- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. കൽപറ്റ ബാലകൃഷ്ണൻ അന്തരിച്ചു; അന്ത്യം 75മത്തെ വയസ്സിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
തൃശൂർ: എഴുത്തുകാരനും അദ്ധ്യാപകനും കേരള കലാമണ്ഡലം മുൻ സെക്രട്ടറിയുമായ ഡോ. കൽപറ്റ ബാലകൃഷ്ണൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ അയ്യന്തോൾ മൈത്രി പാർക്കിലായിരുന്നു താമസം. ഭാര്യ: ഡോ. കെ.സരസ്വതി. മക്കൾ: ജയസൂര്യ, കശ്യപ്, അപർണ.
എഫ്എം കവിതകൾ, അകൽച്ച, അകംപൊരുൾ പുറംപൊരുൾ, ഗിൽഗമേഷ്, ചൂളിമല, പൂവുകളോട് പറയരുത്, രാമവാര്യരുടെ ഓർമപ്പുസ്തകം (നോവലുകൾ), അപ്പോളോയുടെ വീണ, കാലഘട്ടം എന്നിവയാണു പ്രധാന കൃതികൾ. മലമുകളിലെ ദൈവം, ശക്തൻ തമ്പുരാൻ എന്നീ സിനിമകളുട തിരക്കഥാകൃത്താണ്. കെ.കരുണാകരന്റെ നിയമസഭാ പ്രസംഗങ്ങൾ എഡിറ്റ് ചെയ്തു.
1999ൽ കേരളവർമ കോളജിൽനിന്നു വകുപ്പു മേധാവിയായി വിരമിച്ചു. കൊച്ചി, കാലിക്കറ്റ് സർവകലാശാല സെനറ്റ്, കാലിക്കറ്റ് സർവകലാശാല മലയാള ബിരുദാനന്തര ബോർഡ്, മൈസൂർ സർവകലാശാല മലയാളം ബോർഡ് എന്നിവയിൽ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ അംഗമായിരുന്നു.