- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലപ്പോഴൂം ബുദ്ധിമുട്ടുകൾ മൂലം ചില ഷോട്ടുകൾ നിരവധി തവണ റിഹേഴ്സൽ നടത്തിയിരുന്നു; ബാഗ്ലൂർ ഡെയ്സിൽ കൽപ്പന അഭിനയിച്ചത് ശാരീരിക പ്രശ്നങ്ങൾ കണക്കിലെടുക്കാതെ: അഞ്ജലി മോനോൻ പറയുന്നത് ഇങ്ങനെ
കൊച്ചി: അപ്രതീക്ഷിതമായാണ് കൽപ്പനയുടെ മരണമെത്തിയത്. മലയാളിയെ ഏറെ ദുഃഖത്തിലാക്കിയ വിടവാങ്ങൽ. ബാംഗ്ലൂർ ഡേയ്സ് സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ കൽപ്പന അസ്വസ്ഥ പ്രകടിപ്പിച്ചുരുന്നുവെന്ന് അഞ്ജലി മേനോൻ പങ്കുവെച്ചു. ചിത്രീകരണം തുടരുന്നതിനിടയിൽ കൽപ്പന വല്ലാതെ വിഷമിച്ചിരുന്നു. ഇടക്ക് ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ ചിത്രീകരണം തുടരുകയായിരുന്നു. പലപ്പോഴൂം ബുദ്ധിമുട്ടുകൾ മൂലം ചില ഷോട്ടുകൾ നിരവധി തവണ റിഹേഴ്സൽ നടത്തിയതിന് ശേഷമാണ് ചിത്രീകരിച്ചിരുന്നത്. നിവിൻ പോളി, ഫഹദ് ഫാസിൽ, പാർവതി, ദുൽഖർ സൽമാൻ തുടങ്ങിയവർക്കൊപ്പം ശക്തമായ കഥാപാത്രമായി കൽപ്പനയും ബാംഗ്ലൂർ ഡേയ്സ് സ ചിത്രത്തിൽ വേഷമിട്ടിരുന്നു. നിവിൻ പോളിയുടെ അമ്മ വേഷത്തിലാണ് കൽപ്പന ചിത്രത്തിൽ എത്തിയത്. ഈ ചിത്രത്തിന് ശേഷം ദൂൽഖറിനൊപ്പം ചാർലിയിലും കൽപ്പന വേഷമിട്ടിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു കൽപന വിടവാങ്ങിയത്.
കൊച്ചി: അപ്രതീക്ഷിതമായാണ് കൽപ്പനയുടെ മരണമെത്തിയത്. മലയാളിയെ ഏറെ ദുഃഖത്തിലാക്കിയ വിടവാങ്ങൽ. ബാംഗ്ലൂർ ഡേയ്സ് സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ കൽപ്പന അസ്വസ്ഥ പ്രകടിപ്പിച്ചുരുന്നുവെന്ന് അഞ്ജലി മേനോൻ പങ്കുവെച്ചു.
ചിത്രീകരണം തുടരുന്നതിനിടയിൽ കൽപ്പന വല്ലാതെ വിഷമിച്ചിരുന്നു. ഇടക്ക് ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും കണക്കിലെടുക്കാതെ ചിത്രീകരണം തുടരുകയായിരുന്നു. പലപ്പോഴൂം ബുദ്ധിമുട്ടുകൾ മൂലം ചില ഷോട്ടുകൾ നിരവധി തവണ റിഹേഴ്സൽ നടത്തിയതിന് ശേഷമാണ് ചിത്രീകരിച്ചിരുന്നത്.
നിവിൻ പോളി, ഫഹദ് ഫാസിൽ, പാർവതി, ദുൽഖർ സൽമാൻ തുടങ്ങിയവർക്കൊപ്പം ശക്തമായ കഥാപാത്രമായി കൽപ്പനയും ബാംഗ്ലൂർ ഡേയ്സ് സ ചിത്രത്തിൽ വേഷമിട്ടിരുന്നു. നിവിൻ പോളിയുടെ അമ്മ വേഷത്തിലാണ് കൽപ്പന ചിത്രത്തിൽ എത്തിയത്. ഈ ചിത്രത്തിന് ശേഷം ദൂൽഖറിനൊപ്പം ചാർലിയിലും കൽപ്പന വേഷമിട്ടിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു കൽപന വിടവാങ്ങിയത്.