- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തുകാരൻ കമൽ സി ചവറ ഇസ്ലാംമതം സ്വീകരിച്ചു; നടപടി ടി.എൻ.ജോയിയുടെ മൃതദേഹം മുസ്ലിം പള്ളിയിൽ സംസ്‌ക്കരിക്കാൻ വീട്ടുകാർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്; 'ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്, മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയും സമരവുമാണ്; ഇന്ന് ഇന്ത്യയിൽ മുസ്ലിമാവുകയെന്നത് വിപ്ലവപ്രവർത്തനം; മുസ്ലിമിന് നേരെയുള്ള ആദ്യവെട്ടിന് എന്റെ കഴുത്ത് തയാറാണെന്ന് കമൽ സി
കോഴിക്കോട്: പഴയ നക്സലൈറ്റ് നേതാവും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ ടി.എൻ.ജോയി (നജ്മൽ ബാബു)വിന്റെ മൃതദേഹം ദ്ദേഹത്തിന്റെ അന്ത്യാഭിലാഷം മാനിക്കാതെ വീട്ടുവളപ്പിൽ സംസ്‌കരിച്ച നടപടിയിൽ പ്രതിഷേധിച്ച് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. താൻ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല, മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയും സമരവുമാണെന്നും കമൽ കുറിച്ചു. ഫേസ്‌ബുക്കിൽ തന്റെ പേര് കമൽ സി നജ്മൽ എന്നാക്കുകയും ചെയ്തു.'ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല മുസ്ലീമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്. സമരമാണ്. ഇന്ന് ഇവിടെ ഇന്ത്യയിൽ മുസ്ലിം ആവുകായെന്നത് വിപ്ലവപ്രവർത്തനമാണ്. സമരമാണ്. ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ അല്ല. ഇസ്ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല
കോഴിക്കോട്: പഴയ നക്സലൈറ്റ് നേതാവും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ ടി.എൻ.ജോയി (നജ്മൽ ബാബു)വിന്റെ മൃതദേഹം ദ്ദേഹത്തിന്റെ അന്ത്യാഭിലാഷം മാനിക്കാതെ വീട്ടുവളപ്പിൽ സംസ്‌കരിച്ച നടപടിയിൽ പ്രതിഷേധിച്ച് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. താൻ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല, മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയും സമരവുമാണെന്നും കമൽ കുറിച്ചു.
ഫേസ്‌ബുക്കിൽ തന്റെ പേര് കമൽ സി നജ്മൽ എന്നാക്കുകയും ചെയ്തു.'ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല മുസ്ലീമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്. സമരമാണ്. ഇന്ന് ഇവിടെ ഇന്ത്യയിൽ മുസ്ലിം ആവുകായെന്നത് വിപ്ലവപ്രവർത്തനമാണ്. സമരമാണ്. ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ അല്ല. ഇസ്ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല. നജ്മൽ ബാബുവിന്റെ അനുഭവത്തിൽ പ്രതിഷേധിച്ച് ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നു. മുസ്ലീമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാർ.''- ഫേസ്‌ബുക്ക് കുറിപ്പിൽ കമൽ സി ചവറ പറയുന്നു
അഞ്ചു വർഷം മുമ്പാണ് സാമൂഹികപ്രവർത്തകൻ ടി.എൻ.ജോയി ഇസ്ലാം മതം സ്വീകരിച്ചത്. മരണശേഷം മൃതദേഹം ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്‌ക്കരിക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബന്ധുക്കൾ ഇതിനെ എതിർക്കുകയായിരുന്നു.മൃതദേഹം തങ്ങൾക്ക് വിട്ടുതരണമെന്നും വീട്ടുവളപ്പിൽ സംസ്‌ക്കരിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. തുടർന്ന് മനുഷ്യാവകാശ പ്രവർത്തകരാകട്ടെ ആർ.ഡി.ഒയ്ക്ക് പരാതി നൽകി. ഇതിന് പിന്നാലെ ഇരുപത്തിനാലു മണിക്കൂർ നേരം സംസ്‌ക്കാര ചടങ്ങ് മാറ്റാൻ ആർ.ഡി.ഒ. നിർദ്ദേശിച്ചു. ഇതിനിടെ, ടി.എൻ.ജോയിയുടെ സഹോദരൻ പ്രേമചന്ദ്രൻ പൊലീസിന് പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ തീരുമാനമാവുകയും ചെയ്തു.പൊലീസ് മൈതാനിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ബന്ധുക്കൾ കൊണ്ടുപോകാൻ ശ്രമിച്ചത് മനുഷ്യാവകാശ പ്രവർത്തകർ തടയുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.
മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ് ആംബുലൻസിന് മുമ്പിൽ കിടന്ന് പ്രതിഷേധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയിരുന്നു. ഇതിനു ശേഷം ബന്ധുക്കൾ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിക്കുകയായിരുന്നു. കുട്ടിക്കാലം മുതൽ കൊടുങ്ങല്ലൂരിലെ മതേതര പാരമ്പര്യത്തിൽ വളർന്നുവന്ന ജോയിക്ക് ആങ്ങേയറ്റം അസഹ്യമായിരുന്നു സവർണ ഫാസിസം. മുമ്പ് സൈമൺ മാസ്റ്ററോട് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നടപ്പാക്കാതെ ബന്ധുക്കൾ ചെയ്ത ക്രൂരത തന്നോട് ചെയ്യരുത് എന്നും ടിഎൻ ജോയ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ അദ്ദേഹത്തിന്റെ സ്വത്വത്തോടു കാണിച്ച അനീതിയിൽ പ്രതിഷേധിച്ചാണ് കമൽ സി ചവറയുടെ ഇസ്ലാം ആശ്ലേഷണം.