- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരുച്ചിറപ്പള്ളിയിൽ ആയിരത്തിലധികം പേരെ അണിനിരത്തി പ്രചാരണം; കമൽഹാസനെതിരെ കേസ്; വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തിയതും വിവാദത്തിൽ
ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ പ്രചാരണത്തിനിടെ തെരഞ്ഞെടുപ്പ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ കമൽഹാസനെതിരെ കേസ്. തിരുച്ചിറപ്പള്ളി ഫോർട്ട് പൊലീസാണ് കേസെടുത്ത്. ആയിരത്തിലധികം പേരെ അണിനിരത്തി കമൽ പ്രചാരണം നടത്തിയിരുന്നു.
അതേസമയം കമൽഹാസന്റെ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തിയതിൽ വിവാദം കനക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകവേ തഞ്ചാവൂർ ജില്ലാ ആതിർത്തിയിൽ വച്ചായിരുന്നു പരിശോധന. അരമണിക്കൂറോളം പരിശോധന നീണ്ടെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. കേന്ദ്ര ഏജൻസികളെ വച്ച് അടിച്ചമർത്താൻ നോക്കേണ്ടെന്നും റെയ്ഡിൽ ഭയമില്ലെന്നുമായിരുന്നു കമലിന്റെ പ്രതികരണം.
ന്യൂസ് ഡെസ്ക്
Next Story