- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ പൊലീസുകാരിയുടെ പൃഷ്ഠത്തിൽ കൈക്രിയ നടത്തി പാചകക്കാരൻ; കൈയോടെ പിടിച്ച് താരമായി പരാതിക്കാരിയും; പഴയിടത്തിന്റെ ജീവനക്കാരനെ കൈയോടെ ജയിലിലടച്ച് തൃശൂർ പൊലീസ്; കുറവിലങ്ങാട് ഒഴികയിൽ വിജയൻ കലോത്സവ വേദിയിൽ ചർച്ചയാകുന്നത് ഇങ്ങനെ
തൃശ്ശൂർ: യുവജനോത്സവ നഗരിയിൽ പൊലീസുകാരിക്ക് നേരെ ലൈംഗികാത്രിക്രം. യുവതിയായ വനിത കോൺസ്റ്റബിളിനെ അപമാനിച്ച പാചകശാല ജീവനക്കാരൻ റിമാന്റിൽ. പഴയിടം മോഹനൻ നമ്പൂതിരിയുടെ ജീവനക്കാരനാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ അക്വാട്ടേ കോംപ്ലക്‌സിനോട് ചേർന്നുള്ള സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന്റെ ഭക്ഷണ ശാലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിക്കാണ് ദുരനുഭമുണ്ടായത്.കുറവിലങ്ങാട് ഒഴികയിൽ വിജയ(58)നാണ് അറസ്റ്റിലായത്.മദ്യലഹരിയിൽ ഇയാൾ തന്റെ പൃഷ്ഠത്തിൽ കൈക്രിയ നടത്തുകയായിരുന്നെന്നാണ് പൊലീസുകാരി മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്. പാചകപ്പുരയിലെ ജീവനക്കാരനായ ഇയാളെ സംഭവം നടന്ന ഉടൻ പൊലീസുകാരി തന്നെ കയ്യോടെ പിടികൂടി.തുടർന്ന് മറ്റ് പൊലീസുകാരെത്തി ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റി.പൊതുസ്ഥലത്ത് മദ്യപിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
തൃശ്ശൂർ: യുവജനോത്സവ നഗരിയിൽ പൊലീസുകാരിക്ക് നേരെ ലൈംഗികാത്രിക്രം. യുവതിയായ വനിത കോൺസ്റ്റബിളിനെ അപമാനിച്ച പാചകശാല ജീവനക്കാരൻ റിമാന്റിൽ. പഴയിടം മോഹനൻ നമ്പൂതിരിയുടെ ജീവനക്കാരനാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെ അക്വാട്ടേ കോംപ്ലക്‌സിനോട് ചേർന്നുള്ള സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന്റെ ഭക്ഷണ ശാലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിക്കാണ് ദുരനുഭമുണ്ടായത്.കുറവിലങ്ങാട് ഒഴികയിൽ വിജയ(58)നാണ് അറസ്റ്റിലായത്.മദ്യലഹരിയിൽ ഇയാൾ തന്റെ പൃഷ്ഠത്തിൽ കൈക്രിയ നടത്തുകയായിരുന്നെന്നാണ് പൊലീസുകാരി മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
പാചകപ്പുരയിലെ ജീവനക്കാരനായ ഇയാളെ സംഭവം നടന്ന ഉടൻ പൊലീസുകാരി തന്നെ കയ്യോടെ പിടികൂടി.തുടർന്ന് മറ്റ് പൊലീസുകാരെത്തി ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റി.പൊതുസ്ഥലത്ത് മദ്യപിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.