ന്യൂഡൽഹി: രാജ്യസഭാംഗവും ബിജു ജനതാദൾ വൈസ് പ്രസിഡന്റുമായ കൽപതരു ദാസ് (67) അന്തരിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ശനിയാഴ്ച ആയിരുന്നു അന്ത്യം. അർബുദ രോഗബാധിതനായി ഏറെനാളായി ദാസ് ചികിത്സയിലായിരുന്നു. ഞായറാഴ്ച മൃതദേഹം ഒഡീഷയിലേക്ക് കൊണ്ടുപോകും. ജയ്പുരിലെ അദ്ദേഹത്തിന്റെ ജന്മദേശമായ ബോതാകാ ഗ്രാമത്തിൽ അന്ത്യകർമ്മങ്ങൾ നടക്കും.