- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞെളിഞ്ഞിരിക്കാനല്ല, ഒന്നു നടുനിവർത്താൻ'..; കല്യാൺ സാരീസിലെ വനിതാ ജീവനക്കാരുടെ ഇരിക്കൽ സമരത്തിന് പിന്തുണയുമായി കൊച്ചിയിൽ പ്രതിഷേധ കൂട്ടായ്മ; സമരം കൂടുതൽ ഷോറൂമുകൾക്ക് മുൻപിലേക്ക് വ്യാപിക്കുന്നു
കൊച്ചി: 'ഞെളിഞ്ഞിരിക്കാനല്ല, ഒന്നു നടുനിവർത്താൻ, അവർക്കൊരു കസേര നൽകൂ.. ടെക്‌സ്‌റ്റെയിൽ മേഖലയിലെ തൊഴിൽ ചൂഷണത്തിനും അവകാശ ലംഘനങ്ങൾക്കും അന്യായമായ സ്ഥലംമാറ്റങ്ങൾക്കുമെതിരെ കല്യാൺ സാരീസിലെ വനിതാ ജീവനക്കാർ നടത്തുന്ന സമരത്തിന് വിവിധ ഭാഘങ്ങളിൽ നിന്നു പിന്തുണ ഉയരുന്നു. തൃശ്ശൂരിലെ കല്യാൺ സാരീസിലെ സമരത്തിന് പിന്നാലെ എറണാകുളം കല്യാൺ സാ
കൊച്ചി: 'ഞെളിഞ്ഞിരിക്കാനല്ല, ഒന്നു നടുനിവർത്താൻ, അവർക്കൊരു കസേര നൽകൂ.. ടെക്‌സ്‌റ്റെയിൽ മേഖലയിലെ തൊഴിൽ ചൂഷണത്തിനും അവകാശ ലംഘനങ്ങൾക്കും അന്യായമായ സ്ഥലംമാറ്റങ്ങൾക്കുമെതിരെ കല്യാൺ സാരീസിലെ വനിതാ ജീവനക്കാർ നടത്തുന്ന സമരത്തിന് വിവിധ ഭാഘങ്ങളിൽ നിന്നു പിന്തുണ ഉയരുന്നു. തൃശ്ശൂരിലെ കല്യാൺ സാരീസിലെ സമരത്തിന് പിന്നാലെ എറണാകുളം കല്യാൺ സാരീസിന് മുന്നിലും ഇന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിക്കൽ സമരത്തിന് പിന്തുണയുമായി ആളുകൾ എത്തിയത്.
അതേസമയം തൊഴിലാളി സംഘടനാ പ്രവർത്തനത്തെ അന്യായമായ സ്ഥലംമാറ്റത്തിനെതിരെ തൃശ്ശൂർ ഷോറൂമിന് മുന്നിൽ ജീവനക്കാർ നടത്തുന്ന സമരം 56 ദിവസം പിന്നിട്ടു. അന്യായമായി സ്ഥലംമാറ്റിയ നടപടിക്കെതിരെയാണ് കല്യാൺ സാരീസിലെ വനിതാ ജീവനക്കാർ സമരത്തിന് ഇറങ്ങിയത്. ഒരുഘട്ടത്തിൽ ഒത്തുതീർപ്പിന്റെ വരെ വക്കിലെത്തിയെങ്കിലും മാനേജ്‌മെന്റിന്റെ പിടിവാശികൊണ്ട് ചർച്ചകൾ അലസുകയായിരുന്നു. ഇതോടെ കൂടുതൽ സംഘടനകൾ ഇരുപ്പുസമരത്തിന് പിന്തുണയുമായി എത്തി. ഇതിന്റെ ഭാഗമായാണ് സോഷ്യൽ മീഡിയയുടെ സഹായത്തോടെ മറ്റ് കല്യാൺ സാരീസിന്റെ ഷോറൂമുകളിലേക്കും സമരം വ്യാപിപ്പിക്കുന്നത്.
ഇന്ന് കൊച്ചി കല്യാൺ സാരീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായമയിൽ നിരവധി പേർ പങ്കെടുത്തു. ഇരിക്കൽ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. മാനേജ്‌മെന്റ് പിടിവാശി ഒഴിവാക്കി തൃശ്ശൂരിലെ ജീവനക്കാർക്ക് അനുകൂലമായ തീരുമാനം കൈക്കൊള്ളണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സമരത്തിന് ഐക്യദാർഢ്യവുമായി സൈബർ ലോകം രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇരിക്കൽ സമരം മുഖ്യാധാരാ മാദ്ധ്യമങ്ങൾ പുലർത്തുന്ന അവഗണനക്കെതിരെ സോഷ്യൽ മീഡിയയിൽ കമന്റ് സമരവും അരങ്ങേറിയിരുന്നു.
പത്ത് മണിക്കൂർ നീളുന്ന തങ്ങളുടെ ജോലി സമയത്തിനിടെ ഇരിക്കാനുള്ള അവസരം നിഷേധിച്ചതിനെ തുടർന്നാണ് കല്യാണിലെ വനിതാ തൊഴിലാളികൾ സമരം ആരംഭിച്ചത്. പിന്നീട് വിവിധ പ്രതികാര നടപടികളാണ് തൊഴിലാളികൾക്കെതിരെ മാനേജ്‌മെന്റ് സ്വീകരിച്ചത്. സമരം ചെയ്ത ജീവനക്കാരെു തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇരിക്കൽ സമരം തുടങ്ങിയത്. ഫെബ്രുവരി 12 കല്യാണിലെ പോരാളികളായ സ്ത്രീകളോടുള്ള ഐക്യദാർഢ്യദിനമായി സോഷ്യൽ മീഡിയ ആചരിച്ചത്.