- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽപ്പന മരിച്ച ദിവസം ഒന്നുമറിയാതെ ശ്രീമയി സ്‌കൂളിൽ പോയി; അമ്മ മരിച്ചപ്പോൾ പ്ലസ് ടു സർട്ടിഫിക്കറ്റിൽ പേരന്റിന്റെ ഒപ്പിടാൻ ചിഞ്ചി വിളിച്ചത് ആശയെ; കൽപ്പന മരിച്ചതിന്റെ നൊമ്പരം നിറഞ്ഞ നിമിഷങ്ങൾ പങ്കുവെച്ച് മനോജ് കെ ജയൻ
മുൻ ഭാര്യാ സഹോദരിയാണ് കൽപ്പനയെങ്കിലും മനോജ് കെ ജയന് സ്വന്തം ചേച്ചി തന്നെയായിരുന്നു കൽപ്പന. അതുകൊണ്ട് കൽപ്പനയുടെ മരണവും തെല്ല് വിഷമമല്ല മനോജ് കെ ജയന് സമ്മാനിച്ചത്. കൽപ്പന മരിച്ച ദിവസം മകൾ ശ്രീമയി ഇതൊന്നും അറിയാതെ സ്‌കൂളിൽ പോയി. കൽപ്പന മരിച്ച വിവരം അറിഞ്ഞ സ്‌കൂൾ അധികൃതരാണ് കുട്ടിയെ വീട്ടിലേക്ക് വിടട്ടെ എന്ന് ചോദിച്ചത്. മനോജ് കെ ജയന്റെ ഭാര്യ ആശയെ വിളിച്ചാണ് ശ്രീമയിയെ വീട്ടിലേക്ക് വിടട്ടേ എന്ന് ടീച്ചർ ചോദിച്ചതെന്നും മനോജ് കെ ജയൻ പറയുന്നു. ആശയും ശ്രീമയിയും തമ്മിൽ നല്ല സ്‌നേഹമാണ്. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണു മനോജ് കെ ജയൻ ഇതു പറഞ്ഞത്. ശ്രീമയിയും മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ശ്രീമയി എന്ന ചിഞ്ചിക്ക് ഉർവശിയുടെ സ്വഭാവമാണെന്നും മനോജ് കെ ജയൻ പറയുന്നു. 'ആരുമായും വലിയ കമ്പനിക്കൊന്നും പോകില്ല. കൽപന മരിച്ച ദിവസം ഇതൊന്നുമറിയാതെ ചിഞ്ചി സ്‌കൂളിലേക്ക് പോയിരുന്നു. 'മോളെ വീട്ടിലേക്ക് വിടട്ടേ' എന്നുചോദിച്ച് ടീച്ചർ ആശയെയാണ് വിളിച്ചത്. കൽപനയുടെ മൃതദേഹം ഹൈദരാ
മുൻ ഭാര്യാ സഹോദരിയാണ് കൽപ്പനയെങ്കിലും മനോജ് കെ ജയന് സ്വന്തം ചേച്ചി തന്നെയായിരുന്നു കൽപ്പന. അതുകൊണ്ട് കൽപ്പനയുടെ മരണവും തെല്ല് വിഷമമല്ല മനോജ് കെ ജയന് സമ്മാനിച്ചത്. കൽപ്പന മരിച്ച ദിവസം മകൾ ശ്രീമയി ഇതൊന്നും അറിയാതെ സ്‌കൂളിൽ പോയി. കൽപ്പന മരിച്ച വിവരം അറിഞ്ഞ സ്‌കൂൾ അധികൃതരാണ് കുട്ടിയെ വീട്ടിലേക്ക് വിടട്ടെ എന്ന് ചോദിച്ചത്.
മനോജ് കെ ജയന്റെ ഭാര്യ ആശയെ വിളിച്ചാണ് ശ്രീമയിയെ വീട്ടിലേക്ക് വിടട്ടേ എന്ന് ടീച്ചർ ചോദിച്ചതെന്നും മനോജ് കെ ജയൻ പറയുന്നു. ആശയും ശ്രീമയിയും തമ്മിൽ നല്ല സ്‌നേഹമാണ്. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണു മനോജ് കെ ജയൻ ഇതു പറഞ്ഞത്. ശ്രീമയിയും മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ശ്രീമയി എന്ന ചിഞ്ചിക്ക് ഉർവശിയുടെ സ്വഭാവമാണെന്നും മനോജ് കെ ജയൻ പറയുന്നു.
'ആരുമായും വലിയ കമ്പനിക്കൊന്നും പോകില്ല. കൽപന മരിച്ച ദിവസം ഇതൊന്നുമറിയാതെ ചിഞ്ചി സ്‌കൂളിലേക്ക് പോയിരുന്നു. 'മോളെ വീട്ടിലേക്ക് വിടട്ടേ' എന്നുചോദിച്ച് ടീച്ചർ ആശയെയാണ് വിളിച്ചത്. കൽപനയുടെ മൃതദേഹം ഹൈദരാബാദിൽ നിന്നു കൊണ്ടുവന്നപ്പോൾ 'പബ്ലിക്കിനു മുന്നിൽ കരയാൻ ഇഷ്ടമില്ല, ഒരു റൂമിൽ വച്ച് അമ്മയെ കാണണം' എന്നവൾ ആശയോടു പറഞ്ഞു. ആശയും ചിഞ്ചിയും മാത്രമേ ആ മുറിയിൽ കയറിയുള്ളൂ. അപ്പോഴാണ് ചിഞ്ചി കരഞ്ഞത്.
ഇവിടെ പ്ലസ്ടുവിന്റെ സർട്ടിഫിക്കറ്റിൽ പേരന്റിന്റെ ഒപ്പു വേണം. കല ചേച്ചി പുറത്തായതിനാൽ ചിഞ്ചി ആശയോടു വിളിച്ചു ചോദിച്ചു, 'എന്റെ അമ്മയുടെ സ്ഥാനത്തു നിന്ന് ഒപ്പിടാമോ.' 'എനിക്ക് മൂന്നു പെൺമക്കളാണ്' എന്നുപറഞ്ഞ് ആശ കരഞ്ഞു. ആശയുടെ ആദ്യ വിവാഹത്തിലെ മോൾ യുകെയിലാണ്. അവിടെ പത്താംക്ലാസിലാണ് ശ്രീയ. അവളെക്കുറിച്ചു മാത്രമേ ആശയ്ക്ക് സങ്കടമുള്ളൂ. വർഷത്തിൽ രണ്ടു പ്രാവശ്യം ആശ അങ്ങോട്ടുപോയി മോളെ കാണും.'' മനോജ് കെ. ജയൻ പറയുന്നു.