- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പു ചേട്ടന് ലാൽ അങ്കിളിന്റെ ജീൻ തന്നെ;ഒരു പ്രാവശ്യം കേൾക്കുമ്പോൾ തന്നെ ഡയലോഗെല്ലാം മനഃപാഠമാക്കും; അച്ഛന്റെ മുന്നിൽ അഭിനയിക്കുന്നതിന് പേടിയുണ്ടായിരുന്നു; അച്ഛനും എന്നെപോലെതന്നെ നേർവസ് ആയിരുന്നു; മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായി കല്യാണി പ്രിയദർശൻ
സിനിമയിലൂടെ മലയാളികളുടെ മനം കവർന്നെടുത്ത രണ്ട് പേരാണ് മോഹൻലാലും സംവിധായകൻ പ്രിയദർശനും. രണ്ട് പേരും ചേർന്നപ്പോൾ മികച്ച സിനിമകളാണ് സംഭവിച്ചത്. സാധാരണ സംഭവിക്കാറുള്ളത് പോലെ രണ്ട് പേരുടെയും മക്കളും സിനിമയുടെ വഴിയിലേക്കാണ് എത്തിയത്. പ്രണവ് മോഹൻലാൽ ആദിയെന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയപ്പോൾ പ്രിയദർശന്റെ മകൾ കല്യാണിയുടെ അരങ്ങേറ്റം തെലുങ്ക് സിനിമയിലൂടെ ആയിരുന്നു.പ്രണവിന്റെ ആദി മികച്ച വിജയം നേടി. കല്യാണി അഭിനയിച്ച ഹലോ എന്ന ചിത്രം വിജയം നേടുകയും കല്യാണിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കല്യാണി അഭിനയിക്കുക. ജീവിതത്തിൽ എപ്പോഴും ഒപ്പം ഉണ്ടായിരുന്നവർക്കൊപ്പം തന്നെയാണ് കല്യാണിയുടെ ആദ്യ മലയാളം ചിത്രം. സംവിധാനം അച്ഛൻ, ഒപ്പം അഭിനയിക്കുന്നത് ഉറ്റ തോഴൻ പ്രണവ് മോഹൻലാലും. നായകനോ മോഹൻലാലും. മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കല്യാണി അഭിനയിക്കുക. ഇപ്പോളിതാ ആദ്യ ഘട്ട ഷൂട്ടിങ് പൂർത്തിയാ
സിനിമയിലൂടെ മലയാളികളുടെ മനം കവർന്നെടുത്ത രണ്ട് പേരാണ് മോഹൻലാലും സംവിധായകൻ പ്രിയദർശനും. രണ്ട് പേരും ചേർന്നപ്പോൾ മികച്ച സിനിമകളാണ് സംഭവിച്ചത്. സാധാരണ സംഭവിക്കാറുള്ളത് പോലെ രണ്ട് പേരുടെയും മക്കളും സിനിമയുടെ വഴിയിലേക്കാണ് എത്തിയത്. പ്രണവ് മോഹൻലാൽ ആദിയെന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയപ്പോൾ പ്രിയദർശന്റെ മകൾ കല്യാണിയുടെ അരങ്ങേറ്റം തെലുങ്ക് സിനിമയിലൂടെ ആയിരുന്നു.പ്രണവിന്റെ ആദി മികച്ച വിജയം നേടി. കല്യാണി അഭിനയിച്ച ഹലോ എന്ന ചിത്രം വിജയം നേടുകയും കല്യാണിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ഇരുവരും ഒന്നിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.
മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കല്യാണി അഭിനയിക്കുക. ജീവിതത്തിൽ എപ്പോഴും ഒപ്പം ഉണ്ടായിരുന്നവർക്കൊപ്പം തന്നെയാണ് കല്യാണിയുടെ ആദ്യ മലയാളം ചിത്രം. സംവിധാനം അച്ഛൻ, ഒപ്പം അഭിനയിക്കുന്നത് ഉറ്റ തോഴൻ പ്രണവ് മോഹൻലാലും. നായകനോ മോഹൻലാലും. മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കല്യാണി അഭിനയിക്കുക. ഇപ്പോളിതാ ആദ്യ ഘട്ട ഷൂട്ടിങ് പൂർത്തിയാകുമ്പോൾ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമയുടെ വിശേഷങ്ങൾ കല്ല്യാണി പങ്കുവച്ചത്.
എല്ലാ കാര്യങ്ങളും വളരെ സ്വാഭാവികമായി കൈകാര്യം ചെയ്യുന്ന ആളാണ് പ്രണവ് മോഹൻലാൽ എന്ന് കല്യാണി പറയുന്നു. ലാൽ അങ്കിളിന്റെ ജീൻ തന്നെയാണ്. ഒരു പ്രാവശ്യം കേൾക്കുമ്പോൾ തന്നെ ഡയലോഗെല്ലാം മനഃപാഠമാക്കും. ഇത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ സിനിമയിൽ ഉപയോഗിച്ചുട്ടുള്ള ഭാഷ നമ്മൾ സ്ഥിരം ഉപയോഗിച്ചുവരുന്ന രീതിയിലുള്ളതല്ല. എനിക്ക് ഇംഗ്ലീഷിൽ കേട്ടാൽ പോലും ഡയലോഗുകൾ കൃത്യമായി ഓർക്കാൻ കഴിയാറില്ല. പക്ഷെ പ്രണവ് എല്ലാം കൃത്യമായി ഓർത്തിരിക്കും.
അച്ഛന്റെ മുന്നിൽ അഭിനയിക്കുന്നത് ഏറ്റവും പേടിക്കുന്ന അനുഭവമാണ്. എനിക്ക് പേടിയുണ്ടെന്ന് എനിക്ക് വ്യക്തമായിരുന്നു. പക്ഷെ രസകരമായ കാര്യം 90ലധികം സിനിമകൾ ചെയ്ത അച്ഛനും എന്നെപോലെതന്നെ നേർവസ് ആയിരുന്നു എന്നതാണ്. ഞങ്ങൾ ഒന്നിച്ചുള്ള സിനിമയിൽ ഇരുവരും ഒരുപോലെ നെർവസ് ആയിരിക്കുമെന്ന് അച്ഛന് അറിയാമായിരുന്നു. അതുകൊണ്ടാണ് അച്ഛന്റെ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് മറ്റ് സംവിധായകർക്കൊപ്പം വർക്ക് ചെയ്യണമെന്ന് അച്ഛൻ പറഞ്ഞിട്ടുള്ളത്. ഞാൻ ക്യാമറയുമായി കംഫർട്ടബിൾ ആകണമെന്ന് നിർബന്ധമുണ്ടായിരുന്നു.- കല്ല്യാണി പറഞ്ഞു
'ലാൽ മാമൻ വൈകിയാണ് ചിത്രീകരണത്തിൽ ചേർന്നത്. ഞങ്ങൾക്ക് കോമ്പിനേഷൻ സീനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കാരണം ഞങ്ങളുടെ ഭാഗങ്ങൾ ഭൂതകാലത്തിലാണ് നടക്കുന്നത്. അപ്പുച്ചേട്ടനും (പ്രണവ് മോഹൻലാൽ) ഞാനും കളിക്കൂട്ടുകാരാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറൽ ആയ ഒരാളാണ് അപ്പുച്ചേട്ടൻ. ഇതൊരു പിരീഡ് സിനിമ ആയതുകൊണ്ട് ഉപയോഗിക്കുന്ന ഡയലോഗുകളൊന്നും നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നതു പോലെയല്ല. എന്നെ സംബന്ധിച്ച് അതോർത്തുവെയ്ക്കൽ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പുച്ചേട്ടൻ ഒറ്റതവണ കേൾക്കുമ്പോൾ തന്നെ അതെല്ലാം ഓർത്തുവെയ്ക്കും'. കല്യാണി പറഞ്ഞു.