിയത്. ആദ്യദിനത്തിലെ 54 ഇനങ്ങളിൽ ഇരുപതോളം ഇനങ്ങൾ അവസാനിക്കാനുണ്ട്. രാത്രി വൈകിയാകും പല മത്സരങ്ങളും അവസാനിക്കുക. തൃശൂരിൽ ആറു വർഷത്തിന് ശേഷം വിരുന്നെത്തിയ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാട്ടുകാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാവിലെ മുതൽ തന്നെ മിക്കവാറും മത്സരങ്ങൾ നിറഞ്ഞ വേദിയിലാണ് അവതരിപ്പിക്കുന്നത്.
ഹയർ സെക്കണ്ടറി മോഹിനിയാട്ടം, ഹയർ സെക്കൻഡറി പെൺകുട്ടികളുടെ ഭരതനാട്യം, ഹൈസ്‌കൂൾ ഒപ്പന, ഹൈസ്‌കൂൾ പെൺകുട്ടികളുടെ മോണോ ആക്ട് എന്നിവയായിരുന്നു ഇന്നത്തെ ആകർഷണ ഇനങ്ങൾ. വൈകിട്ടായതോടെ വടക്കേ നടയിലെ പ്രധാന വേദിയിലേക്ക് ജനങ്ങളുടെ വലിയ ഒഴുക്കാണുണ്ടായത്. രാത്രി വൈകിയും വേദികളിൽ തിരക്കൊഴിഞ്ഞില്ല.