- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ല്യാൺ സാരീസിലെ വനിത തൊഴിലാളികളുടെ ഇരിക്കൽ സമരത്തിന് പിന്തുണ വർദ്ധിക്കുന്നു; സമരത്തിന് പിന്തുണയുമായി വിടി ബൽറാമും സിപിഐ എംഎൽഎമാരും: 86 ദിവസം പിന്നിട്ട സമരത്തോട് മുഖംതിരിച്ച് ടെക്സ്റ്റെയിൽ മുതലാളിയുടെ ധാർഷ്ട്യം
തൃശ്ശൂർ: മുഖ്യധാര മാദ്ധ്യമങ്ങൾ മുക്കിയ കല്ല്യാൺ സാരീസിലെ വനിത തൊഴിലാളികളുടെ ഇരിക്കൽ സമരം കൂടുതൽ ശക്തമാകുന്നു. സംഘടന പ്രവർത്തനം നടത്താൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി 6 സ്ത്രീ തോഴിലാളികളെയാണ് നിയമ വിരുദ്ദമായി കല്ല്യാൺ മാനേജ്‌മെന്റ് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഇത് അംഗീകരിക്കാൻ കഴിയതെ വന്ന
തൃശ്ശൂർ: മുഖ്യധാര മാദ്ധ്യമങ്ങൾ മുക്കിയ കല്ല്യാൺ സാരീസിലെ വനിത തൊഴിലാളികളുടെ ഇരിക്കൽ സമരം കൂടുതൽ ശക്തമാകുന്നു. സംഘടന പ്രവർത്തനം നടത്താൻ ശ്രമിച്ചു എന്ന കുറ്റം ചാർത്തി 6 സ്ത്രീ തോഴിലാളികളെയാണ് നിയമ വിരുദ്ദമായി കല്ല്യാൺ മാനേജ്‌മെന്റ് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഇത് അംഗീകരിക്കാൻ കഴിയതെ വന്നതോടെയാണ് അസംഘടിത മേഖല തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ കല്യാണിന് മുൻപിൽ കുടിൽ കെട്ടി സമരം തുടങ്ങിയത്.
86 നാൾ പിന്നിട്ട സമരത്തോട് അനുകൂല സമീപനം സ്വീകരിക്കാത്ത മാനേജ്‌മെന്റിന്റെ നിലപാടിനെതിരെ 15 ദിവസമായി സ്ത്രീ തൊഴിലാളികൾ ഉപവാസ സമരത്തിലുമാണ്. നിരവധി സംഘടനകളാണ് ദിവസംതോറും ഇരിക്കൽ സമരമെന്ന പുതിയ സമരായുധത്തിന് പിന്തുണയുമായി പന്തലിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. അതേ സമയം ഇരിക്കൽ സമരത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ കല്യാണിന് മുൻപിലേക്ക് എത്തി തുടങ്ങി.വളരെ ന്യായമായ ഒരു ആവശ്യം ഉന്നയിച്ചു കൊണ്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്. എന്ന് വി ടി ബൽറാം എം എൽ എ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇത് കേവലം കല്ല്യാണിലെ മാത്രം പ്രശ്‌നമല്ല .പൊതുവെ ടെക്സ്റ്റയിൽ മേഖലയിൽ സ്ത്രീ തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്‌നമാണ്.ഇക്കാര്യത്തിൽ കുറേ കൂടി സാമൂഹ്യ ജാഗ്രത ഉയർന്ന് വരേണ്ടതുണ്ട്.നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇടപെടാൻ ഗവണ്മെന്റ് ശ്രമിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.ചില പരിമിതികൾ നിയമത്തിലുള്ളതുകൊണ്ടാണ് പ്രശ്‌നം ഇപ്പോഴും ഇതുപോലെ തുടരുന്നത്.കൾക്ടറും ലേബർ ഓഫീസറും ഇടപെട്ടപ്പോഴും നിയമത്തിലെ ചില നൂലാമാലകൾ പറഞ്ഞാണ് മാനേജ്‌മെന്റ് ഒഴിഞ്ഞ് മാറിയിരുന്നത്.ബൽറാം പറയുന്നു.ഇക്കാര്യത്തിൽ സർക്കാർ വകുപ്പുകൾക്ക് കൂടുതൽ ഇടപെടാൻ ആവശ്യമായ തരത്തിൽ നിയമ നിർമ്മാണം നടത്തേണ്ടതുണ്ടെന്നും ബൽറാം വ്യക്തമാക്കി.താൻ സമര പന്തൽ സന്ദർശിച്ച് തൊഴിലാളികൾക്ക് പൂർണ്ണ ഐക്യദാർട്യം പ്രഖ്യാപിച്ചിരുന്നു.വിഷയം നിയമസഭയിൽ ഉന്നയിക്കാൻ സബ്മിഷനായി അവസരം തേടുകയും ചെയ്തു.
പക്ഷെ സഭയിലെ മുതിർന്ന അംഗം എന്ന നിലയിൽ പ്രതിപക്ഷ നേതാവ് പിന്നീട് സബ്മിഷൻ അവതരിപ്പിക്കുകയാണ് ചെയ്തത്.ഇരിക്കൽ സമരത്തിന് ഇനിയും തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും .കല്ല്യാൺ മനേജ്‌മെന്റുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ അവസരം ലഭിക്കുകയാണെങ്കിൽ അതും പ്രയോജനപ്പെടുത്തുമെന്നും വി ടി ബൽറാം എം എൽ എ കൂട്ടിച്ചേർത്തു.തൊഴിലാളികളുടെ താല്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ച് കൊടുള്ള ഇടപെടലായിരിക്കും തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുയെന്നും അദ്ദേഹം പറഞ്ഞു.ബൽറാമിനെ കൂടാതെ വി എസ് സുനിൽ കുമാർ എം എൽ എയും ഗീത ഗോപി എം എൽ എയും സമര പന്തലിലെത്തി തൊഴിലാളികൾക്ക് അനുഭാവമറിയിച്ചിരുന്നു.
കഠിനമായ ചൂടിലും ഉപവാസം തുടരുന്ന തൊഴിലാളികൾക്ക് ചെറുതായെങ്കിലും ആശ്വാസമായി എ എം ടി യു ഉന്നയിക്കുന്ന ചില ആവശ്യങ്ങൾ തൊഴിൽ വകുപ്പ് അംഗീകരിച്ച് നടപ്പാക്കാൻ ഉത്തരവായിട്ടുണ്ട്.എല്ലാ ടെക്സ്റ്റയിൽ സ്ഥാപനങ്ങളിലും സ്ത്രീ തൊഴിലാളികളുടെ ജോലിസമയം രാത്രി ഏഴ് മണി വരെയാക്കി നിജപ്പെടുത്തിയത് കല്ല്യാൺ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടപ്പാക്കിയത് സമരത്തിന്റെ വിജയമായാണ് കണക്കാക്കുന്നത്. സമരത്തെ തുടർന്ന് കല്ല്യാൺ സാരീസിൽ തൊഴിലാളികൾക്ക് ഇരിക്കാൻ കസേര അനുവദിച്ചിരുന്നു.സംസ്ഥനത്താകെ മുഴുവൻ ടെക്സ്റ്റയിൽ ഷോറൂമുകളിൽ മിനിമം ശമ്പളം നടപ്പാക്കാനും തൊഴിൽ വകുപ്പ് തയ്യാറായിട്ടുണ്ട്.
തൃശ്ശുരിൽ തന്നെ തങ്ങളെ ജോലിയിൽ പ്രവേശിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടിലെന്ന നിലപാടിലാണ് തൊഴിലാളികൾ.നേരത്തെ തൃശുരിലെ തുടങ്ങാനിരിക്കുന്ന കല്ല്യാണിന്റെ ഗോഡൗൺ ഷോറൂമിലേക്ക് മാറ്റി സമരം തീർക്കാൻ ഉള്ള മാനെജ്‌മെന്റ് ശ്രമം തൊഴിലാളികൾ നിരസിച്ചിരുന്നു.കരാറിലെ അവ്യക്തത കാരണമായിരുന്നു ഇത്. പുതിയ സാഹചര്യത്തിൽ ചില ഒത്ത് തീർപ്പ് ഫോർമുല രൂപപ്പെട്ട് വന്നതായും സൂചനയുണ്ട്.സി ഐടി യു ,എ ഐ ടി യു സി തുടങ്ങിയ സംഘടനകളുടെ പിന്തുണയും ഇപ്പോൾ സമരത്തിനൂണ്ട് മനേജ്‌മെന്റ് ഇനിയും വഴങ്ങിയില്ലെങ്കിൽ സ്ഥാപനം ഉപരോധിക്കുന്നതുൾപ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.
ഐ എൻ ടി യു സി ഉൾപ്പെടെ സമരത്തിന് പിന്തുണ നല്കുമ്പോൾ ബി എം എസ് മാത്രമാണ് ഇപ്പോഴും ജനകീയ പോരാട്ടത്തോട് മുഖം തിരിക്കുന്നത്.മുഖ്യധാര മാദ്ധ്യമങ്ങൾ തങ്ങളുടെ പരസ്യ ദാതാവിനായി വാർത്തകൾ ഒഴിവാക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഇരിക്കൽ സമരം ന്യൂജനറേഷൻ ഏറ്റെടുത്തിരിക്കുകയാണ്. സമരത്തിന് പിന്തുണ അറിയിച്ച് തൊഴിലാളികൾക്കൊപ്പം ഒരു ദിവസം ഫേയ്‌സ്ബുക്ക് കൂട്ടായ്മയും ഇരുന്നിരുന്നു,.ഇവർക്കായി സ്വരൂപിച്ച തുകയും ഫേയ്‌സ് ബുക്ക് കൂട്ടായ്മയുടെ പേരിൽ കൈമാറി. എന്തായാലും വരും ദിവസങ്ങളിൽ ഇരിക്കൽ സമരം അതിന്റെ വേറിട്ട രൂപത്തിലേക്ക് നീങ്ങുമെന്നുറപ്പാണ്.